ചങ്ങലയുമില്ല, തോട്ടിയും ഇല്ല; തങ്ങളുടെ പാപ്പാനെ കാണാനായി ഓടിവരുന്ന ആനകള്‍ ! വൈറലായി ഒരു സ്നേഹബന്ധം

ആനകള്‍ക്ക് ചങ്ങലയോ പാപ്പാന്‍റെ കൈയില്‍ തോട്ടിക്കോലോ കാണാനില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നദിയിലൂടെ ഓടിവരുന്ന ആനകള്‍ അദ്ദേഹത്തിനടുത്ത് എത്തി മുട്ടിയുരുമ്മുന്നു. 

viral video of Elephants running to meet his human friend who returned after a month bkg


നകളും മനുഷ്യരും തമ്മില്‍ വളരെ കാലം മുതല്‍ക്ക് തന്നെ വൈകാരികമായ ബന്ധം സൂക്ഷിക്കുന്നു. ആനകളെ മെരുക്കി വളര്‍ത്താന്‍ തുടങ്ങും മുമ്പ് തന്നെ ആനകളും മനുഷ്യനും തമ്മിലുള്ള ബന്ധം ആരംഭിച്ചിരിക്കണം. തങ്ങളുടെ യജമാനന്മാരോട് ആനകള്‍ പ്രകടിപ്പിക്കുന്ന സ്നേഹം ആരുടെയും കാഴ്ചയെ ഒന്ന് പിടിച്ചെടുക്കും. ആകാരത്തിലുള്ള പ്രത്യേക കൂടിയാകുമ്പോള്‍ ആ കാഴ്ച ഒരേ സമയം ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആനയുടെ വീഡിയോ ഏറെ പ്രചാരം നേടി. goodnews_movement എന്ന അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ മൂന്ന് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് കണ്ടത്. 

വീഡിയോ പങ്കുവച്ച് കൊണ്ട് ഗുഡ്ന്യൂസ് ഇങ്ങനെ കുറിച്ചു,' വൈകാരികമായ കൂടിക്കാഴ്ച ! ഒരു മാസം കാനഡ വാസത്തിന് ശേഷം  ആന സങ്കേതത്തിലേക്ക് മടങ്ങുന്ന തങ്ങളുടെ പ്രിയപ്പെട്ട മനുഷ്യനെ കൂട്ടത്തിലുള്ളവര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. സുഹൃത്തിന്‍റെ തിരിച്ച് വരവ് ആഘോഷത്തില്‍ അവരുടെ സന്തോഷം പ്രകടമാണ്. മനുഷ്യനും ആനകളും തമ്മില്‍ രൂപപ്പെടുന്ന ആഴത്തിലുള്ള ബന്ധത്തിന്‍റെ തെളിവ്.' വീഡിയോയില്‍ ഒരു ചെറിയ നദിയില്‍ നിന്നും ഒരു മനുഷ്യന്‍ നീട്ടിവിളിക്കുന്നത് കേള്‍ക്കാം. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ദിഗന്തങ്ങള്‍ പൊട്ടുമാറ് ഉച്ചത്തില്‍ ആനകളുടെ മുരള്‍ച്ചും അലര്‍ച്ചയും കേള്‍ക്കാം. പിന്നാലെ ദൂരെ ഒരു പാലത്തിന് താഴെ കൂടി രണ്ട് ആനകള്‍ ഒരു സിനിമയില്‍ എന്ന വിധം ഓടിവരുന്നു. നേരത്തെ കണ്ടയാള്‍ ആനകള്‍ക്ക് മുന്നില്‍ ഇരുകൈയും വിരിച്ച് നില്‍ക്കുമ്പോള്‍ ആനകള്‍ അദ്ദേഹത്തെ മുട്ടിയുരുമ്മില്‍ക്കുന്നു. ഇതിനിടെ കൂടുതല്‍ ആനകള്‍ ആ കൂട്ടത്തിലേക്ക് ചേരുന്നത് കാണാം. 

ഇലയില്‍ തൊട്ടാല്‍ അതികഠിനമായ വേദന; ജിംപി-ജിംപി എന്ന 'ആത്മഹത്യാ ചെടി' യെ കുറിച്ച് എന്തറിയാം ?

നിങ്ങളുടെ കൈവശമുള്ളത് 'നല്ല രഹസ്യ'മാണോ? എങ്കില്‍ ജീവിതത്തില്‍ 'പോസറ്റീ'വെന്ന് പഠനം !

താഴ്ലാന്‍ഡിലുള്ള എലിഫന്‍റ് നേച്ചര്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ. ആനകളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തി അവയെ പരിപാലിക്കുന്നതില്‍ ഏറെ പ്രശസ്തമാണ് എലിഫന്‍റ് നേച്ചര്‍ പാര്‍ക്കി. ആനകളുടെ പ്രകടനവും അദ്ദേഹത്തിന്‍റെ ഭയമില്ലായ്മയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. നാട്ടിലെ ആനകള്‍ 24 മണിക്കൂറും ചങ്ങലയില്‍ കിടക്കുമ്പോള്‍ ഇവിടെ ആനകള്‍ക്ക് ചങ്ങലയോ പാപ്പാന്‍റെ കൈയില്‍ തോട്ടിക്കോലോ കാണാനില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ എഴുതിയത് 'ഇത് വളരെ മനോഹരവും എന്‍റെ സ്വപ്നവുമാണ്' എന്നായിരുന്നു. 

നിങ്ങളുടെ പാസ്‍വേര്‍ഡ് എന്താണ്? ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള 10 പാസ്‌വേഡുകൾ വെളിപ്പെടുത്തി സൈബർ വിദഗ്ധർ !

Latest Videos
Follow Us:
Download App:
  • android
  • ios