വെള്ളം പോലെ കലരണമെന്ന് ഇനി പറയരുത്; ഒന്നിച്ചൊഴുകുമ്പോഴും പരസ്പരം കലരാതെ 'രണ്ട് നദികള്‍' !
ഒരു ബഷീറിയന്‍ ഫലിതം പോലെ ഒന്നും ഒന്നും കൂടി വലിയ ഒരു നദിയായി അരഗ്വി മാറുമ്പോഴും അവ രണ്ടും രണ്ട് സ്വഭാവ സവിശേഷതകളോടെ ഒന്നായി എന്നാല്‍ രണ്ടായി ഒഴുകുന്നു.
കരിങ്കടല്‍ തീരത്തെ രാജ്യമായ ജോര്‍ജ്ജിയയിലെ അരഗ്വി നദിയുടെ രണ്ട് പോഷക നദികളാണ് വെളുത്ത അരഗ്വിയും കറുത്ത അരഗ്വിയും. രണ്ടായി പിരിഞ്ഞൊഴുകുന്ന ഈ നദി ഒരു ഘട്ടത്തില്‍ ഒന്നായിത്തീരുന്നു. ഒരു ബഷീറിയന്‍ ഫലിതം പോലെ ഒന്നും ഒന്നും കൂടി വലിയ ഒരു നദിയായി അരഗ്വി മാറുമ്പോഴും അവ രണ്ടും രണ്ട് സ്വഭാവ സവിശേഷതകളോടെ ഒന്നായി എന്നാല്‍ രണ്ടായി ഒഴുകുന്നു. എന്തെങ്കിലും അസ്വാഭാവികത തോന്നിയോ? എങ്കില്‍ വേണ്ട. അത് യാഥാര്‍ത്ഥ്യമാണ്. ഒരു നദിയായിട്ടും കൂടിച്ചേരാതെ രണ്ട് സ്വാഭവത്തോടെ അരഗ്വി ഒഴുകുന്നതെങ്ങനെ എന്നതിനെ കുറിച്ച് അറിയേണ്ടേ?
വടക്കൻ ജോർജിയയിലെ ഗ്രേറ്റർ കോക്കസസ് പർവതനിരകളിൽ ( Caucasus Mountains - കരിങ്കടല്‍ തീരത്ത് നിന്നാരംഭിച്ച് കാസ്പിയന്‍ കടല്‍ തീരം വരെ നീണ്ട് കിടക്കുന്ന പര്‍വ്വതനിരയാണ് ഗ്രേറ്റര്‍ കോക്കസസ് പര്‍വ്വത നിര) നിന്ന് ഉത്ഭവിച്ച് തെക്കോട്ട് ഒഴുകുന്ന രണ്ട് നദികളാണ് വെളുത്ത അരഗ്വിയും (Tetri Aragvi) കറുത്ത അരഗ്വിയും (Shavi Aragvi). കറുത്ത അരഗ്വി നദി ഉയര്‍ന്ന പര്‍വ്വതപ്രദേശങ്ങളില്‍ നിന്നും ഉദ്ഭവിച്ച് പര്‍വ്വതത്തിലെ ലവണാംശവുമായി ഒഴുകുന്നു. ഇത് പച്ചപ്പ് നിറഞ്ഞ വനങ്ങളിലൂടെയും പ്രകൃതി മനോഹരമായ ആല്‍പൈന്‍ പ്രദേശത്തെയും ചുറ്റിയൊഴുകുന്ന ഈ നദിയിലെ ജലം അതിവേഗത്തിലാണ് ഒഴുകുന്നത്. പര്‍വ്വതമുകളില്‍ നിന്നും നദിയിലെ ജലത്തോടൊപ്പം ഒഴുകിവരുന്ന ഇരുണ്ട നിറത്തില്‍ നിന്നാണ് നദിക്ക് കറുത്ത അരഗ്വി എന്ന പേര് ലഭിച്ചത്. എന്നാല്‍ വെളുത്ത അരഗ്വിയാകട്ടെ മധ്യ ജോര്‍ജ്ജിയയിലെ Mtskheta-Mtianeti പ്രദേശത്ത് കൂടി കടന്ന് പോകുന്ന നദിയാണ്. ഈ നദി കടന്ന് പോകുന്ന പ്രദേശത്തെ ചളിയും മറ്റ് അവശിഷ്ടങ്ങളും വഹിച്ചാണ് പോകുന്നത്. അതിനാല്‍ വെളുത്ത അരഗ്വിയില്‍ ചെളിയുടെ അംശം കൂടുതലാണ്. ഇത് നദിക്ക് ഓഫ് വൈറ്റ് നിറം നല്‍കുന്നു.
ഹൃദയാഘാതത്തിന് വരെ കാരണമാകും; ദില്ലിയിലെ വായു ഗുണനിലവാരത്തിന്‍റെ ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട് !
മദ്യപിച്ച് ലക്ക് കെട്ട് പാമ്പിനെ കയ്യിലെടുത്ത് വീഡിയോ ചിത്രീകരണം; പിന്നാലെ കടിയേറ്റ് ദാരുണാന്ത്യം !
ജോർജിയയുടെ പുരാതന തലസ്ഥാനമായ Mtskheta വച്ച് ഇരു നദികളും ഒന്നായി ചേരുന്നു. എന്നാല്‍ ഇരു നദികളിലെയും വെള്ളം പരസ്പരം കലരാതെ രണ്ട് നിറത്തിലാണ് ഒഴുകുന്നത്. ഇതിന് കാരണമാകട്ടെ ഇരു നദികളും ഒഴികിയെത്തുന്ന രണ്ട് പ്രദേശങ്ങളിലെ ലവണാംശം കാരണവും. ഇരുനദികളിലെയും ജലത്തിന്‍റെ ഘടന, സാന്ദ്രത, താപനില, നദി ഒഴുകിയെത്തുന്ന പ്രദേശത്തിന്‍റെ ഉയരം എന്നിവയില്‍ നിന്നും നദികളിലെ ജലത്തില്‍ രൂപപ്പെടുന്ന ഈ വ്യത്യാസങ്ങള്‍ ഇരുനദികളിലെയും ജലത്തെ പരസ്പരം കലരാതെ രണ്ടായി തന്നെ നിലനിര്‍ത്തുന്നു. ഇരുനദികളും ഒരു നദിയായി ഒഴുകുമ്പോഴും പരസ്പരം കലരാതെ രണ്ടായി തന്നെ ഒഴുകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും നിരവധി ആളുകളില്‍ സംശയങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
1912 ല്‍ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിൽ വിളമ്പിയ ഭക്ഷണത്തിന്‍റെ മെനു ലേലത്തിന്; വില കേട്ട് ഞെട്ടരുത് !