'ഇന്ത്യൻ റെയിൽവേയിൽ എന്താണ് നടക്കുന്നത്? ആർഎസി 12 വെയിറ്റിം​ഗ് ലിസ്റ്റ് 18 ആയി', വൈറലായി പോസ്റ്റ്

'ഇന്ത്യൻ റെയിൽവേയിൽ എന്താണ് നടക്കുന്നത്? ഒക്‌ടോബർ 30 -ന് ആർഎസി ടിക്കറ്റ് 31 ആയിരുന്നു. ഇന്നലെ അത് ആർഎസി 12 -ൽ തന്നെ നിന്നു. ഇന്ന് ചാർട്ട് തയ്യാറാക്കിയപ്പോൾ വെയിറ്റിം​ഗ് 18 ആയി. ഇതെന്തൊരു റിസർവേഷൻ സംവിധാനമാണ്?'

whats happening in indian railway rac 12 changed into waiting list 18 post viral

റെയിൽവേയുമായി ബന്ധപ്പെട്ടുണ്ടാവുന്ന തങ്ങളുടെ അനുഭവങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ബിഹാറിൽ നിന്നുള്ള ഒരാളും കഴിഞ്ഞ ദിവസം തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി. ഹിമാൻഷു ഝാ എന്ന മാധ്യമപ്രവർത്തകൻ സ്ക്രീൻഷോട്ടോടു കൂടിയാണ് തന്റെ അനുഭവം പങ്കുവച്ചത്. 

അതിൽ പറയുന്നത് ആർഎസി 12 ഉണ്ടായിരുന്ന ടിക്കറ്റ് പിന്നീട് ചാർട്ട് തയ്യാറാക്കിയപ്പോൾ വെയിറ്റിം​ഗ് ലിസ്റ്റ് 18 ആയി മാറി എന്നാണ്. 'ഇന്ത്യൻ റെയിൽവേയിൽ എന്താണ് നടക്കുന്നത്? ഒക്‌ടോബർ 30 -ന് ആർഎസി ടിക്കറ്റ് 31 ആയിരുന്നു. ഇന്നലെ അത് ആർഎസി 12 -ൽ തന്നെ നിന്നു. ഇന്ന് ചാർട്ട് തയ്യാറാക്കിയപ്പോൾ വെയിറ്റിം​ഗ് 18 ആയി. ഇതെന്തൊരു റിസർവേഷൻ സംവിധാനമാണ്?' എന്നാണ് എക്‌സിൽ ഹിമാൻഷു കുറിച്ചത്.

കുടുംബത്തോടൊപ്പം ഛത്ത് ആഘോഷിക്കാൻ ന്യൂഡൽഹിയിൽ നിന്ന് ദർഭംഗയിലേക്കാണ് ഹിമാൻഷു ടിക്കറ്റ് ബുക്ക് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ തൻ്റെ ആശങ്കകൾ അദ്ദേഹം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് പറങ്കുവയ്ക്കുന്നുണ്ട്, 'ഒരു ബിഹാറിക്ക് ഛാത്ത് സമയത്ത് വീട്ടിൽ വരാൻ കഴിയുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് മനസ്സിലാകുമോ?' എന്നായിരുന്നു ചോദ്യം. 

ഹിമാൻഷു പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ട് പ്രകാരം, ഹിമാൻഷു സ്വതന്ത്ര സേനാനി എക്സ്പ്രസിൽ ന്യൂഡൽഹിയിൽ നിന്ന് ദർഭംഗയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ വെയിറ്റിംഗ് ലിസ്റ്റ് 124 ആയിരുന്നു. സെപ്തംബർ 30 -ന് അത് 31 ആയി മാറി. നവംബർ 2 -ന് RAC 12 ആയി. എന്നാൽ, ഫൈനൽ ചാർട്ട് തയ്യാറാക്കിയപ്പോൾ വെയിറ്റിം​ഗ് ലിസ്റ്റ് 18 ആയി മാറുകയായിരുന്നു. 

റെയിൽവേസേന പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. പരാതി സ്വീകരിച്ചതായിട്ടായിരുന്നു പ്രതികരണം. ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തന്നെ ബന്ധപ്പെടുകയും യാത്രയ്ക്ക് തയ്യാറായിരുന്നോളൂ എന്ന് പറഞ്ഞതായും പിന്നീട് പോസ്റ്റിന്റെ അപ്ഡേറ്റായി ഹിമാൻഷു കുറിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അദ്ദേഹം നന്ദിയും പറഞ്ഞിട്ടുണ്ട്.

ട്രെയിനിലെ വനിതാകോച്ചുകളിൽ കയറി, അറസ്റ്റിലായത് 1400 -ലധികം പുരുഷന്മാർ, 139 -ൽ വിളിക്കണമെന്നും അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios