പരിണാമ സിദ്ധാന്തത്തിന് കൂടുതല്‍ തെളിവ്;മനുഷ്യനും കുരങ്ങുകളും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ഒരേ ആംഗ്യഭാഷ
ചിമ്പാൻസികൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആംഗ്യങ്ങളിൽ നിന്നും ചേഷ്ടകളിൽ നിന്നുമായിരിക്കാം മനുഷ്യരുടെ ഇന്നത്തെ ഭാഷയുടെ തുടക്കം എന്നാണ് ഗവേഷകർ പഠന റിപ്പോർട്ടിൽ പറയുന്നത്.
19-ാം നൂറ്റാണ്ടിലാണ് ചാള്‍സ് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നത്. 21-ാം നൂറ്റാണ്ടിലും മതാധികാരികള്‍ ഈ സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ലെങ്കിലും മനുഷ്യന്‍ അടക്കമുള്ള ജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവത്തെ യുക്തിപൂര്‍വ്വം വ്യാഖ്യാനിക്കുന്ന മറ്റൊരു സിദ്ധാന്തം മുന്നോട്ട് വയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍, പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്ന പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട് താനും. ഇതില്‍ ഏറ്റവും ഒടുവിലത്തെതാണ് മനുഷ്യന്‍ ഭാഷ സ്വായത്തമാക്കിയും കുരങ്ങുകളില്‍ നിന്നാണെന്ന പഠനം.
കാട്ടുകുരങ്ങുകളും മനുഷ്യരും എപ്പോഴും പൊതുവായ ഭാഷ പങ്കിടുന്നുണ്ട് എന്നാണ് ഈ പഠന റിപ്പോർട്ട് പറയുന്നത്.ചിമ്പാൻസികളും ബോണോ ബോസ്സും മനുഷ്യർ ഉപയോഗിക്കുന്നതിന് സമാനമായ ആംഗ്യഭാഷകൾ അവയുടെ ആശയവിനിമയത്തിലും ഉപയോഗിക്കുന്നു. ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രത്യേകം ശേഖരിച്ച് അവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.സ്കോട്ട്ലാൻഡിലെ സെൻറ് ആൻഡ്രൂ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത്.
ചിമ്പാൻസികൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആംഗ്യങ്ങളിൽ നിന്നും ചേഷ്ടകളിൽ നിന്നുമായിരിക്കാം മനുഷ്യരുടെ ഇന്നത്തെ ഭാഷയുടെ തുടക്കം എന്നാണ് ഗവേഷകർ പഠന റിപ്പോർട്ടിൽ പറയുന്നത്.ചിമ്പാൻസികൾ ആശയവിനിമയത്തിന് ഉപോയോഗിക്കുന്ന ആംഗ്യങ്ങളില്‍ പലതും മനുഷ്യര്‍ ഇന്നും ഉപയോഗിക്കുന്ന ചില ആംഗ്യങ്ങള്‍ക്ക് സമാനമാണ്.പിഎൽഒ എസ് (PLOS) എന്ന ശാസ്ത്ര ജേണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗൊറില്ലകളും ഒറംഗുട്ടാനുകളും ഉൾപ്പെടെയുള്ള വലിയ ഇനം കുരങ്ങുകളും ഈ ആംഗ്യ ആശയവിനിമയ രീതി ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങൾക്ക് നേതൃത്വം നൽകിയ സെന്‍റ് ആൻഡ്രൂസ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഗവേഷകനായ ഡോ ക്രിസ്റ്റി ഗ്രഹാം പറയുന്നത്. മനുഷ്യ കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന ചില ആംഗ്യങ്ങൾ അതേ രീതിയിൽ കാട്ടുകുരങ്ങുകളും ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് അദ്ദേഹം തന്‍റെ പ്രബന്ധിത്തില്‍ പറയുന്നു.
പരിണാമഘട്ടത്തിൽ മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന കുരങ്ങു വർഗ്ഗത്തിന്‍റെ ആശയവിനിമയം സസൂഷ്മം നിരീക്ഷിച്ച് മനുഷ്യഭാഷയുടെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ശാസ്ത്രീയ ദൗത്യത്തിന്‍റെ ഭാഗമായിരുന്നു ഈ പഠനം.വർഷങ്ങളോളം നീണ്ടുനിന്ന ഈ പഠനകാലയളവിൽ കാട്ടുകുരങ്ങുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന 80ലധികം ആംഗ്യങ്ങൾ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചെന്ന് ജോര്‍ണലില്‍ പറയുന്നു. ആളുകൾക്ക് സ്വതസിദ്ധമായി മനസ്സിലാക്കാൻ കഴിയുന്ന ആംഗ്യങ്ങളാകും ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട ആദ്യഭാഷയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ വായനയ്ക്ക്: 'ഉള്ളി' ഒരു ആഢംബര വസ്തു; വില കിലോയ്ക്ക് ആയിരത്തിന് മുകളില്‍!