Asianet News MalayalamAsianet News Malayalam

ഇത്തവണ കമലയ്ക്കൊപ്പം; പത്തില്‍ ഒമ്പത് യുഎസ് തെരഞ്ഞെടുപ്പും പ്രവചിച്ച അലൻ ലിക്ട്മൻ ആരാണ്?


1984 മുതൽ 2020 വരെ ഈ മോഡൽ ഉപയോഗിച്ച് 10 യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിൽ 9 -തും കൃത്യമായി പ്രവചിച്ചയാള്‍. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് യുഎസ് ചരിത്രത്തിൽ പിഎച്ച്ഡി.

Who is Allan Lichtman who predicted nine out of ten US Presidential Elections
Author
First Published Sep 10, 2024, 7:07 PM IST | Last Updated Sep 10, 2024, 7:07 PM IST


മലയോ ട്രംപോ? മാറിമറിയുന്ന യുഎസ് തെരഞ്ഞെടുപ്പ് രംഗത്തേക്കാണ് ലോക ശ്രദ്ധ. ചൈനയുടെ മുന്നേറ്റം ശക്തമാണെങ്കിലും ഇന്നും യുഎസ് തന്നെയാണ് ലോകശക്തി എന്നതാണ് ഈ ഉറ്റുനോട്ടത്തിന്‍റെ കാതലും. അവിടെയാണ് അലന്‍ ലിക്ടമന്‍റെ പ്രവചനങ്ങള്‍ക്കുള്ള പ്രധാന്യവും. പത്തിൽ ഒമ്പത് യുഎസ് തെരഞ്ഞെടുപ്പുകളും അലന്‍ ലിക്ടമന്‍റെ (77) പ്രവചനത്തിനൊപ്പമായിരുന്നു എന്നത് അക്കാദമി ലോകവും കരുതലോടെയാണ് കാണുന്നത്. അലന്‍ ലിക്ടമന്‍, തന്‍റെ '13 താക്കോലുകള്‍' (13 keys) ഉപയോഗിച്ച് നടത്തിയ പഠനത്തിൽ അടുത്ത യുഎസ് പ്രസിഡന്‍റ് പദവി കമലാ ഹാരിസിനാണെന്ന് പ്രവചിക്കുന്നു.

ആരാണ് അലന്‍ ലിക്ടമൻ?

1947 -ൽ ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ജനിച്ച ലിക്ടമൻ തന്‍റെ കരിയറിന്‍റെ, ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചത് വാഷിംഗ്ടൺ ഡിസിയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ. ചരിത്രകാരൻ, 1973 മുതൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ചരിത്ര പ്രൊഫസർ. ലിക്ടമന്‍റെ രാഷ്ട്രീയ ശാസ്ത്രത്തിലെ (political science) ഏറ്റവും ശ്രദ്ധേയമായ സംഭാവന റഷ്യൻ ഭൂകമ്പ ശാസ്ത്രജ്ഞനായ വ്‌ളാഡിമിർ കെയ്‌ലിസ് ബോറോക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 'വൈറ്റ് ഹൗസിലേക്കുള്ള താക്കോലുകൾ' എന്ന (Keys to the White House) മോഡലാണ്. ഈ തെരഞ്ഞെടുപ്പ് പ്രവചന മോഡൽ അദ്ദേഹത്തെ 'തെരഞ്ഞെടുപ്പുകളുടെ നോസ്ത്രദാമസ്' എന്ന പേരിന് അർഹനാക്കി. 

1984 മുതൽ 2020 വരെ ഈ മോഡൽ ഉപയോഗിച്ച് 10 യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിൽ 9 -തും കൃത്യമായി പ്രവചിച്ചയാള്‍. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് യുഎസ് ചരിത്രത്തിൽ പിഎച്ച്ഡി. അക്കാദമികമായി തന്നെ അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ വൈദഗ്ദ്ധ്യം നേടിയ ലിക്ട്മൻ ജിയോഫിസിസ്റ്റായ വ്‌ളാഡിമിർ കോഗനുമായി സഹകരിച്ചാണ് 'വൈറ്റ് ഹൗസിലേക്കുള്ള താക്കോലുകൾ' എന്ന മോഡൽ രൂപപ്പെടുത്തുന്നത്.

Who is Allan Lichtman who predicted nine out of ten US Presidential Elections

(അലന്‍ ലിക്ടമന്‍)

പ്രവചനങ്ങള്‍ കമലയ്ക്കൊപ്പം; തെരഞ്ഞെടുപ്പ് അടുക്കുന്തോറും സാധ്യത കുറഞ്ഞ് ട്രംപ്

13 താക്കോലുകൾ

യുഎസ് രാഷ്ട്രീയത്തിന്‍റെ അടിയൊഴുക്കുകളും നിലവിലെ പാർട്ടികളുടെ പ്രകടനവും വിലയിരുത്താന്‍ അദ്ദേഹം പ്രധാനമായും 13 താക്കോലുകളാണ് (13 Keys) ഉപയോഗിക്കുന്നത്. 13 -ൽ ആറോ അതിലധികമോ താക്കോലുകള്‍ തെറ്റിയാൽ ഭരിക്കുന്ന പാർട്ടി പരാജയപ്പെടും. ഇടക്കാല തെരഞ്ഞെടുപ്പുകളിലെ വിജയം, മത്സരാർത്ഥി നേരിട്ടുന്ന വെല്ലുവിളി, സ്ഥാനാർത്ഥി നിലവിലെ സർക്കാർ പ്രതിനിധിയാണോ, മൂന്നാം കക്ഷി, രാജ്യത്തിന്‍റെ സാമ്പത്തിക, സാമൂഹികാവസ്ഥ, രാജ്യം നേരിടുന്ന വിദേശ നയതന്ത്ര, സൈനിക വിജയങ്ങളും പരാജയങ്ങളും, അഴിമതി, സ്ഥാനാർത്ഥികളുടെ കരിസ്മ / ദേശീയ ഹീറോ പദവിയുടെ പരസ്പര സ്വാധീനം. എന്നിവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രസിഡന്‍ഷ്യൽ സ്ഥാനാര്‍ത്ഥിയുടെ വിജയം പ്രഖ്യാപിക്കുന്നത്. ഈ 13 -ൽ എട്ട് കീകൾ കമലയ്ക്ക് അനുകൂലം. മൂന്ന് താക്കോലുകള്‍ മാത്രമാണ് ട്രംപിനൊപ്പം. രണ്ട് താക്കോളുകള്‍ ഇപ്പോഴും പ്രവചനാധീതം. 

മൂണ്‍ഫിഷ് മരിച്ചതെങ്ങനെ? യുഎസ് യുദ്ധവിമാനം എഫ് 16 ന്‍റെ തകർച്ച അന്വേഷിക്കാന്‍ യുക്രൈയ്ന്‍

2000 -ലെ പ്രവചനം

2000 -ത്തിലെ അൽഗോർ ജോർജ് ബുഷ് തെരഞ്ഞെടുപ്പ് മാത്രമാണ് ലിക്ടമന്‍റെ പ്രവചനത്തില്‍ നിന്നും പുറത്ത് പോയത്. അന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ തർക്കം ഉയർന്നപ്പോള്‍ കോടതിയാണ് ഫലം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം. 1999 നവംബറിൽ തന്നെ വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ അൽ ഗോർ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചു. പക്ഷേ, ഇലക്ടറൽ കോളേജിൽ അടിപതറിയ അൽ ഗോർ ദേശീയ ജനകീയ വോട്ട് നേടി. പക്ഷേ, ഇലക്ടറൽ കോളേജിൽ മേധാവിത്വം പുലർത്തിയ ബുഷിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. 1988-ൽ പുറത്തിറങ്ങിയ  'ദി തേർട്ടീൻ കീസ് ടു ദ പ്രസിഡൻസി' എന്ന പുസ്തകത്തിലും അലന്‍ ലിക്ടമന്‍ പറയുന്നത്, ജനകീയ വോട്ടിന്‍റെ ഫല പ്രവചനത്തെ കുറിച്ചാണ്.

മറ്റ് പ്രവചനങ്ങള്‍

1984- ൽ ആരംഭിച്ചതിന് ശേഷം 2000 -ലെ തെരഞ്ഞെടുപ്പ് ഒഴിച്ച് നിർത്തിയാൽ എല്ലാ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളും അലന്‍ ലിക്ടമൻ തന്‍റെ 13 കീകൾ ഉപയോഗിച്ച് കൃത്യമായി പ്രവചിച്ചിട്ടുണ്ട്. പലപ്പോഴും യഥാർത്ഥ തെരഞ്ഞെടുപ്പ് ദിവസത്തിനും ഏറെ മുമ്പായിരിക്കും അദ്ദേഹത്തിന്‍റെ പ്രവചനങ്ങളെല്ലാം തന്നെ എന്നതും ശ്രദ്ധേയം. 2016-ൽ ഡൊണാൾഡ് ട്രംപിന്‍റെ അപ്രതീക്ഷിത വിജയവും. ഒപ്പം, 2017-ൽ 'ദ കേസ് ഫോർ ഇംപീച്ച്‌മെന്‍റ്' എന്ന പുസ്തകത്തില്‍ ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടതിനെ കുറിച്ചും അദ്ദേഹം എഴുതി.

Who is Allan Lichtman who predicted nine out of ten US Presidential Elections

(കമല ഹാരിസ്)

ഡീപ്ഫേക് പോണോഗ്രഫി; 'അനുസരിക്കാത്ത' ടെലിഗ്രാമിനെ പൂട്ടാന്‍ തെക്കൻ കൊറിയയും

കമലയ്ക്കൊപ്പം

തന്‍റെ 13 താക്കോൽ ചോദ്യങ്ങളില്‍ എട്ട് എണ്ണം കമലാ ഹാരിസിനൊപ്പം നിൽക്കുന്നുവെന്നാണ് അലന്‍ ലിക്ടമൻ, ന്യൂയോർക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒപ്പം നിലവിലെ സർക്കാറിന്‍റെ വിദേശ നയതന്ത്ര വിജയ / പാരാജയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒന്നും പറയാറായിട്ടില്ലെന്നും. ഇസ്രയേലിന്‍റെ - ഗാസ ആക്രമണവും റഷ്യ - യുക്രൈന്‍ യുദ്ധവും. ഇരുവിഷയങ്ങളെയും അമേരിക്കന്‍ വിദേശകാര്യനയം കൈകാര്യം ചെയ്യുന്ന രീതിയുടെ ജയപരാജയങ്ങളാകും അതിനെ തീരുമാനിക്കുക.

ഇടക്കാല തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍, ഉദ്യോഗസ്ഥ ഭരണ വികാരം, തെരഞ്ഞെടുപ്പ് കാലത്തെ കരിസ്മ എന്നീ ചോദ്യങ്ങള്‍  കമലയെ പിന്താങ്ങുന്നില്ല. അതേസമയം ആദ്യത്തെ മത്സരം, മൂന്നാം കക്ഷി, സർക്കാറിന്‍റെ ഹ്രസ്വകാല - ദീർഘകാല സമ്പദ്‍വ്യവസ്ഥ, പോളിസി മാറ്റം, രാജ്യത്തെ നിലവിലെ അസ്വസ്ഥത, അഴിമതി, എതിരാളിയുടെ കരിസ്മ എന്നീ 8 താക്കോലുകളുടെ ഉത്തരങ്ങള്‍ കമലയ്ക്കൊപ്പം നില്‍ക്കുന്നു. പ്രവചിച്ച 10 -ൽ 9 തും നേടിയ  പ്രവചനങ്ങൾ, അലന്‍ ലിക്ടമനെ  'തെരഞ്ഞെടുപ്പുകളുടെ നോസ്ത്രദാമസ്' (The Nostradamus of Elections) എന്ന വിളിക്ക് പ്രാപ്തനാക്കി. ആ പ്രവചനങ്ങള്‍ ഒന്നും കൂടി ശരിയായാൽ അത് ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ വ്യവസ്ഥയുടെ ചരിത്രം തന്നെ മാറ്റിയെഴുതും. ആദ്യമായി യുഎസ് പ്രസിഡന്‍റായി ഒരു വനിത. അതും ആഫ്രോ അമേരിക്കന്‍ വംശജ. 
 

Latest Videos
Follow Us:
Download App:
  • android
  • ios