Baby Patankar : പാൽവിൽപനക്കാരിയിൽ നിന്നും മയക്കുമരുന്ന് റാണിയിലേക്ക്, ആരാണ് സഞ്ജയ് ​ഗുപ്ത സീരീസിലെ നായിക?

2015 -ൽ അറസ്റ്റിലാകുന്നതിനുമുമ്പ് അവര്‍ 30 വർഷത്തിലേറെ മയക്കുമരുന്ന് വ്യാപാരം നടത്തി. മുംബൈയിൽ കഞ്ചാവും ബ്രൗൺ ഷുഗറും കച്ചവടം ചെയ്തുകൊണ്ടാണ് പടാൺകർ തുടങ്ങിയത്. 

who is Baby Patankar

പ്രശസ്തനായ ചലച്ചിത്ര നിർമ്മാതാവ് സഞ്ജയ് ഗുപ്ത(Sanjay Gupta) കഴിഞ്ഞ ദിവസം ഒരു വെബ് സീരീസ് പ്രഖ്യാപിച്ചിരുന്നു. കോടീശ്വരിയായ മയക്കുമരുന്ന് കള്ളക്കടത്തുകാരി ബേബി പടാൺകർ എന്നറിയപ്പെടുന്ന ശശികല പാടൺകറിനെ(Shashikala ‘Baby’ Patankar) കുറിച്ചാണ് ഈ വെബ് സീരീസ്. ആരാണ് ബേബി പാടൺകർ? 1980 -കളിൽ ബേബി പാടൺകർ ഒരു പാൽ കച്ചവടക്കാരിയായിരുന്നു. 1985 -ൽ ഒരു പ്രാദേശിക മയക്കുമരുന്ന് കച്ചവടക്കാരനെ അവൾ കണ്ടുമുട്ടി, പെട്ടെന്ന് പണം സമ്പാദിക്കുക എന്ന ആശയത്തിൽ അവൾ ആകൃഷ്ടയായി. താമസിയാതെ തന്നെ അവര്‍ ഒരു മയക്കുമരുന്ന് മാഫിയയെ തന്നെ നിയന്ത്രിക്കുന്ന ആളായി മാറി. 'മ്യൂ മ്യൂ'(Meow Meow) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മെഫെഡ്രോൺ (എംഡി) എന്ന ഡ്ര​ഗ് ഇവരാണ് മുംബൈയിൽ കൊണ്ടുവന്നത്. 

2015 -ൽ അറസ്റ്റിലാകുന്നതിനുമുമ്പ് അവര്‍ 30 വർഷത്തിലേറെ മയക്കുമരുന്ന് വ്യാപാരം നടത്തി. മുംബൈയിൽ കഞ്ചാവും ബ്രൗൺ ഷുഗറും കച്ചവടം ചെയ്തുകൊണ്ടാണ് പാടൺകർ തുടങ്ങിയത്. ഒടുവിൽ, അവൾ മുംബൈയിലെ മെഫെഡ്രോണിന്റെ (MD) ഏറ്റവും വലിയ വ്യാപാരിയായി മാറി. 30 വർഷത്തിനിടെ, പടാൺകർ മുംബൈയിൽ 22 പ്രോപ്പര്‍ട്ടികളും 1.2 കോടി രൂപ സ്ഥിരനിക്ഷേപവും സ്വന്തമാക്കി. 

വെബ് സീരീസ് പ്രഖ്യാപിച്ചു കൊണ്ട് സഞ്ജയ് ഗുപ്ത ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, "ബേബി പാടൺകറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഞങ്ങളുടെ വെബ് സീരീസ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് വലിയ അഭിമാനവും സന്തോഷവും തോന്നുന്നു. ഒരു വീട്ടുവേലക്കാരിയുടെ വിസ്മയിപ്പിക്കുന്ന കഥയാണിത്. മുംബൈയിലെ ഏറ്റവും വലിയ മയക്കുമരുന്ന് സാമ്രാജ്യം അവര്‍ എങ്ങനെ നിയന്ത്രിച്ചുവെന്നതാണിത്."

സഞ്ജയ് ഗുപ്ത ബേബിയുടെ കഥയുടെ അവകാശം വാങ്ങിയതായും ഒരു സ്ത്രീ എഴുത്തുകാരി അവളുടെ കഥ എഴുതുന്നതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, സഞ്ജയ് ഗുപ്തയും സമിത് കക്കാടും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ പരമ്പരയിലെ അഭിനേതാക്കളെ നിർമ്മാതാക്കൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios