മദ്യത്തിന് എക്സ്പയറി ഡേ ഇല്ലേ? മദ്യം, ബിയർ, വൈൻ എന്നിവ മോശമാകാതെ എത്ര കാലം ഇരിക്കും?
ജിൻ, വോഡ്ക, വിസ്കി, ടെക്വില, റം എന്നിവയുൾപ്പെടെയുള്ള മദ്യം സാധാരണയായി പലതരം ധാന്യങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നത്. വാറ്റിയെടുക്കുന്നതിന് മുമ്പ് പുളിപ്പിക്കുകയും മരങ്ങളുടെ ബാരലുകളിൽ സൂക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്.
മരുന്ന്, ഭക്ഷ്യ ഉൽപന്നങ്ങൾ, അവശ്യവസ്തുക്കൾ എന്നിങ്ങനെ നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഭൂരിഭാഗം വസ്തുക്കളുടെയും കവറിന് പുറത്ത് അവയുടെ കാലഹരണ തീയതി രേഖപ്പെടുത്തിയത് നിങ്ങൾ കണ്ടിട്ടുണ്ടാകണം. എന്നാൽ മദ്യ കുപ്പിയുടെ പുറത്ത് ഇത്തരത്തിലൊരു തീയതി നിങ്ങൾ എപ്പോഴെങ്കിലും കണ്ടെത്തിയിട്ടുണ്ടോ? ഇല്ല, അല്ലേ? അതായത് മദ്യത്തിന് എക്സ്പയറി ഡേറ്റ് ഇല്ലെന്നാണോ? തീർച്ചയായും മദ്യത്തിനും എക്സ്പയറി ഡേറ്റ് ഉണ്ട്, ബിയർ, വൈൻ, വിവിധങ്ങളായ മദ്യം ഇവയ്ക്കെല്ലാം നിശ്ചിതമായ ഒരു ഷെൽഫ് ലൈഫ് ഉണ്ട്. അതിനുശേഷം ഇവ ഉപയോഗിച്ചാൽ അത്യന്തം അപകടകരമാണ് താനും. കൂടാതെ ചൂടും കാറ്റും ഒക്കെ കൂടിയ പ്രത്യേക താപനിലയിൽ മദ്യം ദീർഘനേരം സൂക്ഷിച്ചാൽ അവ പിന്നീടുള്ള ഉപഭോഗത്തിന് ദോഷകരമാണെന്നും അറിയുക.
ജിൻ, വോഡ്ക, വിസ്കി, ടെക്വില, റം എന്നിവയുൾപ്പെടെയുള്ള മദ്യം സാധാരണയായി പലതരം ധാന്യങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നത്. വാറ്റിയെടുക്കുന്നതിന് മുമ്പ് പുളിപ്പിക്കുകയും മരങ്ങളുടെ ബാരലുകളിൽ സൂക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഏറ്റവും ആസ്വാദ്യകരമായ രീതിയിൽ ഇവ ഉപയോഗിക്കണമെങ്കിൽ 6-8 മാസത്തിനുള്ളിൽ അത് കഴിക്കണമെന്നാണ് പറയപ്പെടുന്നത്. കൂടാതെ മികച്ച രുചിക്കായി മദ്യം ഇരുണ്ടതും തണുത്തതുമായ സ്ഥലത്ത് സൂക്ഷിക്കണം. ശരിയായ രീതിയിലുള്ള സംഭരണവും ഇവയുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കും.
ബിയറിനും 6-8 മാസത്തേക്ക് ഷെൽഫ് ലൈഫ് ഉണ്ട്. എന്നിരുന്നാലും, ഫ്രിഡ്ജിൽ വച്ചാൽ ഇത് കൂടുതൽ കാലം നിലനിൽക്കും. സാധാരണയായി, 8 %-ൽ കൂടുതലുള്ള ആൽക്കഹോൾ ബൈ വോളിയം (ABV) ഉള്ള ബിയർ താഴ്ന്ന ABV ഉള്ളതിനേക്കാൾ കൂടുതൽ ഷെൽഫ് സ്ഥിരതയുള്ളതാണ്. അവ തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണമെന്ന് മാത്രം. ഇവ കുപ്പി തുറന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുടിക്കുന്നത് നല്ലതാണ്. സൾഫൈറ്റുകൾ പോലുള്ള പ്രിസർവേറ്റീവുകൾ ഇല്ലാതെ ഉത്പാദിപ്പിക്കുന്ന ഓർഗാനിക് വൈനുകൾ 3-6 മാസത്തിനുള്ളിൽ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദ്ദേശം. കാരണം, വൈൻ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ, പ്രായമാകൽ പ്രക്രിയ ത്വരിതപ്പെടുത്തുന്നു. വൈന്‍, മികച്ച രുചിക്കായി, കുപ്പി തുറന്ന് 3-7 ദിവസത്തിനുള്ളിൽ കഴിക്കണമെന്നും വിദഗ്ദര്‍ പറയുന്നു.
സെഡാനില്‍ വന്ന് വീട്ടിലെ ചെടി ചട്ടികള്‍ മോഷ്ടിക്കുന്ന യുവതികള്‍; സിസിടിവി ക്യാമറ ദൃശം വൈറല്‍ !