ആപ്പിൾ വാങ്ങാൻ ദില്ലിയിലെത്തിയ പശ്ചിമബംഗാള്‍ സ്വദേശിയെ സുഹൃത്ത് തട്ടിക്കൊണ്ടു പോയി, മോചനദ്രവ്യം തട്ടി !
ദില്ലിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുന്നതിനും മറ്റ് സഹായങ്ങൾ ചെയ്തു നൽകുന്നതിനുമായി ബബ്ലു യാദവ് ദില്ലിയിലുള്ള തന്‍റെ സുഹൃത്തായ അജയ്‍യുടെ സഹായം ചോദിച്ചിരുന്നു.
പശ്ചിമബംഗാൾ നിന്നും ആപ്പിള്‍ വാങ്ങാനായി ദില്ലിയിലെത്തിയ കച്ചവടക്കാരനെ സുഹൃത്ത് തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം തട്ടിയെടുത്തതായി പരാതി. ബബ്ലൂ യാദവ് എന്ന 31 കാരനായ വ്യവസായിയെയാണ് സുഹൃത്ത് തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ബബ്ലു യാദവിന്‍റെ കുടുംബത്തിൽ നിന്നും മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുത്തതിന് ശേഷമാണ് ഇയാൾ ബബ്ലുവിനെ മോചിപ്പിച്ചത്. ഏറെ പ്രശസ്തമായ ആസാദ്പൂർ മാണ്ഡിയിൽ നിന്ന് കച്ചവട ആവശ്യത്തിനായുള്ള ആപ്പിൾ വാങ്ങുന്നതിനായി ദില്ലിയിലെത്തിയതായിരുന്നു ബബ്ലൂ.
സിലിഗുരിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് യാദവ് ദില്ലിയില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദില്ലിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുന്നതിനും മറ്റ് സഹായങ്ങൾ ചെയ്തു നൽകുന്നതിനുമായി യാദവ് ദില്ലിയിലുള്ള തന്‍റെ സുഹൃത്തായ അജയ്‍യുടെ സഹായം മുൻകൂട്ടി ചോദിച്ചിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തിൽ നിന്നും താമസ സ്ഥലത്തേക്ക് വരുന്നതിനായി അജയ്, ബബ്ലൂ യാദവിന് ഒരു ടാക്സി അയച്ചു. ഈ ടാക്സിയിൽ കയറിയ യാദവിനെ ദ്വാരകയിലെ സെക്ടർ-21 -ൽ ഇറക്കി. തുടർന്ന് അജയ്, ബബ്ലുവിനെ പ്രദേശത്തെ ഒരു ഒറ്റപ്പെട്ട ഫ്ലാറ്റിലേക്ക് കൊണ്ടു പോയതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കുഞ്ഞ് ചെരുപ്പ്, തുമ്പി കൈ കൊണ്ട് കുട്ടിക്ക് എടുത്ത് കൊടുക്കുന്ന കൊമ്പനാന; വീഡിയോ വൈറല്‍ !
ആ ഫ്ലാറ്റിൽ അജയ്‍യുടെ കൂട്ടാളികളിൽ ഒരാൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മറ്റ് നാല് കൂട്ടാളികൾ കൂടി ഫ്‌ളാറ്റിലെത്തി യാദവിനെ ബഹദൂർഗഡിലെ ഒറ്റപ്പെട്ട ഒരു ഡയറി സ്ഥാപനത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ട് പോയി. തുടർന്ന് യാദവിനെ മോചിപ്പിക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. വേറൊരു വഴിയും ഇല്ലാതെ വന്നതോടെ യാദവ് തന്‍റെ ബന്ധുക്കളെ വിളിച്ച് അഞ്ച് വ്യത്യസ്ത യുപിഐ ഐഡികളിലൂടെ 2.7 ലക്ഷം രൂപ അയയ്ക്കാൻ നിർദ്ദേശം നൽകി. പണം ലഭിച്ച ശേഷം ഇവര്‍ ബബ്ലുവിനെ മോചിപ്പിച്ചു. മോചിതനായി പുറത്തിറങ്ങിയ ബബ്ലു യാദവ് പോലീസിൽ പരാതി നൽകിയപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. പോലീസിന്‍റെ അന്വേഷണത്തില്‍ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക