Asianet News MalayalamAsianet News Malayalam

യുപിയില്‍ പര്‍ദയിട്ട് വേഷം മാറി ആശുപത്രിയിലെത്തി; ഫാര്‍മസിയിലെ ആ കാഴ്ച കളക്ടറെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ചു


നിരന്തരമായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പര്‍ദയിട്ട് വേഷം മാറി രോഗിയായി കളക്ടര്‍ ആശുപത്രിയിലെത്തിയത്. അവിടെ കണ്ട കാഴ്ച കളക്ടറെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 

video of collector who came in disguise conducted an inspection at the hospital and found Expired Medicines went viral
Author
First Published Mar 14, 2024, 3:01 PM IST | Last Updated Mar 15, 2024, 10:59 AM IST


കുറ്റവാളികളെ പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റിംഗ് ഓപ്പറേഷൻ നടത്തുന്നത് പതിവാണ്. എന്നാൽ അടുത്തിടെ, ചില കള്ളന്മാരെ കയ്യോടെ പിടികൂടാൻ കളക്ട‌ർ തന്നെ വേഷം മാറിയിറങ്ങേണ്ടി വന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഇവിടുത്തെ ദിദാ മായ് ഹെൽത്ത് കെയർ സെന്‍ററിൽ  രോഗിയായി അഭിനയിച്ച് എത്തിയ കളക്ടർ നടത്തിയ രഹസ്യ ഓപ്പറേഷനിടെ കണ്ട കാഴ്ച കളക്ടറെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 

പൊതുജനങ്ങളിൽ നിന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടർച്ചയായി പരാതികൾ ലഭിച്ചതോടെയാണ് വിഷയത്തിൽ നേരിട്ട് ഇറങ്ങി അന്വേഷണം നടത്താൻ ഫിറോസാബാദ് എസ്ഡിഎം (സദർ) ക്രാതി രാജ് തീരുമാനിച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഐഎഎസ് ഉദ്യോഗസ്ഥയായ ക്രതി രാജ് പർദ്ദ കൊണ്ട് മുഖം മറച്ച് രോ​ഗിയായി അഭിനയിച്ച് ആരോഗ്യ കേന്ദ്രത്തിലെത്തി. തുടർന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് ക്രിതി രാജ് ആശുപത്രിയിൽ നടക്കുന്ന ​ഗുരുതര നിയമലംഘനം കണ്ടെത്തിയത്.

പാവ് ഭാജിക്ക് പണമില്ല, പകരം നല്‍കിയത് അടുത്ത കൌണ്ടറിലെ ഫിറ്റായ ചേട്ടന്‍റെ ഐഫോണ്‍, തിരികെ കിട്ടാന്‍ പെട്ടപാട്

മറ്റേത് അന്വേഷണവും അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് കളക്ടർ വിഷയത്തില്‍  നേരിട്ട് ഇടപെട്ടാന്‍ തീരുമാനിച്ചത്. തുടർന്നാണ് പർദ്ദ ധരിച്ച് രോ​ഗിയായി അഭിനയിച്ച് ക്രാതി രാജ് ഐഎഎസ് ആശുപത്രിയിൽ എത്തിയത്. ദിദാ മായ് ഹെൽത്ത് സെന്‍റിറിൽ നടത്തിയ പരിശോധനയിൽ നിരവധി പൊരുത്തക്കേടുകൾ കലക്ടർ കണ്ടെത്തി. ഫാർമസിയിൽ രോ​ഗികൾക്ക് നൽകാനായി സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട മരുന്നുകളുടെ നീണ്ട നിര തന്നെ കളക്ടറോടൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ രോ​ഗികൾക്ക് ആവശ്യമായ ചികിത്സകളും കുത്തിവയ്പ്പുകളും കൃത്യമായി നൽകുന്നില്ലെന്നും ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.

ചുമര്‍ പെയിന്‍റ് അടിച്ചതിന് പിന്നാലെ വിചിത്ര ശബ്ദങ്ങള്‍; ഭയന്ന യുവതി പോലീസിനെ വിളിച്ചു, പിന്നീട് സംഭവിച്ചത്

പിസ ഡ്രൈവര്‍, അഞ്ച് വര്‍ഷമായി പ്രവാസി; ലോട്ടറി അടിച്ചത്, വാര്‍ഷിക വരുമാനത്തിന്‍റെ 200 ഇരട്ടി

2021 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ക്രാതി രാജ്. രോഗിയുടെ വേഷത്തിൽ ഡോക്ടറോട് സംസാരിച്ച അവർ അദ്ദേഹത്തിന്‍റെ പെരുമാറ്റം പ്രൊഫഷണലല്ലെന്നും റിപ്പോർട്ട്  ചെയ്തു. കൂടാതെ, ആശുപത്രി രജിസ്റ്ററിൽ ജീവനക്കാർ ഹാജരാണെങ്കിലും ഭൂരിഭാ​ഗം ആളുകളും ജോലിയിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യപരിപാലന കേന്ദ്രത്തിൽ ശുചിത്വവും വൃത്തിയും അൽപ്പം പോലും ഇല്ലെന്നും ക്രാതി രാജ് റിപ്പോര്‍ട്ട് ചെയ്തു. കലക്ടർ ആശുപത്രിയിൽ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ എഎൻഐ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്നാല്‍, ആശുപത്രിയില്‍ കാലഹരണപ്പെട്ട മരുന്നുകളാണ് രോഗികൾക്ക് നൽകുന്നതെന്ന കളക്ടറുടെ വാദം ചീഫ് മെഡിക്കൽ ഓഫീസർ ഡോ റംബദൻ റാം തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് 12.05 -ന് താൻ പരിശോധന നടത്തി സ്ഥിരീകരിച്ചതാണന്നും ആശുപത്രിയില്‍ ശുചീകരണത്തിനും പെയിന്‍റിംഗിനുമുള്ള ജോലികൾ നടന്നു വിരകായാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി

Latest Videos
Follow Us:
Download App:
  • android
  • ios