അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിനിടെ മകനെ രക്ഷപ്പെടുത്താനുള്ള അമ്മയുടെ ശ്രമം; വീഡിയോ വൈറൽ
അപ്രതീക്ഷിതമായി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സാരമായി പരിക്കേറ്റ അമ്മ വേദനയ്ക്കിടെ നിലവിളിക്കുമ്പോഴും തന്‍റെ രണ്ട് വയസുള്ള കുഞ്ഞിനെ അന്വേഷിക്കുന്നതും വീഡിയോയില്‍ കാണാം.
ചൈനയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പെട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ അമ്മ, കുട്ടിയെയും പിടിച്ച് കരയുന്ന സിസിടിവി വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത് ഒമ്പത് ലക്ഷം പേര്‍. ഒക്ടോബർ 14 -ാം തിയതി കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള 38 കാരിയായ വീട്ടമ്മയായ ഹുവാങ് ജിയാമി വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഈ സമയം ഇവരുടെ കൂടെ രണ്ട് വയസുകാരനായ മകന്‍ സൂ ന്യൂവോയും ഉണ്ടായിരുന്നു. അപകടത്തില്‍ ഹുവാങിന് സാരമായ പരിക്കേറ്റു.
ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ അടുക്കളയുടെ ഒരു വശത്ത് നിന്നും വലിയ ശബ്ദത്തോടെ തീ ആളുന്നത് കാണാം. രണ്ടാമതും സമാനമായ രീതിയില്‍ തീ ആളിയതിന് ശേഷമാണ്. അതേ ഭാഗത്ത് നിന്നും ഒരു സ്ത്രീയും പിന്നാലെ ഒരു കുട്ടിയും പുറത്തേക്ക് വന്നത്. തീ, മുറിയിലെ മറ്റ് വസ്തുക്കളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. എന്നാല്‍, ആദ്യത്തെ തീയില്‍ തന്നെ ഹുവാങിന്‍റെ കൈകളില്‍ കാര്യമായ രീതിയില്‍ പൊള്ളലേറ്റിരുന്നു. അതേസമയം കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. തീയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ ഹുവാങ്, വേദന കൊണ്ട് നിലവിളിക്കുന്നതും ഇതിനിടെ മകനെ കുറിച്ച് ഓര്‍ത്ത് അവനെ തപ്പി കണ്ടുപിടിക്കുന്നതും പിന്നാലെ വീണ്ടും വേദന കൊണ്ട് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.
മനുഷ്യന്‍ ചക്രം കണ്ടുപിടിച്ചത് 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതും യൂറോപ്പിലെന്ന് പഠനം
അപകടസമയം വീട്ടിലില്ലായിരുന്ന ഹുവാങിന്‍റെ ഭര്‍ത്താവ് സൂ സിയാവോഹുയിയാണ് സിസിടിവി വീഡിയോ പങ്കുവച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹുവാങ് അവരുടെ മകനെക്കുറിച്ചാണ് ചോദിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഹുവാങ്ങിന്‍റെ ശരീരത്തിൽ 60 മുതൽ 70 ശതമാനം വരെ ഡിഗ്രി സെൽഷ്യസ് ചൂടാണ് ഏറ്റതെന്നും സാരമായ പൊള്ളലുണ്ടെന്നും സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മകന്‍റെ മുതുകില്‍ ചെറിയ പോറല്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കുടുംബത്തിലേക്ക് സാമ്പത്തിക സഹായ പ്രവാഹമായിരുന്നു. ഇതിനകം ഒരു കോടി പതിനേഴ് ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിച്ചത്.