കൺജറിംഗ് ഹൗസിനെ കുറിച്ച് ഡോക്യുമെന്‍റി ചെയ്തു; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ !
കാഴ്ചയിൽ ഏറെ ഭയാനകമാണെങ്കിലും യഥാർത്ഥ കൺജറിംഗ് ഹൗസ് ഒറ്റപ്പെട്ട സ്ഥലമല്ല. ആയിരക്കണക്കിന് വിനോദസഞ്ചാരികളും അന്വേഷകരും വർഷം തോറും ഇവിടം സന്ദർശിക്കുന്നുണ്ട്. 3,109 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട്, റോഡ് ഐലൻഡിലെ ബർറിൽ വില്ലെയിലെ 1,677 റൗണ്ട് ടോപ്പ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രേതകഥകളും സിനിമകളുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും 'ദി കൺജറിംഗ്' എന്ന സിനിമ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരു രാത്രിയെങ്കിലും ഭയന്നുവിറച്ച് ഉറങ്ങാതെ ഇരുന്നിട്ടുമുണ്ടാകും. സിനിമയ്ക്ക് സമാനമായ കഥകൾ തന്നെയാണ് യതാർത്ഥ കൺജറിംഗ് ഹൗസുമായി ബന്ധപ്പെട്ടും പറയപ്പെടുന്നത്. കാലപ്പഴക്കം ചെന്ന മങ്ങിയ വെളിച്ചമുള്ള ഈ കെട്ടിടത്തിലേക്ക് നോക്കുമ്പോൾ തന്നെ നട്ടെല്ല് വിറയ്ക്കുമെന്നാണ് ഇത് കണ്ടിട്ടുള്ളവർ പറയുന്നത്. ദി കൺജറിംഗിൽ അവതരിപ്പിച്ച അതേ ആത്മാവായ ബാത്‌ഷേബ ഷെർമന്‍റെ ആത്മാവാണ് ഈ വീട്ടിലും ഉള്ളതെന്ന അവകാശവാദമാണ് അതിനെ കൂടുതൽ അസ്വസ്ഥമാക്കുന്നത്. കാഴ്ചയിൽ ഏറെ ഭയാനകമാണെങ്കിലും യഥാർത്ഥ കൺജറിംഗ് ഹൗസ് ഒറ്റപ്പെട്ട സ്ഥലമല്ല. ആയിരക്കണക്കിന് വിനോദസഞ്ചാരികളും അന്വേഷകരും വർഷം തോറും ഇവിടം സന്ദർശിക്കുന്നുണ്ട്. 3,109 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട്, റോഡ് ഐലൻഡിലെ ബർറിൽ വില്ലെയിലെ 1,677 റൗണ്ട് ടോപ്പ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
'സ്റ്റോം സെഡ്'; റഷ്യയുടെ 'അടിമ പട്ടാള'ത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ സാക് ബഗാൻസിന്‍റെ നേതൃത്വത്തിലുള്ള ഗോസ്റ്റ് അഡ്വഞ്ചേഴ്സ് എന്ന ടിവി ഷോ സംഘം വീടിന്‍റെ ഡോക്യുമെന്‍ററി ചെയ്യാൻ തീരുമാനിച്ചു. ലാഡ് ബൈബിൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബഗാൻസിനും സംഘത്തിനും വീട്ടിലേക്ക് പ്രവേശനം ലഭിച്ചു, 15 വർഷത്തിനുള്ളിൽ ക്യാമറകളുമായി അവിടെ പ്രവേശിച്ച ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. അവർ ഒന്നിലധികം ദിവസത്തെ അന്വേഷണത്തിനായിരുന്നു പദ്ധതിയിട്ടിരുന്നത്, എന്നാൽ, അവരെ അവിടെ കാത്തിരുന്നത് വിശദീകരിക്കാനാകാത്ത സംഭവങ്ങളായിരുന്നു. ഒരു ജനാലയിൽ നിന്നുള്ള പ്രകാശത്തെ തടഞ്ഞു നിർത്തുന്ന നിഗൂഢമായ കറുത്ത ഒരു വസ്തു ചിത്രീകരണത്തിനിടയിൽ തങ്ങൾ കണ്ടെത്തിയെന്നാണ് ഇവർ പറയുന്നത്.
കൗമാരക്കാരിയായ സൈനികയുടെ ആത്മഹത്യ, സൈനിക ബാറില്‍ വച്ച് നടന്ന പീഡനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട് !
പര്യവേഷണത്തിന് ശേഷം സാക് ബഗാൻസ് തീർത്തും അവശനായി മാറിയെന്നാണ് ലാഡ് ബൈബിൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് അദ്ദേഹത്തിന് ദൈനംദിന ജോലികൾ ചെയ്യാനും എന്തിന് ചലിപ്പിക്കാന്‍ പോലും സാധിക്കാത്തവിധം ശരീരത്തിന്‍റെ ശക്തി നഷ്ടപ്പെട്ടുവത്രേ. ഈ വീട് വാങ്ങി അവിടെ താമസിക്കുക അത്ര നിസാരമായ കാര്യമല്ലന്നാണ് സാക് ബഗാൻസ് അഭിപ്രായപ്പെടുന്നത്. വീടിനുള്ളിൽ വെച്ച് തനിക്ക് ശരീരം മുഴുവൻ തണുത്ത മരവിക്കുന്ന അനുഭവം ഉണ്ടായെന്നാണ് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. എന്തോ ഒന്ന് ആ സ്ഥലത്തെ വേട്ടയാടുന്നുണ്ടെന്നും സാക് ബഗാൻസ് പറയുന്നു. നിലവിൽ ഈ പ്രേത ഭവനത്തില്‍ ആരും താമസമില്ല. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർമാരായ ജെന്നും കോറി ഹെയ്ൻസണും ചേർന്ന് 2019-ൽ $ 4,39,000-ന് ( ഏതാണ്ട് മൂന്ന് കോടി അറുപത്തിയാറ് ലക്ഷം രൂപ) ഈ വീട് വാങ്ങിയിരുന്നു. 2013-ൽ ആദ്യത്തെ ദി കൺജറിംഗ് ഫിലിം പുറത്തിറങ്ങിയതിന് ശേഷം, ഫ്രാഞ്ചൈസി എട്ട് സിനിമകളും ഒരു ടിവി സീരീസും വികസിപ്പിച്ചെടുത്തു. റോഡ് ഐലൻഡിലെ യഥാർത്ഥ കൺജറിംഗ് ഹൗസ് സന്ദർശിക്കാൻ ധൈര്യമുള്ളവർക്കായി, ടൂറുകളും ഇവന്‍റുകളും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക