വിഷം പുരട്ടിയ അമ്പുകളുമായി ഇന്നും മൃഗവേട്ടയ്ക്കിറങ്ങുന്ന ഗോത്രം; വൈറലായി ഒരു യൂറ്റ്യൂബ് വീഡിയോ !
കുരങ്ങുകളെയും കാട്ടുപന്നികളെയും വേട്ടയാടി ഭക്ഷിക്കുന്ന ഇവര്‍ മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന വിവിധങ്ങളായ അണുബാധക്കുള്ള മരുന്നുകൾ പ്രകൃതിയിൽ നിന്നു തന്നെ ഇവർ കണ്ടെത്തുന്നു.
ആധുനിക ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി ജീവിക്കുന്ന നിരവധി ഗോത്ര സമൂഹങ്ങൾ ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നു. ആധുനീക ജീവിത രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രാകൃതവും പാരമ്പര്യ ശൈലി പിന്തുടരുന്നതുമാണ് ഇവരുടെ ജീവിതം. 60,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് ദ്വീപുകളിൽ നിക്കോബാർ ദ്വീപുകളില്‍ എത്തിയതായി കരുതപ്പെടുന്ന രണ്ട് 'നെഗ്രിറ്റോ' ഗോത്രങ്ങളായ ഷോംപെൻ, നിക്കോബാരീസ് എന്നീ ഗോത്രങ്ങള്‍ ഇന്നും ഇത്തരം ജീവിതം പിന്തുടരുന്നവരാണ്. സമാനമായി തെക്കേ അമേരിക്കയിലെ ഇക്വഡോറിലെ ഒരു ഗോത്ര സമൂഹവും ഇത്തരത്തിൽ നിഗൂഢമായ നിരവധി പാരമ്പര്യങ്ങളുമായി ജീവിക്കുന്നവരാണ്. ഈ ഗോത്ര വർഗത്തോടൊപ്പം 100 മണിക്കൂർ ചെലവഴിച്ച ഒരു യൂട്യൂബർ അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തൽ ആരെയും വിസ്മയിപ്പിക്കുന്ന കൗതുകകരമായ വശങ്ങൾ അനാവരണം ചെയ്യുന്നു.
വില്പനയ്ക്ക് വച്ച വീടിന് വില 7 കോടി; ഒറ്റ പ്രശ്നം മാത്രം, മേല്‍ക്കൂര പാതിയും ചോരും !
യൂട്യൂബർ ഡേവിഡ് ഹോഫ്‌മാൻ ആണ് ലോകത്തിലെ ഏറ്റവും അപകടകരമായ ഗോത്രമായി കണക്കാക്കപ്പെടുന്ന ഹുവോറാനി അല്ലെങ്കിൽ വോരാനി എന്നറിയപ്പെടുന്ന ഗോത്ര സമൂഹത്തോടൊപ്പം 100 മണിക്കൂർ ചിലവഴിച്ചതെന്ന് ഡെയ്‌ലി സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ വനത്തിലാണ് വോരാനി ഗോത്രം താമസിക്കുന്നത്. മൃഗങ്ങളെ മാത്രമല്ല, സഹ ഗോത്രക്കാരെയും പുറത്ത് നിന്നുള്ളവരെയും കൊലപ്പെടുത്തുവാൻ യാതൊരു മടിയും ഇല്ലാത്തവരാണ് വോരാനി ഗോത്രം എന്നാണ് പൊതുവെ പുറം ലോകത്ത് അറിയപ്പെടുന്നത്. വസ്ത്രം ധരിക്കാത്ത വോരാനി ജനതയ്ക്ക് സ്വന്തം ചുറ്റുപാടുമുള്ള പ്രകൃതിയെ കുറിച്ച് അതിവിപുലമായ അറിവുണ്ട്,
'ചേട്ടായി കോഫി...'; പ്രഷര്‍ കുക്കറില്‍ കോഫി ഉണ്ടാക്കുന്ന വീഡിയോ വൈറല്‍ !
സസ്യങ്ങളിൽ നിന്ന് ഇവർ ഒരേസമയം വിഷ വസ്തുക്കളും മരുന്നുകളും ഉണ്ടാക്കുന്നു. മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന വിവിധങ്ങളായ അണുബാധക്കുള്ള മരുന്നുകൾ പ്രകൃതിയിൽ നിന്നു തന്നെ ഇവർ കണ്ടെത്തുന്നു. കുരങ്ങുകളും കാട്ടുപന്നികളും ഉൾപ്പെടെയുള്ള മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നതാണ് ഇവരുടെ പ്രധാന വിനോദം. വേട്ടയാടുന്നതിനായി ചില പ്രത്യേക ഇനം ചെടികളിൽ നിന്നും വിഷം ഉണ്ടാക്കി അത് അമ്പിൽ പുരട്ടിയാണ് ഇവർ വേട്ടയാടുന്നത്. ഈ ഗോത്രത്തിന് 1950 വരെ ബാഹ്യ സമ്പർക്കം ഉണ്ടായിരുന്നില്ല. ക്രമേണ ചില അംഗങ്ങൾ പുറം ലോകവുമായി ഇടപഴകി തുടങ്ങിയതോടെ വനത്തിനുള്ളിൽ ഉള്ളവർ അവരുമായുള്ള സമ്പർക്കം ഒഴിവാക്കി ഒറ്റപ്പെട്ട് ജീവിച്ചു തുടങ്ങി. മരങ്ങളിൽ കയറുന്നതിന് ഈ ഗോത്രവർഗ്ഗക്കാർക്ക് പ്രത്യേക കഴിവാണ് ഉള്ളത്. മരങ്ങളിൽ വേഗത്തിൽ കയറുന്നതിന് സഹായകമായ രീതിയിലുള്ള പരന്ന പാദങ്ങളാണ് ഇവരുടേത് എന്നാണ് ഡേവിഡ് ഹോഫ്‌മാൻ പറയുന്നത്.