'ഹോസ്റ്റല്‍ ജീവിതം' അഥവാ ഇലക്ട്രിക് കെറ്റിലിലെ ചിക്കന്‍ കറി; വൈറലായി ഒരു വീഡിയോ !

ഏറ്റവും ഒടുവിലായി എല്ലാവരും വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നത് വരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. 

video of cooking chicken in electric kettle in hostel room went viral bkg


പുതിയ കാലത്ത് പഠനത്തിന്‍റെ ഭാഗമായി ഹോസ്റ്റലില്‍ നിന്നുള്ളവരാണ് നമ്മളില്‍ പലരും. ഒരു ഹോസ്റ്റല്‍ ജീവിതം എങ്ങനാണെന്ന് പലര്‍ക്കും നല്ല ധാരണയുണ്ട്. ഓരോരുത്തര്‍ക്കും രസകരവും വ്യത്യസ്തവുമായ അനുഭവങ്ങള്‍ ഈ കാലത്തെ കുറിച്ചുണ്ടാകും. അത്തരമൊരു അനുഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ ആകർഷിച്ചു.  tanushree_khwrkpm എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ 'ഹോസ്റ്റല്‍ ജീവിതം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നാല് ദിവസം കൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

വീഡിയോയില്‍ ഒരു കോഴിക്കറിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാമുണ്ട്. ഉള്ളിയും മുളകും ഇഞ്ചിയും ഉരുളക്കിഴങ്ങും അരിഞ്ഞ് ഒതുക്കിവച്ച് ഇല്ക്ട്രിക്ക് കെറ്റില്‍ ചൂടാക്കി അതിലേക്ക് നിക്ഷേപിക്കുന്നു. പിന്നാലെ ചിക്കനും ഇടുന്നു. തുടര്‍ന്ന് കറി തിളച്ച് വരുമ്പോള്‍ മറ്റ് കൂട്ടുകള്‍ കൂടി ഇട്ട് ഇളക്കുന്നു. ഏറ്റവും ഒടുവിലായി എല്ലാവരും വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നത് വരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. വീഡിയോ കണ്ട് കഴിയുമ്പോള്‍ കോഴിക്കറി ഇത്ര എളുപ്പമാണോ എന്ന തോന്നല്‍ നിങ്ങളില്‍ അവശേഷിക്കും. എന്നാല്‍ ഏത് ഹോസ്റ്റലില്‍ നിന്ന് എപ്പോള്‍ ചിത്രീകരിച്ചതാണ് വീഡിയോ എന്ന വിവരമില്ല. 

പട്ടാപകല്‍, ആപ്പിള്‍ സ്റ്റോറില്‍ നിന്നും 40 ഐഫോണുകള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറല്‍ !

'ബ്രാ ധരിച്ചില്ല'; ഡെല്‍റ്റാ എയര്‍ലൈനില്‍ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി യുവതി !

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ തങ്ങളുടെ ഹോസ്റ്റല്‍ അനുഭവം പങ്കുവയ്ക്കാനെത്തി. "ഹോസ്റ്റലുകൾക്ക് ഒരു കെറ്റിൽ ഏന്ത് വിഭവവും പാകം ചെയ്യാം' എന്നായിരുന്നു ഒരുകാഴ്ചക്കാരന്‍  കുറിച്ചത്. 'വൃത്തിയാക്കാന്‍ പാടാണ്. അതാണ് ഏറ്റവും വലിയ പേടിസ്വപ്നവം'  എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ചിലര്‍ വൈദ്യുതി ബില്ലിനെ കുറിച്ച് ആശങ്കപ്പെട്ടു. ഇതിനെക്കാള്‍ സൌകര്യപ്രദം  ഇലക്ട്രിക്ക് കുക്കറാണെന്ന് ചിലര്‍ ഉപദേശിച്ചു. മറ്റ് ചിലര്‍ കെറ്റിലില്‍ മാഗി പോലും ഉണ്ടാക്കാനറിയില്ല. അപ്പോഴാണ് ചിക്കന്‍ എന്ന് പരിതപിച്ചു. 

മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല, ബാർബറിന്‍റെ തലമുടി അറഞ്ചം പുറഞ്ചം വെട്ടിവിട്ട് റഷ്യന്‍ വിനോദ സഞ്ചാരി !
 

Latest Videos
Follow Us:
Download App:
  • android
  • ios