അത് ഇന്ത്യക്കാരല്ല, ലോകത്ത് ഏറ്റവും കൂടുതൽ‌ തവണ കുളിക്കുന്നവരുള്ള രാജ്യം ഏതാണെന്നോ? 

ഇവിടെ വർഷത്തിലെ ശരാശരി താപനില വരുന്നത് 24.6 ഡിഗ്രി സെൽഷ്യസാണ്. ഈ സ്ഥിരമായ ചൂട് ഇവിടുത്തുകാരെ ദിവസം ഒന്നിലധികം തവണ കുളിക്കാൻ പ്രേരിപ്പിക്കുന്നു.

which country take the most baths brazil

നമ്മൾ മലയാളികളെ കുറിച്ച് പൊതുവേ പറയുന്നൊരു കാര്യമാണ്. കുറച്ചധികം വൃത്തിക്കാരാണ് എന്നത്. അതുപോലെ, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ദിവസം രണ്ടും മൂന്നും തവണ കുളിക്കുന്ന ആളുകളാണ് ഉള്ളത്. എന്നാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ തവണ കുളിക്കുന്നവരുള്ള രാജ്യം ഇന്ത്യയല്ലത്രെ. പിന്നെ ഏതാണത്?

കാന്താർ വേൾഡ് പാനലിൻ്റെ ഗവേഷണമനുസരിച്ച് ആഗോളതലത്തിൽ തന്നെ ഏറ്റവും അധികം തവണ കുളിക്കുന്നവരുള്ള രാജ്യം ബ്രസീലാണ്. ആളുകൾ ഓരോ ആഴ്ചയും ശരാശരി 14 തവണയെങ്കിലും കുളിക്കുന്നു എന്നാണ് ഇവരുടെ കണക്ക് പറയുന്നത്. ഈ കണക്ക് ആഗോള ശരാശരിയായ അഞ്ച് തവണ കുളി എന്നതിനെ മറികടക്കുന്നതാണ്. ബ്രസീലുകാർ ഭയങ്കര വൃത്തിക്കാർ തന്നെ അല്ലേ? എന്നാൽ, രാജ്യത്തിന്റെ കാലാവസ്ഥയാണ് ഇവരെ ഇങ്ങനെ കുളിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് പറയുന്നത്. സ്വതവേ ചൂട് കൂടിയ കാലാവസ്ഥയാണ് ഇവിടെ. 

ഇവിടെ വർഷത്തിലെ ശരാശരി താപനില വരുന്നത് 24.6 ഡിഗ്രി സെൽഷ്യസാണ്. ഈ സ്ഥിരമായ ചൂട് ഇവിടുത്തുകാരെ ദിവസം ഒന്നിലധികം തവണ കുളിക്കാൻ പ്രേരിപ്പിക്കുന്നു. നേരെമറിച്ച്, ബ്രിട്ടൻ പോലെയുള്ള തണുത്ത രാജ്യങ്ങളിലെ ശരാശരി താപനില 9.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. അതിനാൽ തന്നെ കുളികളുടെ എണ്ണവും കുറവാണ്.

ബ്രസീലുകാർ കുളിക്കാൻ ചെലവഴിക്കുന്ന ശരാശരി സമയം 10.3 മിനിറ്റാണ്, അമേരിക്കക്കാർ ചെലവഴിക്കുന്നത് 9.9 മിനിറ്റും. ബ്രിട്ടീഷുകാർക്ക് 9.6 മിനിറ്റാണത്രെ വേണ്ടത്. എന്തായാലും, ബ്രസീലിലെ കാലാവസ്ഥയും സംസ്കാരവുമെല്ലാം ഇവിടുത്തുകാരുടെ കുളിക്കുന്ന ശീലത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. 

'വഴക്കടിക്കും, 2 മിനിറ്റ് പോലും പിരിഞ്ഞിരിക്കില്ല'; കണ്ണുനനയാതെ കാണാനാവില്ല ഇവരുടെ പ്രണയം, വീഡിയോ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios