സ്വര്‍ണ്ണവര്‍ണ്ണം, കണ്ടാല്‍ മുഷുവിനെ പോലെ, പക്ഷേ മുന്‍കാലുകളില്‍ ഇഴഞ്ഞ് നടപ്പ്; കാണാം ഒരു സലാമാണ്ടര്‍ വീഡിയോ !

ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവികളിൽ ഒന്നാണിത്. ചൈനയില്‍ നിന്നും ഒരു ഭീമന്‍ സലാമാണ്ടര്‍ വെള്ളം തേടി കരയിലൂടെ സഞ്ചരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

Video of salamander wandering in search of water goes viral bkg


ഭൂമിയില്‍ അനേക കോടി ജീവജാലങ്ങളുണ്ട്. അതില്‍ മനുഷ്യന്‍ രേഖപ്പെടുത്തിയവയില്‍ പലതും ഇന്ന് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മറ്റ് ചില ജീവികള്‍ എണ്ണത്തില്‍ വളരെ കുറയുകയും വംശനാശത്തിന്‍റെ വക്കിലാണെന്നും ജന്തുശാസ്ത്രജ്ഞര്‍ പറയുന്നു. അത്തേരത്തില്‍ വംശനാശ ഭീഷണിയിലുള്ള ഒരു ഉഭയ ജീവിയാണ് സലാമാണ്ടര്‍. ചൈനയാണ് സ്വദേശം. ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവികളിൽ ഒന്നാണിത്. ചൈനയില്‍ നിന്നും ഒരു ഭീമന്‍ സലാമാണ്ടര്‍ വെള്ളം തേടി കരയിലൂടെ സഞ്ചരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

'കോടിക്കിലുക്കം'; ലേലത്തില്‍ വച്ച ടൈറ്റാനിക്കിലെ മെനുവും പോക്കറ്റ് വാച്ചും വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക് !

കണ്ടെത്തിയവയില്‍ വച്ച് ഏറ്റവും വലിയ സലാമാണ്ടറുകളിലൊന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മധ്യ ചൈനയിലെ യാങ്‌സി നദീതടത്തിലെ തടാകങ്ങളിലും പാറ നിറഞ്ഞ പർവത അരുവികളിലുമാണ് അവയെ സാധാരണയായി കാണാറ്. പൂർണ്ണമായും ജലജീവിയായ ഇവ ആറടി വരെ വളരും. ഓറഞ്ച് കലര്‍ന്ന സ്വര്‍ണ്ണ നിറമാണ് സലാമാണ്ടറുകള്‍ക്ക്. മണ്ണിലൂടെ മുന്‍ കാലുകളുടെ ബലത്തില്‍ ഇഴഞ്ഞ് വെള്ളം തേടി പോകുന്ന സലാമാണ്ടറിന്‍റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ചൈനയിലെ ഭക്ഷണ വിഭവങ്ങളിലൊന്നാണ് സലാമാണ്ടറുകള്‍. ഭക്ഷണത്തിനായുള്ള അനിയന്ത്രിതമായ വേട്ടയാണ് ഇവയുടെ വംശനാശത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

സ്രാവിന്‍റെ ആക്രമണം നേരിട്ട തിമിംഗല ഗവേഷകയുടെ തലയോട്ടില്‍ നിന്നും സ്രാവിന്‍റെ പല്ലുകള്‍ നീക്കം ചെയ്തു !

 

വിഷം പുരട്ടിയ അമ്പുകളുമായി ഇന്നും മൃഗവേട്ടയ്ക്കിറങ്ങുന്ന ഗോത്രം; വൈറലായി ഒരു യൂറ്റ്യൂബ് വീഡിയോ !

സലാമാണ്ടറുകള്‍  ചൈനയിൽ വിലമതിക്കപ്പെടുന്ന ഒരു ഭക്ഷണ വിഭവമാണ്. ചിലതിന് 1,500 ഡോളറിലധികം (1.24 ലക്ഷം രൂപ) വില ലഭിക്കുന്നു. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) 2004 ല്‍ സലാമാണ്ടറുകള്‍ വംശനാശഭീഷണി നേരിടുന്ന ജീവികളായി പ്രഖ്യാപിച്ചു. ചൈനീസ് സർക്കാർ സലാമാണ്ടറിനെ ക്ലാസ് II സംരക്ഷിത ഇനമായി തരംതിരിച്ചിട്ടുണ്ട്. ഹുപിംഗ്‌ഷാൻ നാച്ചുറൽ നേച്ചർ റിസർവിൽ മാത്രം ഓരോ വർഷവും 100 സലാമാണ്ടറുകൾ നിയമവിരുദ്ധമായി വേട്ടയാടപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 1980 മുതൽ പതിനാല് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ ഇവയ്ക്കായി തുറന്നെങ്കിലും ഇവ ഇന്നും എണ്ണത്തില്‍ കുറവാണ്. സമീപ വര്‍ഷങ്ങളില്‍ പടര്‍ന്ന് പിടിച്ച എപ്പിസൂട്ടിക് റാണവൈറസ് എന്ന അണുബാധ മൂലം ഇവയുടെ ജനസംഖ്യയില്‍ വീണ്ടും ഇടിവ് നേരിട്ടു. 

300 വര്‍ഷം മുമ്പ് തകര്‍ന്ന പടക്കപ്പലില്‍ നിന്നും മുങ്ങിയെടുത്തത് 40 കോടി ഡോളറിന്‍റെ നിധി !
 

Latest Videos
Follow Us:
Download App:
  • android
  • ios