1.5 കോടി കൊടുത്തു വാങ്ങിയ അപാർട്മെന്റിൽ ദേ ചോർച്ച, രോഷം കൊണ്ട് യുവാവിന്റെ പോസ്റ്റ്

നിരവധിപ്പേരാണ് സമാനമായ അനുഭവം തങ്ങൾക്കുണ്ടായി എന്ന് എഴുതിയിരിക്കുന്നത്. ​ഗുണനിലവാരമില്ലാത്ത കെട്ടിട നിർമ്മാണങ്ങളെ പലരും രൂക്ഷമായി വിമർശിച്ചു.

water leaking from 1.5 crore apartment post went viral

വീട് വാങ്ങാനാണെങ്കിലും വാടകയ്ക്കാണെങ്കിലും വലിയ ചെലവ് വരുന്ന ന​ഗരമാണ് ബെം​ഗളൂരു. അടുത്തിടെ ഇവിടെ നിന്നുള്ള ഒരു വീട്ടിൽ നിന്നുള്ള ചിത്രം വൈറലായി മാറി. ഇത് ന​ഗരത്തിലെ റിയൽ എസ്റ്റേറ്റിനെ കുറിച്ചും കെട്ടിടം നിർമ്മാണത്തിലെ അപാകതകളെ കുറിച്ചും വലിയ ചർച്ചയാണ് ഉണ്ടാക്കിയത്. 

എഞ്ചിനീയറായ റിപുദാമൻ ആണ് തൻ്റെ മുറിയുടെ സീലിംഗിൽ നിന്ന് വെള്ളം ഒഴുകുന്നതിൻ്റെ ചിത്രം എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച് നഗരത്തിലെ കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് വിലയിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ചത്. '1.5 കോടിയുടെ അപ്പാർട്ട്‌മെൻ്റിലെ 5/16 നിലയിലുള്ള എൻ്റെ മുറിയിൽ നിന്നുള്ള ചോർച്ച. ഈ വിലകൂടിയ കെട്ടിടങ്ങൾ ഒരു തട്ടിപ്പാണ് ബ്രോ! എൻ്റെ ഉള്ളിലെ സിവിൽ എഞ്ചിനീയർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയില്ല' എന്നാണ് വെള്ളമിറങ്ങുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത്. 

ബെം​ഗളൂരുവിൽ ദിനംപ്രതി വീടിനും അപാർട്മെന്റുകൾക്കുമൊക്കെ വില കൂടിക്കൂടി വരികയാണ്. ആവശ്യക്കാരും വർധിക്കുന്നുണ്ട്. എന്നാൽ, ഇതിനൊന്നും വേണ്ടത്ര ​ഗുണനിലവാരമില്ല എന്നാണ് യുവാവ് ചൂണ്ടിക്കാണിക്കുന്നത്. 

വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് എക്സിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയതും. നിരവധിപ്പേരാണ് സമാനമായ അനുഭവം തങ്ങൾക്കുണ്ടായി എന്ന് എഴുതിയിരിക്കുന്നത്. ​ഗുണനിലവാരമില്ലാത്ത കെട്ടിട നിർമ്മാണങ്ങളെ പലരും രൂക്ഷമായി വിമർശിച്ചു. ഒപ്പം, യുവാവിനോട് ഈ ചോർച്ചയെ കുറിച്ച് അന്വേഷിക്കണമെന്നും വേണ്ടി വന്നാൽ നിയമനടപടി തന്നെ സ്വീകരിക്കണമെന്നും പലരും ഉപദേശിച്ചു. 

'നിങ്ങളുടെ മുകളിലുള്ള നിലയിലെ തറയിൽ ചോർച്ചയുണ്ടാകാം. ഞങ്ങൾക്കങ്ങനെ ഉണ്ടായിട്ടുണ്ട്. മുകളിലത്തെ നിലയിൽ പൈപ്പിൽ ചോർച്ചയുണ്ടായപ്പോൾ ഇതുപോലെയാണ് സംഭവിച്ചത്. പരിഹരിച്ചില്ലെങ്കിൽ, തുള്ളികൾ സാവധാനം താഴേക്ക് വീഴാൻ തുടങ്ങും. ഒറ്റക്കുള്ള വീട് എടുക്കുന്നതാണ് എപ്പോഴും നല്ലത്' എന്നാണ് മറ്റൊരാൾ പറഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios