ഭാര്യ ഭർത്താവിന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കും ചായ നല്‍കാത്തത് ക്രൂരതയല്ലെന്ന് കോടതി

ഭാര്യ ചെറിയ കാര്യങ്ങൾക്ക് വഴക്കിടുമെന്നും തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വച്ച് തന്നെ അപമാനിക്കാറുണ്ടായിരുന്നു എന്നും ഇയാൾ വാദിച്ചു.

wife not serving tea to husbands relatives and friends is not cruelty punjab haryana high court

ഭാര്യ ഭർത്താവിൻ്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകാത്തതോ, നിസ്സാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുന്നതോ വിവാഹമോചനത്തിന് വഴിയൊരുക്കുന്ന ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ അപ്പീൽ തള്ളുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമർശം. ജസ്റ്റിസ് സുധീർ സിങ്ങും ജസ്റ്റിസ് ഹർഷ് ബംഗറും പറഞ്ഞത്, പ്രതി (ഭാര്യ) ഭർത്താവിൻ്റെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകുന്നില്ല, അല്ലെങ്കിൽ ചെറിയ കാര്യങ്ങളിൽ ഭർത്താവിനോട് വഴക്കുണ്ടാക്കി എന്നതൊന്നും ക്രൂരതയായി കണക്കാക്കാനാവില്ല. വിവാഹമോചനം അനുവദിക്കാനാവുന്ന ക്രൂരതയല്ല ഇതൊന്നും എന്നാണ്. ഇതെല്ലാം സാധാരണയായി ദാമ്പത്യബന്ധത്തിൽ ഉണ്ടാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.

ഒരു ആർമി ഓഫീസറാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്. നേരത്തെ ജില്ലാ കോടതിയിൽ അപ്പീൽ തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ചെറിയ കാര്യങ്ങൾക്ക് വഴക്കിടുമെന്നും തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വച്ച് തന്നെ അപമാനിക്കാറുണ്ടായിരുന്നു എന്നും ഇയാൾ വാദിച്ചു. എന്നാൽ, ഇതെല്ലാം ദാമ്പത്യജീവിതത്തിൽ സാധാരണ സംഭവിക്കാറുള്ളതാണ് എന്നായിരുന്നു കോടതി പറഞ്ഞത്. 

അതേസമയം തനിക്ക് നിരവധി വിവാഹേതരബന്ധങ്ങളുണ്ടെന്ന് ഭാര്യ ആരോപണമുന്നയിച്ചു എന്ന വാദവും ഭർത്താവ് മുന്നോട്ടുവച്ചു. ജനറൽ ഓഫീസർ കമാൻഡിംഗിന് ഭാര്യ പരാതിയും നൽകിയിട്ടുണ്ട്, ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ താൻ അപമാനിക്കപ്പെട്ടു, തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കപ്പെട്ടു, ഇത് ക്രൂരതയ്ക്ക് തുല്യമാണെന്നും പരാതിക്കാരൻ വാദിച്ചു. 

അതേസമയം ഭാര്യ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ താൻ മറ്റൊരു സ്ത്രീക്കൊപ്പമുണ്ടായിരുന്നു എന്നത് സത്യമാണ് എന്നും പരാതിക്കാരൻ സമ്മതിച്ചിട്ടുണ്ട്. ഇത് ഒരു ഹിന്ദുവായ ഭാര്യയും സമ്മതിക്കില്ലെന്നും ഭർത്താവിന്റെ ആത്മാർത്ഥതയില്ലായ്മയാണ് ഇത് ചൂണ്ടാക്കിണിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിൻ്റെ മോശം പെരുമാറ്റത്തിനെതിരെ കമാൻഡിംഗ് ജനറൽ ഓഫീസർക്ക് ഭാര്യ പരാതി നൽകിയത് ന്യായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios