ബാങ്ക് വായ്പ, നൈറ്റ് ക്ലബ്, നീന്തല്‍കുളം; കുറ്റവാളി സംഘം നിയന്ത്രിച്ചിരുന്ന ജയില്‍ തിരിച്ച് പിടിച്ച് വെനസ്വേല!


ജയിലിലെത്തുന്ന കുറ്റവാളികള്‍ക്ക് ടോക്കിയോ എന്ന് വിളിക്കപ്പെടുന്ന നിശാക്ലബിൽ രാത്രി നൃത്തം ചെയ്യാം. കുതിരപ്പന്തയത്തിൽ പന്തയം വെയ്ക്കാം. താൽക്കാലിക ബാങ്കിൽ നിന്നും വായ്പകൾ എടുക്കാം തുടങ്ങിയ സൗകര്യങ്ങളും ജയിലില്‍ ഒരുക്കിയിരുന്നു. ഒപ്പം ഉല്ലാസത്തിന് മൃഗശാലയും നീന്തല്‍ കുളവും. 
 

Venezuela regains control of gang-run jail with pool and zoo bkg


ട്രെൻ ഡി അരാഗ്വ (Tren de Aragua) എന്ന കൊടുംകുറ്റവാളി സംഘത്തിന്‍റെ നിയന്ത്രണത്തിലായിരുന്ന അരഗ്വ സംസ്ഥാനത്തെ ടോക്കോറോൺ (Tocoron prison) എന്ന കുപ്രസിദ്ധ ജയിലിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി വെനസ്വേലന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. വർഷങ്ങളായി തടവുകാർ നിയന്ത്രിച്ചിരുന്ന ടോക്കോറോൺ ജയിലിലേക്ക് 11,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചായിരുന്നു ജയിലിന്‍റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തത്. അത്യാധുനിക സജ്ജീകരണങ്ങള്‍ ജയിലിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  നീന്തല്‍കുളം, നിശാക്ലബ്, താമസത്തിന് ഹോട്ടല്‍ സൗകര്യങ്ങളുള്ള മുറികള്‍, എന്തിന് ഒരു ചെറിയ മൃഗശാല പോലും ജയിലിനുള്ളില്‍ സജ്ജീകരിച്ചിരുന്നു. ഇത്രയേറെ സൗകര്യങ്ങളുള്ള ജയിലില്‍ തടവുകാര്‍ പൂര്‍ണ്ണ സ്വതന്ത്രരായിരുന്നു. ജയില്‍ പൂര്‍ണ്ണമായി ഒഴിപ്പിച്ച് സര്‍ക്കാറിന്‍റെ കീഴിലാക്കുമെന്ന് വെനിസ്വേലന്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. ടോക്കോറോൺ ജയില്‍ ഒഴിപ്പിക്കുന്നതിനിടെ കുറ്റവാളികളോടൊപ്പം അവരുടെ പങ്കാളികളികളെയും ബന്ധുക്കളെയും ജയില്‍ നിന്നും ഒഴിപ്പിച്ചു. കുറ്റവാളികളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ട്രെൻ ഡി അരാഗ്വ തലവന്‍ ഹെക്ടർ ഗുറേറോ ഫ്ലോറസ് ഒളിവിൽ പോയവരിൽ ഉൾപ്പെടുമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ സർക്കാർ ജയിലിൽ 'നിയമം പുനഃസ്ഥാപിച്ചതിന്' സുരക്ഷാ സേനയെ അഭിനന്ദിച്ചു. മാത്രമല്ല, 'വേഗത്തിലും വൃത്തിയിലും പണി ചെയ്തതിന്" അവരെ പ്രശംസിച്ചു. ഒപ്പം ഓപ്പറേഷന്‍റെ "രണ്ടാം ഘട്ടം" ആരംഭിച്ചെന്നും ഇതില്‍ 'രക്ഷപ്പെട്ട എല്ലാ കുറ്റവാളികളെയും പിടികൂടും' എന്നും സർക്കാർ അറിയിച്ചു. ഒളിവില്‍ പോയ ഹെക്ടർ ഗുറേറോ ഫ്ലോറസ് കൊലപാതകത്തിനും മയക്കുമരുന്ന് കടത്തിനും 17 വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു. ജയിലിനുള്ളില്‍ അതിശക്തനായ ഇയാള്‍, മുഴുവൻ സമയ തടവുകാരനാകുന്നതിന് മുമ്പ് ജയിലിൽ നിന്ന് സ്വതന്ത്രമായി പുറത്തേക്ക് വന്ന് പോകാറുണ്ടായിരുന്നുവെന്ന് ജയിൽ അവകാശ ഗ്രൂപ്പായ എ വിൻഡോ ടു ഫ്രീഡത്തിന്‍റെ കോ-ഓർഡിനേറ്റർ കാർലോസ് നീറ്റോ പറയുന്നു. സുരക്ഷാ നടപടിക്കിടെ എത്ര തടവുകാര്‍ രക്ഷപ്പെട്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചില്ല. 

'നായ്ക്കൾ' എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ സംഗമം; പങ്കെടുത്തത് ആയിരത്തിലധികം പേർ !

Venezuela regains control of gang-run jail with pool and zoo bkg

(ജയില്‍ നടപടിക്കിടെ ജയിലില്‍ നിന്നും സുരക്ഷാ സേന പുറത്താക്കിയ കുറ്റവാളികളുടെ ബന്ധുക്കളും പങ്കാളികളും തിരികെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നു. ചിത്രം ഗെറ്റി.)

ജോലി ഉണ്ട്, പക്ഷേ, വന്‍ ഡിമാന്‍റുകൾ; പരസ്യം നൽകിയ കമ്പനിക്കെതിരെ രൂക്ഷ വിമർശനം !

വെനസ്വേലയിലെ ഏറ്റവും ശക്തമായ രാജ്യാന്തര കുറ്റവാളി സംഘമായ ട്രെൻ ഡി അരാഗ്വയുടെ ആസ്ഥാനമായിരുന്നു ടോക്കോറോൺ ജയിൽ. തെക്കന്‍ അമേരിക്കയിലെ വടക്കന്‍ രാജ്യമായ വെനിസ്വേല മുതല്‍ തെക്ക് പടിഞ്ഞാറന്‍ രാജ്യമായ ചിലി വരെയുള്ള രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ ട്രെൻ ഡി അരാഗ്വ സംഘം നിയന്ത്രിച്ചിരുന്നത് ഈ ജയിലില്‍ ഇരുന്നു കൊണ്ടായിരുന്നു. സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തനം കൊലപാതകവും മയക്കുമരുന്ന് കടത്തും മനുഷ്യക്കടത്തും വേശ്യാവൃത്തി കേന്ദ്രങ്ങളും കുടിയേറ്റക്കാരെ കൊള്ളയടിക്കുകയുമായിരുന്നു. ഇങ്ങനെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ടോക്കോറോൺ ജയിലിനുള്ളില്‍ നീന്തല്‍കുളവും ഒട്ടകപ്പക്ഷികളും അരയന്നങ്ങളും അടക്കമുള്ള ഒരു ചെറിയ മൃഗശാലയും അവര്‍ സജ്ജീകരിച്ചത്. 

കുറ്റവാളികളായ അന്തേവാസികള്‍ക്ക് കുതിരപ്പന്തയത്തിൽ പന്തയം വെയ്ക്കാം. കുറ്റവാളി സംഘങ്ങള്‍ നടത്തുന്ന താൽക്കാലിക ബാങ്കിൽ നിന്നും വായ്പകൾ എടുക്കാം. ടോക്കിയോ എന്ന് വിളിക്കപ്പെടുന്ന നിശാക്ലബിൽ രാത്രി നൃത്തം ചെയ്യാം സൂപ്പര്‍മാര്‍ക്കറ്റ്, കാസിനോ തുടങ്ങിയ സൗകര്യങ്ങളും ട്രെൻ ഡി അരാഗ്വ സംഘം ജയിലില്‍ ഒരുക്കിയിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയില്‍ വീണ് കിടക്കുമ്പോഴും ഭക്ഷണത്തിനും പെട്രോളിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും ജനം തെരുവില്‍ നെട്ടോട്ടമോടി മടുക്കുമ്പോള്‍, മറ്റെവിടെയും ലഭിക്കാത്ത അവശ്യവസ്തുക്കൾ വാങ്ങാൻ തദ്ദേശീയര്‍ ടോകോറോണിലേക്ക് പോയിരുന്നെന്ന് ഒരു പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. തടവുകാരെ മാറ്റിപ്പാർപ്പിക്കുന്നതിനിടെ സുരക്ഷാ ഗാർഡുകൾ മോട്ടോർ സൈക്കിളുകളും ടെലിവിഷനുകളും മൈക്രോവേവുകളും ജയിലില്‍ നിന്ന് കൊണ്ടുപോകുന്നത് കണ്ടതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. ജയിലില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ ഗ്രനൈഡുകളും യന്ത്രവത്കൃത തോക്കുകളും വെടിയുണ്ടകള്‍ അടക്കമുള്ള ലോഡ് കണക്കിന് ആയുധങ്ങളുടെ ചിത്രങ്ങള്‍ ഗെറ്റി പുറത്തു വിട്ടു. നടപടിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും കവചിത വാഹനത്തിന്‍റെ ഡോറിൽ തലയിടിച്ച് ഒരു മേജർ മരിച്ചതായി സൈന്യം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios