'ഗോവ പോലെയായി വിയറ്റ്നാമും'; ഇന്ത്യക്കാരില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച യുവാവിന്‍റെ കുറിപ്പ് വൈറൽ
ഗോവയിലെ ശല്യം ഒഴിവാക്കാനാണ് വിയറ്റ്മാനിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയത്. അവിടെ എത്തിയപ്പോള്‍ ഗോവയിലുള്ള അതേ പ്രശ്നങ്ങൾ തനിക്ക് അനുവഭിക്കേണ്ടിവന്നെന്നാണ് യുവാവ് എഴുതിയത്. (പ്രതീകാത്മക ചിത്രം)
യാത്ര പോകുന്നത് എന്തിനാണ്. പുതിയൊരു സ്ഥലത്തെ പരിചയപ്പെടാനും അവിടുത്തെ മനുഷ്യരുടെ ജീവിതാവസ്ഥകൾ അറിയാനും അതുവഴി സ്വന്തം ജീവിതത്തില്‍ പുതിയൊരു കാഴ്ചപ്പാട് കൊണ്ടുവരാനും ഒക്കെയായാണ്. അതുകൊണ്ടാണ് ഓരോ യാത്രയും നമ്മളെ നവീകരിക്കുമെന്ന് പറയുന്നതും. എന്നാല്‍, ഇന്ത്യക്കാരായ വിനോദ സഞ്ചാരികളെ കുറിച്ച് വലിയ പരാതികളാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഉയരുന്നത്. ഇന്ത്യന്‍ വിനോദസഞ്ചാരികൾ, എത്തി ചേരുന്ന ഇടം തങ്ങളുടേതാക്കി മാറ്റുമെന്നും പരിസരത്തുള്ള മറ്റുള്ളവരെ അവർ പരിഗണിക്കാറ് പോലുമില്ലെന്നാണ് ഉയരുന്ന പരാതി. ഏറ്റവും ഒടുവിലായി വിയറ്റ്നാമിലെത്തിയ ഒരു ഉത്തരേന്ത്യക്കാരന്‍ തന്നെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യൻ പോഡ്കാസ്റ്റായ ദേശി ഫയറിലെ അവതാരകനായ രവി ഹാന്‍ഡയാണ് തന്‍റെ പോഡ്കാസ്റ്റിലൂടെ പരാതിയുമായി എത്തിയത്. വിയറ്റ്നാമിലെത്തിയ ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികൾ ട്രെയിനില്‍ വച്ച് ഉച്ചത്തില്‍ ഒച്ച വച്ചതായിരുന്നു സംഭവം. 'പുതുവത്സര അവധിക്ക് ഞാൻ വിയറ്റ്നാമിലേക്ക് പോയി, ഗോവയും ലിസ്റ്റിലുണ്ടായിരുന്നു. പക്ഷേ, ട്വിറ്ററില്‍ നിങ്ങള്‍ അധിക്ഷേപിക്കുന്ന കാരണങ്ങളാലല്ല. ഗോവയിൽ ധാരാളം ഉത്തരേന്ത്യൻ വിനോദസഞ്ചാരികളുണ്ട്, അവർ അവരുടെ യാത്രാനുഭവത്തെ നശിപ്പിക്കുന്നു,' രവി എഴുതി. ഗോവയില്‍ മാത്രമല്ല, വിയറ്റ്നാമിലും ഉത്തരേന്ത്യന്‍ വിനോദ സഞ്ചാരികളില്‍ നിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം കുട്ടിചേർത്തു.
'സ്വപ്ന'മാണെന്ന് കരുതി വിമാനത്തില്‍ വച്ച് സഹയാത്രക്കാരന്‍റെ മേല്‍ മൂത്രമൊഴിച്ചു; സംഭവം യുഎസില്‍
ഒരു കൂട്ടം യാത്രക്കാര്‍ ട്രെയിന്‍ കോച്ചിൽ അപ്രതീക്ഷിതമായി 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ തുടങ്ങി. തങ്ങളുടെ ചുറ്റും മറ്റ് ഇന്ത്യക്കാരുണ്ടെന്ന് മനസിലാക്കിയ ദമ്പതികള്‍ ലൈന്‍ മറിച്ച് കടക്കാനായി മുന്നോട്ട് നീങ്ങി. 'ഇവിടെയാരും നിങ്ങളെ തടയില്ലെന്ന്' ഭര്‍ത്താവ് പറയുന്നത് കേട്ടു. നിരവധി പേരാണ് ക്യൂ മറിക്കടക്കാനായി ചാടിയത്. അവരെല്ലാം തന്നെ ഇന്ത്യക്കാരായിരുന്നു. ഞാനൊരു കേബിള്‍ കാര്‍ നിര്‍ത്തി. ഇടയ്ക്ക് കയറിവര്‍ പറഞ്ഞ്, 'ഞങ്ങള്‍ക്ക് പ്രത്യേക പാസ് ഉണ്ടെന്നായിരുന്നു'. താന്‍ പിന്നെ തര്‍ക്കിക്കാന്‍ പോയില്ലെന്നും രവി എഴുതി.
ദീപക് ഷേണായി എന്ന എക്സ് ഹാന്‍റില്‍ നിന്നും എന്തു കൊണ്ട് ഗോവയ്ക്ക് പകരം തായ്‍ലന്‍ഡ് തെരഞ്ഞെടുത്തു എന്ന ഒരു കുറിപ്പിന് മറുപടി എന്നവണ്ണമാണ് രവി ഹാന്‍ഡ തന്‍റെ കുറിപ്പ് പങ്കുവച്ചത്. രവിയുടെ കുറിപ്പ് ഇതിനകം ഒരുന്നരക്കോടിക്കടുത്ത് ആളുകള്‍ വായിച്ച് കഴിഞ്ഞു. നിരവധി പേര്‍ റീട്വീറ്റ് ചെയ്ത കുറിപ്പ് സമൂഹ മാധമ്യമങ്ങളില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ മാന്യതയില്ലാത്ത പെരുമാറ്റത്തെ കുറിച്ച് വലിയ ചര്‍ച്ചകൾക്ക് തന്നെ തുടക്കം കുറിച്ചു. രവിയുടെ കുറിപ്പ് ഉത്തരേന്ത്യക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ഒരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, താനും ഉത്തരേന്ത്യക്കാരന്‍ തന്നെയാണെന്നും സ്വന്തം അനുഭവത്തെ കുറിച്ചാണ് എഴുതിയതെന്നും രവി ഹാന്‍ഡ ചൂണ്ടിക്കാട്ടി. അതേസമയം നിരവധി പേര്‍ ഇത് വംശായധീക്ഷേപമെന്ന് കുറിച്ചപ്പോള്‍ ഒട്ടേറെപേര്‍ ഉത്തരേന്ത്യക്കാരായ വിനോദസഞ്ചാരികൾ ഇതിലും മോശമായാണ് പലപ്പോഴും പെരുമാറുന്നതെന്നും പൊതു ഇടത്തില്‍ കുറച്ച് കൂടി സാമൂഹ ബോധം പുലര്‍ത്താന്‍ ഉത്തരേന്ത്യക്കാര്‍ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാണിച്ചു.
ഒന്ന് തലകുത്തി നിന്നതാണ്, പിന്നെ ആളെ 'കാണാനില്ല'; ലണ്ടൻ തെരുവിൽ നിന്നുള്ള സ്റ്റണ്ട് വീഡിയോ വൈറൽ