ഡ്രൈവറുടെ കണ്ണ് തെറ്റിയപ്പോള്‍ യുവതി തട്ടിയെടുത്തത് 33 ലക്ഷത്തിന്‍റെ 10,000 ഡോനട്ടുകളുമായി പോയ വാന്‍ !
ഓരോ ഡോനട്ടുകള്‍ക്കും ഏകദേശം 4 ഡോളർ വിലയുള്ളതിനാൽ, ഒരു ലോഡ് ഡോനട്ടുകള്‍ക്ക് ഏകദേശം 40,000 ഡോളര്‍ (33,31,000 രൂപ) വിലയുണ്ട്. ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ക്രിസ്‌പി ക്രീമിലെ സപ്ലൈ ചെയിൻ മേധാവി ലെന്നി റെഡ്ഡി പറഞ്ഞു,
അസാധാരണമായ ഒരു മോഷണമായിരുന്നു കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓസ്‌ട്രേലിയയിലെ കാർലിംഗ്‌ഫോർഡിലെ ഒരു സർവീസ് സ്‌റ്റേഷനിൽ നിന്ന് 10,000 ഡോനട്ടുകൾ അടങ്ങിയ ക്രിസ്‌പി ക്രീമിന്‍റെ ഡെലിവറി വാൻ മോഷണം പോയി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഡോനട്ടുകളാണ് മോഷണം പോയത്. ക്രിസ്മസ് തീം, ക്ലാസിക് എന്നിവ ഉള്‍പ്പെടെ വിവിധതരം ഡോനട്ടുകൾ വിതരണം ചെയ്യുന്നതിനായി ന്യൂകാസിലിലേക്ക് പോകുകയായിരുന്നു വാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് വാനിനും വാനിലെ മധുരപലഹാരത്തിനുമായി തിരച്ചിലിലാണ്. 'ഡ്രൈവർ സർവീസ് സ്റ്റേഷനിൽ ആയിരുന്നപ്പോള്‍ അവള്‍ വാനിലേക്ക് ചാടിക്കയറുകയായിരുന്നെന്ന് കരുതുന്നു.' ക്രിസ്പി ക്രീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഓരോ ഡോനട്ടുകള്‍ക്കും ഏകദേശം 4 ഡോളർ വിലയുള്ളതിനാൽ, ഒരു ലോഡ് ഡോനട്ടുകള്‍ക്ക് ഏകദേശം 40,000 ഡോളര്‍ (33,31,000 രൂപ) വിലയുണ്ട്. ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ക്രിസ്‌പി ക്രീമിലെ സപ്ലൈ ചെയിൻ മേധാവി ലെന്നി റെഡ്ഡി പറഞ്ഞു, ഡ്രൈവർ സർവീസ് സ്റ്റേഷനുള്ളിൽ നില്‍ക്കുന്ന സമയം ഒരു സ്ത്രീ വാനിലേക്ക് ചാടിക്കയറുകയും വാനുമായി കടന്ന് കളയുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാനിനടുത്തേക്ക് നടക്കുന്നതിന് മുമ്പ് ഒരു സ്ത്രീ പെട്രോൾ പമ്പുകൾക്ക് ചുറ്റും കറങ്ങിനടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
അമ്പമ്പോ എന്തൊരു മുടി; ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോർഡ് ഇന്ത്യക്കാരിക്ക് !
"ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, കൂടാതെ എന്‍എസ്ഡ്യു പോലീസിന്‍റെ വേഗത്തിലുള്ള പ്രതികരണത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്," അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ മോഷണം സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളോ വാഹനങ്ങളിലെ ഡാഷ്കാം റെക്കോര്‍ഡുകളോ കൈയിലുള്ളവരുണ്ടെങ്കില്‍ അത്തരം വ്യക്തികള്‍ പോലീസിന് തെളിവ് നല്‍കണമെന്ന് ലോ എന്‍ഫോസ്ഴ്മെന്‍റ് അഭ്യര്‍ത്ഥിച്ചു. ഒരു സ്ത്രീ മാത്രമാണ് മോഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ഇതുവരെ തിരിച്ചറിഞ്ഞത്. എന്നാല്‍, മോഷണവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.