മാസം 4.5 കോടി വിറ്റുവരവുള്ള രാമേശ്വരം കഫേ; ആരാണ് ഉടമകള്‍?
1000 രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച കഫേയാണ് രാമേശ്വരം കഫേ. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് മാസം കോടികളുടെ ആസ്തിയുള്ള ഭക്ഷ്യശൃംഖലയായി രാമേശ്വരം കഫേ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ഇന്നലത്തെ ബോംബ് സ്ഫോടനത്തിന് പിന്നാലെ ബംഗളൂരുവില്‍ വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേ വീണ്ടും മാധ്യമങ്ങളില്‍ ഇടം പിടിച്ചു. എന്തു കൊണ്ടാകും സ്ഫോടനം നടത്തിയവര്‍ രമേശ്വരം കഫേ തെരഞ്ഞെടുത്തിരിക്കുക? എന്ന ചോദ്യത്തിന് ഉത്തരം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ബംഗളൂരുകാര്‍ക്ക് സുപരിചതമാണ് രാമേശ്വരം കഫേ. ഏറെ തിരക്കുള്ള, സ്വാദിഷ്ടമായ ഭക്ഷണം നല്‍കുന്ന ഒന്നാണ് ബംഗളൂരുകാര്‍ക്ക് രമേശ്വരം കഫേ. myjar.aap -ല്‍ 2023 -ല്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാമേശ്വരം കഫേയുടെ മാസ വിറ്റുവരവ് 4.5 കോടി രൂപയാണ്.
2021 -ല്‍ രാമേശ്വരം കഫേ സ്ഥാപിക്കുന്നത് സിഎ ദിവ്യ രാഗവേന്ദ്ര റാവും ഭര്‍ത്താവ് രാഗവേന്ദ്ര റാവുമാണ്. ഐഐഎം അഹമ്മദാബാദില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍, ലോക ഭക്ഷ്യശൃഖലയായ കെഫ്‍സി, മകഡോണാള്‍ഡ് എന്നിവയെ പോലെ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്കായി ഒരു ഭക്ഷ്യശൃംഖല തുടങ്ങുക എന്ന ആഗ്രഹത്തില്‍ നിന്നാണ് താന്‍ ഈ കഫേക്ക് തുടക്കം കുറിച്ചതെന്ന് ദിവ്യ രാഗവേന്ദ്ര റാവും പറയുന്നു. ഈയൊരു ആശയവുമായി നടക്കുന്നതിനിടെ ശേഷാദ്രിപുരത്ത് 15 വര്‍ഷമായി ഒരു ഫുഡ് കാര്‍ട്ട് നടത്തിയിരുന്ന രാഘവേന്ദ്രയെ പരിചയപ്പെടുന്നു. പിന്നാലെ ഇരുവരും ചേര്‍ന്ന് 1000 രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച കഫേയാണ് രാമേശ്വരം കഫേ. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് മാസം കോടികളുടെ ആസ്തിയുള്ള ഭക്ഷ്യശൃംഖലയായി രാമേശ്വരം കഫേ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
2022ലെ മംഗളൂരു സ്ഫോടനത്തിന് സമാനം? ബെംഗളൂരു കഫേയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും
ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്നതിനായി കഫേ തുടങ്ങുമ്പോള്‍, പേരിന് വേണ്ടി ഇരുവര്‍ക്കും ഏറെ ആലോചിക്കേണ്ടിവന്നില്ല. ഇന്ത്യയുടെ മിസൈല്‍ മാനായ, മുന്‍ ഇന്ത്യന്‍ രാഷ്ട്രപിതാവായ എപിജെ അബ്ദുള്‍ക്കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ ജന്മസ്ഥലത്തിന്‍റെ പേര്‍ തന്നെ ഭക്ഷ്യശൃംഖലയ്ക്കായി തെരഞ്ഞെടുത്തു, 'രാമേശ്വരം കഫേ'. ദക്ഷിണേന്ത്യന്‍ ഭക്ഷണത്തങ്ങളില്‍ തന്നെ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവിടെ പ്രധാനം. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന അടിസ്ഥാന വസ്തുക്കളിലും ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിലും യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്നതാണ് തങ്ങളുടെ ബിസിനസിന്‍റെ വിജയരഹസ്യമെന്നും ദിവ്യ രാഗവേന്ദ്ര റാവും പറയുന്നു. ഭക്ഷണമുണ്ടാക്കുമ്പോള്‍ യാതൊരു വിധ ആര്‍ട്ടിഫിഷ്യല്‍ കളറുകളോ ഫ്ലേവറുകളെ ഉപയോഗിക്കുന്നില്ല. അതേസമയം രുചിയും ഗുണവും ഒട്ടും കുറയാതെ തനത് ഭക്ഷണം വിളമ്പാനും ശ്രദ്ധിക്കുന്നു.
'ആനക്കുട്ടികളുടെ ശവപറമ്പ് കണ്ടെത്തി'; ഏഷ്യന്‍ ആനകളില്‍ ഈ രീതി കണ്ടെത്തുന്നത് ആദ്യമായെന്ന് പഠനം
ഭക്ഷണക്കാര്യത്തില്‍ ഇത്രയേറെ കൃത്യനിഷ്ഠപാലിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലെമ്പാടും തങ്ങളുടെ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ രാമേശ്വരം കഫേക്കായി. ഇന്നലെ ഉച്ചയ്ക്ക് 12.56 -ന് നടന്ന ഒറ്റ സ്ഫോടനത്തോടെ രമേശ്വരം കഫേ വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. ശക്തി കുറഞ്ഞ ഐഇഡി ഉപയോഗിച്ച് ടിഫിൻ ക്യാരിയറിലാണ് ബോംബ് സ്ഥാപിച്ചതെന്ന് ഇതിനകം കണ്ടെത്തി. ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്തുണ്ടായ സ്ഫോടനത്തില്‍ രണ്ട് സ്ത്രീകള്‍ക്കും മൂന്ന് ഹോട്ടൽ ജീവനക്കാർക്കുമടക്കം പത്ത് പേര്‍ക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.