'നഷ്ടപ്പെട്ടത് നിനക്ക് തിരിച്ചു കിട്ടുമെന്ന് ഞാന്‍ ഉറപ്പാക്കും'; ഭര്‍ത്താവിന്‍റെ കുറിപ്പ് പങ്കുവച്ച് ഭാര്യ
മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നുമെങ്കിലും അവരവരുടെ ജീവിതത്തിലെ വളരെ ചെറിയ കാര്യമെന്ന് കരുതുന്ന പലതും കുടുംബ ബന്ധത്തിനകത്ത് ഏറെ വിലമതിക്കുന്നവയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പും പിന്നാലെ വന്ന കമന്‍റുകളും.
കുടുംബ ബന്ധങ്ങളിലെ ഊഷ്മളത നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധവും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സമാനമായ ഒരു കുറിപ്പ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നുമെങ്കിലും അവരവരുടെ ജീവിതത്തിലെ വളരെ ചെറിയ കാര്യമെന്ന് കരുതുന്ന പലതും കുടുംബ ബന്ധത്തിനകത്ത് ഏറെ വിലമതിക്കുന്നവയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പും പിന്നാലെ വന്ന കമന്‍റുകളും.
മാനസികാരോഗ്യ അഭിഭാഷകനെന്നും ഒരു അസാധാരണ മാന്യനെ വിവാഹം കഴിച്ചുവെന്നും ട്വിറ്ററില്‍ സ്വയം വിശേഷിപ്പിച്ച യോഷ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കുറിപ്പ് പങ്കുവച്ചത്. കുറിപ്പും ഒപ്പം ഒരു ബാര്‍ബി പാവയും പങ്കുവച്ചുകൊണ്ട് അവര്‍ എഴുതി,'ചെറുപ്പത്തിൽ എന്‍റെ ബാർബിയെ ആരോ കൊണ്ടുപോയി എന്ന് ഒരിക്കൽ ഞാൻ എന്‍റെ ഭർത്താവിനോട് പറഞ്ഞു....' പുതിയൊരു ബാര്‍ബി പാവയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.' എന്‍റെ പ്രിയപ്പെട്ട ഭാര്യ ഐഷയോട്, അത് എത്ര ചെറുതാണെങ്കിലും എത്ര മുമ്പാണെങ്കിലും, നിനക്ക് നഷ്ടപ്പെട്ടതും നിന്നില്‍ നിന്ന് എടുത്തതുമെല്ലാം നിനക്ക് തിരികെ ലഭിക്കുമെന്ന് ഞാൻ എപ്പോഴും ഉറപ്പാക്കും, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്‍റെ ഭർത്താവ്."
രാജ്യത്തെ ബ്യൂട്ടി സലൂണുകൾ പൂട്ടാൻ താലിബാന്‍റെ ഫത്വ
കുറിപ്പ് ഇതിനകം എഴുപത്തിയെട്ട് ലക്ഷം പേരാണ് കണ്ടത്. ഭര്‍ത്താവിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പിനെ പ്രശംസിച്ച് നിരവധി പേര്‍ കുറിപ്പുകളെഴുതി. "എന്നിൽ നിന്നും ആരോ മോഷ്ടിച്ച എന്‍റെ ആർച്ചി കോമിക് എനിക്ക് തിരികെ വേണം. ഞാന്‍ ഇതുവരെ സുഖപ്പെട്ടിട്ടില്ല.' ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരു ഉപയോക്താവ് തന്‍റെ കുട്ടിക്കാലത്തെ കുറിച്ച് എഴുതി. 'എനിക്ക് 12 വയസ്സുള്ളപ്പോൾ, എന്‍റെ ബാർബി പാവകളെല്ലാം ഒരു ചെറിയ ബ്രൗൺ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ആ ബാഗ് മോഷ്ടിക്കപ്പെട്ടു, ഞാൻ വളരെ അസ്വസ്ഥനായിരുന്നു, അതിനാല്‍ പിന്നീടൊരിക്കലും ബാർബി പാവകളൊന്നും വാങ്ങാൻ ഞാൻ വിഷമിച്ചില്ല.'
എഐ ഉപയോഗിച്ച് മെസോപ്പോട്ടോമിയന്‍ ഭാഷ വായിക്കാന്‍ പുരാവസ്തു ഗവേഷകര്‍ !