ജര്‍മ്മനിയിലെ 'അംഗീകൃത വേശ്യാലയ'ങ്ങള്‍ക്ക് പൂട്ടുവീഴുമോ?
ലൈംഗിക തൊഴിലിലൂടെ രാജ്യത്ത് ഒരു വര്‍ഷം ലഭിക്കുന്ന വരുമാനം 13 ട്രില്യൺ ഡോളറിലധികമാണ് (1000 കോടിയിലധികം രൂപ). സര്‍ക്കാറിന് വരുമാനമുണ്ടാക്കിതരുന്ന വ്യവസായത്തെ സര്‍ക്കാരും പ്രോത്സാഹിപ്പിച്ചു.
വേശ്യാവൃത്തിക്കും വേശ്യാലയങ്ങള്‍ക്കും ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലും നിയമ പരിരക്ഷയില്ല. സാംസ്കാരികമായ അധഃപതനമായാണ് ഇന്നും പല സമൂഹങ്ങളും വേശ്യാവൃത്തിയെ കണക്കാക്കുന്നതെന്നത് തന്നെ കാരണം. അതേ സമയം സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന വേശ്യാലയങ്ങള്‍ ഇന്നുമുണ്ട്, അങ്ങ് ജര്‍മ്മനിയിലാണെന്ന് മാത്രം. ജര്‍മ്മനിയിലെ കൊളോണിലെ പാസ്ച ഹോട്ടല്‍ (Pascha Hotel) ഇത്തരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. ഇവിടെ ഏകദേശം 120 ഓളം വേശ്യകളും 80 അധികം ജോലിക്കാരും ജോലി ചെയ്യുന്നു. പ്രതിദിനം 1000 -ത്തോളം ഉപഭോക്താക്കളാണ് ഇവിടെ എത്തുന്നത്. 9,000 സ്ക്വയര്‍ മീറ്ററില്‍ പന്ത്രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടല്‍ സര്‍ക്കാര്‍ അനുമതിയോടെ, നിയമപരമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വേശ്യാലയമായി കണക്കാക്കുന്നു. എന്നാല്‍, പാസ്ച ഹോട്ടല്‍ ഇന്ന് വലിയൊരു പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്.
1972 ജനുവരിയിൽ ഹോൺസ്‌ട്രാബിലെ ഇറോസ് സെന്‍റർ എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യം ആരംഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഹോട്ടല്‍ പ്രശസ്തമായി. നിയമപരമായ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്രവർത്തിക്കാൻ ഹോട്ടലിന് അനുമതി ലഭിച്ചു. എന്നാല്‍ 1995 ല്‍ ഹോട്ടല്‍ ജപ്തി നടപടി നേരിട്ടു. പിന്നീട് ഹോട്ടല്‍ പുതിയൊരു ഉടമസ്ഥാവകാശത്തോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഹോട്ടല്‍ പഴയ പേര് മാറ്റി 'പാസ്ച' എന്ന പേരിട്ടു. ഒപ്പം സാൽസ്ബർഗ്, മ്യൂണിക്ക്, ലിൻസ് എന്നിവിടങ്ങളില്‍ സമാനമായ ഹോട്ടലുകള്‍ തുറന്നു. ഹോട്ടല്‍ വളരെ പെട്ടെന്ന് തന്നെ ജനപ്രീതിയാര്‍ജ്ജിച്ചു. മദ്യം, ക്ലബിംഗ് തുടങ്ങി വേശ്യാവൃത്തിക്ക് വരെ വിനോദ സഞ്ചാരികള്‍ പോലും ഹോട്ടലിലേക്കെത്തി.
ഇന്ന് 13 ട്രില്യൺ ഡോളറിലധികം (1000 കോടിയിലധികം രൂപ) രാജ്യത്തിന് വരുമാനം നേടിത്തരുന്ന സ്ഥാപനമാണിത്. ഇത്രയും വലിയ തുക വരുമാനമുണ്ടാക്കുന്ന ഹോട്ടലിനെ സര്‍ക്കാറും പിന്തുണച്ചു. ലൈംഗിക തൊഴില്‍ രാജ്യത്ത് അംഗീകരിക്കപ്പെട്ടു. അതേസമയം സര്‍ക്കാറിന് വലിയൊരു വരുമാനവും ഇതുവഴി ലഭിച്ചു തുടങ്ങി. ഇന്ന് ജര്‍മ്മനിയില്‍ 33,000 അംഗീകൃത ലൈംഗികത്തൊഴിലാളികളുണ്ട്. എന്നാല്‍ രാജ്യത്ത് കുറഞ്ഞത് 3,000 വേശ്യാലയങ്ങളിലായി 4,00,000 ലൈംഗിക തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 90 ശതമാനം തൊഴിലാളികളും സര്‍ക്കാര്‍ രജിസ്റ്ററേഷന് മടിക്കുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മേശപ്പുറത്ത് ഇരുന്ന 6.75 കോടിയുടെ മോതിരം കാണാനില്ല; ഒടുവില്‍ വാക്വം ക്ലീനറില്‍ നിന്ന് കണ്ടെത്തി !
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ജര്‍മ്മനിയില്‍ വേശ്യാവൃത്തിക്കെതിരെ വലിയ തോതില്‍ പ്രചാരം നടക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രൂറോക്രാറ്റുകള്‍ക്കിടയില്‍ വേശ്യാലയത്തിനെതിരെ പ്രചാരണം ശക്തമാണ്. ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുമ്പോഴും ലൈംഗികതയ്ക്ക് പണം നല്‍കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം ഇന്ന് രാജ്യത്ത് ശക്തമായി. വേശ്യവൃത്തി ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഇതിന് നിയന്ത്രണം വേണമെന്നുമാണ് ഉയരുന്ന ആവശ്യം. ഇതോടെ ജര്‍മ്മനിയിലെ വിദേശനാണ്യം നേടിത്തരുന്ന വലിയ മാര്‍ക്കറ്റ് പ്രതിസന്ധിയിലായി. 2019 ലെ പ്രോസ്റ്റിറ്റ്യൂഷന്‍ പ്രോട്ടക്ഷന്‍ ആക്റ്റും ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കാനല്ല മറിച്ച് നിയന്ത്രിക്കാനാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന് പിന്നാലെ ലൈംഗിക തൊഴിലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. 2025 ഓടെ രാജ്യത്തെ ലൈംഗിക തൊഴിലില്‍ പുതിയ റിപ്പോര്‍ട്ടിന് ഒരുങ്ങുകയാണ് ജര്‍മ്മനിയെന്നതും ഈ മേഖലയിലെ തൊഴിലാളികളില്‍ ആശങ്ക ഉയര്‍ത്തുന്നു.