ടേക്കോഫിന് മുമ്പ് തുണി ഉപയോഗിച്ച് വിമാനത്തിന്‍റെ മുന്നിലെ ഗ്ലാസ് വൃത്തിയാക്കുന്ന പൈലറ്റിന്‍റെ വീഡിയോ വൈറല്‍ !


വീഡിയോയില്‍ രാത്രിയിലെ വിമാനയാത്രയാണെന്ന് വ്യക്തം. വീഡിയോയില്‍ 'ദേശി ജുഹാദ്' എന്ന് കുറിച്ചിരിക്കുന്നത് കാണാം. വിമാനത്തിന്‍റെ ഗ്ലാസ് വൃത്തിയാക്കുന്നതില്‍ ഒരു പ്രാദേശിക പരിഹാരമാര്‍ഗ്ഗം എന്നാണ് നെറ്റിസണ്‍സെല്ലാം പൈലറ്റിന്‍റെ പ്രവര്‍ത്തിയെ കുറിച്ച് പറയുന്നത്. 

video of the pilot cleaning the front glass of the plane with a cloth before takeoff has gone viral bkg


കാറുകളും ബസുകളും എന്തിന് റോഡിലൂടെ ഓടുന്ന മിക്ക വാഹനങ്ങളും അതിന്‍റെ ഉടമയോ ഉപയോഗിക്കുന്ന ആളെ തുണി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നമ്മള്‍ ഏതാണ്ട് എല്ലാ ദിവസവും കാണാറുണ്ട്. എന്നാല്‍ വിമാനത്തിന്‍റെ മുന്‍വശത്തെ ഗ്ലാസ് വൃത്തിയാക്കുന്ന പൈലറ്റിനെ കണ്ടിട്ടുണ്ടോ? അതും വെറുമൊരു തുണി ഉപയോഗിച്ച്? വിമാനത്തിന്‍റെ വിന്‍റോ ഗ്ലാസിലൂടെയാണ് പൈലറ്റ് തന്‍റെ മുന്‍ വശത്തെ ഗ്ലാസ് വൃത്തിയാക്കുന്നത്. 
mhatre.ameya എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം ഒന്നേമുക്കാല്‍ ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു കഴിഞ്ഞു. വീഡിയോയില്‍ രാത്രിയിലെ വിമാനയാത്രയാണെന്ന് വ്യക്തം. വീഡിയോയില്‍ 'ദേശി ജുഹാദ്' എന്ന് കുറിച്ചിരിക്കുന്നത് കാണാം.

 

'ദയവായി നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്യരുത്!'; ബെംഗളൂരുവിലെ കാര്‍ പാര്‍ക്കിംഗിനെ കുറിച്ചുള്ള കുറിപ്പ് വൈറല്‍

വിമാനത്തിന്‍റെ ഗ്ലാസ് വൃത്തിയാക്കുന്നതില്‍ ഒരു പ്രാദേശിക പരിഹാരമാര്‍ഗ്ഗം എന്നാണ് നെറ്റിസണ്‍സെല്ലാം പൈലറ്റിന്‍റെ പ്രവര്‍ത്തിയെ കുറിച്ച് പറയുന്നത്. നവീകരണത്തിനുള്ള സഹജമായ കഴിവുള്ള ഒരു സത്യസന്ധനായ ഇന്ത്യക്കാരനായിരിക്കണമെന്ന് ചിലര്‍ തമാശ പറഞ്ഞു. വീഡിയോയില്‍  പൈലറ്റ് തന്‍റെ സീറ്റിൽ നിന്ന് പുറത്തേക്ക് ചാഞ്ഞ്, വിമാനത്തിന്‍റെ മുൻവശത്തെ കണ്ണാടിയിലേക്ക് ചാഞ്ഞ് കിടന്നാണ് തുണി കൊണ്ട് ഗ്ലാസ് വൃത്തിയാക്കുന്നത്. വീഡിയോ പങ്കവച്ചു കൊണ്ട് മഹാത്രേ അമേയ ഇങ്ങനെ എഴുതി, 'അമേരിക്കയിലെ ദേശി ജുഗാദ്" എന്ന്. നിരവധി പേരാണ് വീഡിയോയ്ക്ക് രസകരമായ കുറിപ്പെഴുതിയത്, 'നിങ്ങൾക്ക് ട്രക്ക് ഡ്രൈവറിൽ നിന്ന് പൈലറ്റായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ.' എന്നായിരുന്നു ഒരാളുടെ കമന്‍റ്. “ഒരിക്കൽ ഇന്ത്യക്കാരൻ, എല്ലായ്‌പ്പോഴും ഒരു ഇന്ത്യക്കാരൻ” എന്നായിരുന്നു വേറൊരാള്‍ എഴുതിയത്. മറ്റൊരാള്‍ കുറിച്ചത്,' അതൊരു ഇന്ത്യക്കാരനായിരിക്കണം. കാരണം എല്ലാത്തരം താത്കാലിക പരിഹരങ്ങളും ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അറിയാം.'

അച്ഛന്‍റെയും അമ്മയുടെയും കുഞ്ഞിന്‍റെയും കൈപ്പടയുടെ സ്കാനര്‍ ചിത്രം വൈറല്‍ !

Latest Videos
Follow Us:
Download App:
  • android
  • ios