'തോന്നിവാസികളുടെ നഗര'ത്തിൽ നിയമം പടിക്ക് പുറത്ത്; വേശ്യാലയങ്ങളും കാസിനോകളും അകത്ത്; പക്ഷേ, പിന്നീട് സംഭവിച്ചത്
ഒരു ദരിദ്ര നഗരമായി കണക്കാക്കിയിരുന്ന ഇവിടത്തെ പ്രധാന ഭക്ഷ്യ വിഭവം നായ ഇറച്ചിയായിരുന്നു. മുന്നൂറിൽ അധികം നിലകളുള്ള ഉയരമുള്ള ഗോപുരങ്ങൾ ഈ നഗരത്തിൽ ഉണ്ടായിരുന്നത്രെ.
ലോകമെമ്പാടും സ്വന്തമായ സംസ്കാരവും ചരിത്രവുമുള്ള നിരവധി നഗരങ്ങളുണ്ട്. യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം ഈ നഗരങ്ങളിൽ പലതും നശിച്ചു. എന്നാൽ, സ്വന്തം കൈയിലിരിപ്പ് കാരണം നശിച്ചു പോയ ഒരു നഗരം ഉണ്ട്. കൗലൂൺ വാൾഡ് സിറ്റി (Kowloon Walled City) എന്നറിയപ്പെടുന്ന ഈ നഗരം ഹോങ്കോങ്ങിന്‍റെ ഭാഗമായിരുന്നു. വേണമെങ്കിൽ 'തോന്നിവാസികളുടെ നഗര'മെന്ന് ഈ നഗരത്തെ വിശേഷിപ്പിക്കാം. കാരണം ഇവിടെ ഒരു തരത്തിലുള്ള നിയമങ്ങള ചട്ടങ്ങളുമില്ല. പൗരന്മാർ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം. വേശ്യാവൃത്തി, മയക്കുമരുന്ന് കച്ചവടം, ചൂതാട്ടം തുടങ്ങി കാര്യങ്ങൾക്ക് ഈ നഗരത്തില്‍ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല.
ഹോങ്കോങ്ങിലെ കൗലൂൺ വാൾഡ് സിറ്റി ലോകത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നഗരങ്ങളിലൊന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിയമ വിരുദ്ധവുമായ എല്ലാ പ്രവർത്തനങ്ങളും ഇവിടെ തികച്ചും സാധാരണമായിരുന്നു. ആറ് ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ഈ നഗരത്തിൽ ഏകദേശം 50,000 ത്തോളം ആളുകളാണ് ജീവിച്ചിരുന്നത്. ഒരു ദരിദ്ര നഗരമായി കണക്കാക്കിയിരുന്ന ഇവിടത്തെ പ്രധാന ഭക്ഷ്യ വിഭവം നായ ഇറച്ചിയായിരുന്നു. മുന്നൂറിൽ അധികം ഉയരമുള്ള ഗോപുരങ്ങൾ ഈ നഗരത്തിൽ ഉണ്ടായിരുന്നത്രെ. അങ്ങേയറ്റത്തെ ദാരിദ്ര്യത്തിൽ കഴിയുമ്പോഴും ഇവിടെ താമസിക്കുന്ന പലരും നഗരത്തിന്‍റെ ഈ പ്രത്യേക ജീവിത രീതിയിൽ തികച്ചും സന്തുഷ്ടരായിരുന്നു. ആളുകള്‍ നഗരം വിട്ടൊഴിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. ഈ നഗരം ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം എന്നും അറിയപ്പെട്ടിരുന്നു.
അഞ്ച് ലക്ഷം അധിനിവേശ മൂങ്ങകളെ 2050 ഓടെ വെടിവച്ച് കൊല്ലാൻ അമേരിക്ക
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, ചൈനയിൽ നിന്നുള്ള നിരവധി കുടിയേറ്റക്കാർ നഗരത്തിൽ സ്ഥിര താമസമാക്കി. ഇതിന് പിന്നാലെയാണ് ഈ നഗരം തഴച്ചുവളരാൻ തുടങ്ങിയത്. സംഗതി കൈവിടുമെന്ന് തോന്നിയപ്പോള്‍ ബ്രിട്ടീഷുകാർ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പക്ഷേ. നിയന്ത്രണം മാത്രമേ ബ്രിട്ടീഷുകാര്‍ നോക്കിയൊള്ളൂ. നഗരത്തിന്‍റെ വികസനത്തില്‍ അവര്‍ കാര്യമായെന്നും ചെയ്തില്ല. പതുക്കെ നഗരത്തില്‍ 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന സ്ഥിതി സംജാതമായി. ഇത് നഗരത്തില്‍ അരാജകത്വവും അനിയന്ത്രിതമായ ഭരണവും പ്രോത്സാഹിപ്പിച്ചു. പതുക്കെ വേശ്യാലയങ്ങളും, കാസിനോകളും, മയക്കുമരുന്ന് കേന്ദ്രങ്ങളും നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യമൊക്കെ രഹസ്യമായിട്ടായിരുന്നെങ്കില്‍ പിന്നെ പിന്നെ എല്ലാം പകല്‍വെളിച്ചത്തിലായി. സര്‍ക്കാര്‍ നിയന്ത്രണങ്ങളോ ലൈസൻസുകളോ ഇല്ലാത്തതിനാൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നത് ഇവിടെ വളരെ എളുപ്പമായിരുന്നു.
ഓലയിലും ഊബറിലും ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് ഒരേ ഡ്രൈവറെ; കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്നാല്‍, ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശം ഇങ്ങനെ ഒരു നിയന്ത്രണമില്ലാതെ ഇരിക്കുന്നത് ഭരണകൂടത്തിന് ഭീഷണിയാണെന്ന് മനസിലാക്കിയ സര്‍ക്കാര്‍ പതുക്കെ നഗരം പിടിക്കാന്‍ തുടങ്ങി. കാര്യങ്ങൾക്ക് കൂച്ച് വിലങ്ങിടാന്‍ ഹോങ്കോംഗ് തീരുമാിച്ചു. ഒടുവിൽ സർക്കാർ നടപടിയുമായി മുന്നോട്ട് വന്നു. അങ്ങനെ 1992-ൽ പ്രദേശത്ത് താമസിക്കുന്നവരോട് മാറിത്താമസിക്കാൻ സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ടു. എന്നാൽ നിരവധി ആളുകൾ ഇതിനെതിരെ പ്രതിഷേധിച്ചു. ഇതോടെ ബലം പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് തെരുവില്‍ അക്രമം പടരുന്നതിന് കാരണമായി. തെരുവിലേക്ക് അക്രമം വ്യാപിച്ചതോടെ നിയന്ത്രണമല്ല നഗരം തന്നെ വേണ്ടെന്ന തീരുമാനത്തിലെത്തി സര്‍ക്കാര്‍. അങ്ങനെ തോന്നിവാസികളുടെ ആ നഗരം എന്നെന്നേക്കുമായി ചൈനീസ് സര്‍ക്കാര്‍ പൊളിച്ച് നീക്കി.
10,300 അടി ഉയരത്തിൽ എഞ്ചിൻ കവർ പൊട്ടിയടർന്ന് ബോയിംഗ് വിമാനം; അടിയന്തര ലാന്‍റിംഗ് വീഡിയോ വൈറൽ