വിമാനടിക്കറ്റിൽ 'ക്യൂട്ട് ചാർജ്ജ്' 50 രൂപ, ക്യൂട്ടായാല്‍ അധികം തുക കൊടുക്കണോ എന്ന് നെറ്റിസൺസ്, എന്താണീ തുക?

എന്നാലും എന്താ‌വും ഈ ക്യൂട്ട് ചാർജ്ജ് എന്നായിരുന്നു പലരുടേയും സംശയം. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകളുമായി എത്തിയത്.

what is cute charge in flight ticket

വിമാനടിക്കറ്റിൽ ജിഎസ്‍ടി അടക്കം പലതരത്തിലുള്ള ചാർജ്ജുകളും ഈടാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ക്യൂട്ട് (CUTE) ചാർജ്ജ് എന്താണ് എന്നാണ് ഈ യുവതിയുടെ സംശയം. സോഷ്യൽ മീഡിയ യൂസറായ മീനൽ, ഹൈദരാബാദിൽ നിന്ന് ജയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനം ബുക്ക് ചെയ്യുന്നതിനിടയിലാണ് ക്യൂട്ട് ചാർജ്ജായി ഒരു തുക ഈടാക്കുന്നത് കണ്ടത്. ഉടനെ തന്നെ അവർ അതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ സംശയം പങ്കുവയ്ക്കുകയായിരുന്നു. 

X -ൽ (ട്വിറ്റർ) മീനാൽ പോസ്റ്റ് ചെയ്ത അവളുടെ ലാപ്‌ടോപ്പ് സ്‌ക്രീനിൻ്റെ ചിത്രത്തിൽ, മൊത്തം തുക ₹5,216 ആയി കാണിക്കുന്നു. അതിൽ ₹3,455 വിമാന നിരക്ക്, ₹50 ക്യൂട്ട് ചാർജ്, മറ്റൊരു ₹50 റീജിയണൽ കണക്റ്റിവിറ്റി ചാർജ്, ₹236 ഏവിയേഷൻ സെക്യൂരിറ്റി ഫീസ്, ₹885 യൂസർ ഡെവലെപ്മെന്റ് ഫീസ്, ₹407 അറൈവൽ യൂസർ ഡെവലപ്മെന്റ് ഫീസ്, ₹178 ജിഎസ്ടി എന്നിങ്ങനെയാണ് കാണിച്ചിരിക്കുന്നത്.

വളരെ പെട്ടെന്നാണ് ട്വീറ്റ് വൈറലായി മാറിയത്. എന്നാലും എന്താ‌വും ഈ ക്യൂട്ട് ചാർജ്ജ് എന്നായിരുന്നു പലരുടേയും സംശയം. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകളുമായി എത്തിയത്. അത് ക്യൂട്ടായിരിക്കുന്നത് കൊണ്ട് ഈടാക്കിയ ചാർജ്ജായിരിക്കും എന്നാണ് ചില രസികന്മാർ കമന്റ് നൽകിയത്. ഇത് നിങ്ങളിൽ നിന്നും പണമീടാക്കാനും അതേസമയം നിങ്ങളെ ചിരിപ്പിക്കാനുമുള്ള ക്യൂട്ട് വഴിയാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. 

എന്നാൽ, ശരിക്കും എന്താണ് ഈ ക്യൂട്ട് ചാർജ്ജ്? 

കോമൺ യൂസർ ടെർമിനൽ എക്വിപ്മെന്റ് (Common User Terminal Equipment) എന്നതാണ് CUTE എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. മെറ്റൽ ഡിറ്റക്ടിം​ഗ് മെഷീൻ, എസ്കലേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നതിനുള്ള ചാർജ്ജായിട്ടാണ് ഇത് ഈടാക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios