പ്രണയത്തിന് വേണ്ടി യുഎസ് ഉപേക്ഷിച്ച് യുവതി തെരഞ്ഞെടുത്തത് ജോർദ്ദാനിലെ ഗുഹാജീവിതം, അതും 11,000 കിലോമീറ്റർ അകലെ
തന്‍റെ പ്രണയ സാക്ഷാത്ക്കാരത്തിനായി വീടും സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് യുഎസുകാരിയായ 42 -കാരി സഞ്ചരിച്ചത് 11,000 കിലോമീറ്റര്‍ ദൂരം. തെരഞ്ഞെടുത്തത് ലാളിത്യമുള്ള ഗുഹാ ജീവിതം.
അതിരുകളില്ലാത്ത പ്രണയ കഥകളിലേക്ക് ഓരോ ദിവസവും പുതിയ അനുഭവങ്ങളാണ് ചേര്‍ക്കപ്പെടുന്നത്. ഒരു യുഎസ് യുവതി തന്‍റെ കാമുകനായ ഗോത്ര വര്‍ഗ്ഗക്കാരനോടൊപ്പം ജീവിക്കുന്നതിനായി യുഎസ് ഉപേക്ഷിക്കുകയും ജോര്‍ദ്ദാനിലെ ഗുഹാ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തെന്ന വാര്‍ത്ത ഏറെ പേരെ അത്ഭുതപ്പെടുത്തി. രാജ്യാതിര്‍ത്തികളും ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും കടന്ന് ഇതിനായി അവര്‍ സഞ്ചരിച്ചത് 11,000 കിലോമീറ്റര്‍! ഒർലാൻഡോയിൽ നിന്നുള്ള 42 കാരിയായ നതാലി സ്നൈഡർ എന്ന ട്രാവല്‍ കമ്പനിയുടെ ടൂർ ഗൈഡിന്‍റെ പ്രണയ യാത്രയെ കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജർമ്മനി, ഇറ്റലി, അമേരിക്ക, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടൂർ ഗൈയ്ഡുകളാണ് സാധാരണയായി നതാലി സ്നൈഡർ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 2020 മാർച്ചിൽ, അപ്രതീക്ഷിതമായി അവര്‍ക്ക് ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായ ജോർദാനിലെ പെട്ര സന്ദർശിക്കേണ്ടി വന്നു. അവിടെ വച്ച് ബെഡൂയിൻ ഗോത്രത്തിൽ നിന്നുള്ള 32 -കാരനായ ഫെറാസ് ബൗഡിൻ എന്ന യുവാവിനെ നെതാലിയ കണ്ടുമുട്ടി. നതാലിയയുടെ ആദ്യ കാഴ്ചയില്‍ ഫെറാസ് ഒരു കുതിരപ്പുറത്തായിരുന്നു. വളരെ വൈദഗ്ദ്യത്തോടെയുള്ള ഫെറാസിന്‍റെ കുതിരയോട്ടം നതാലിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. മാത്രമല്ല, ഫെറാസിന്‍റെ പെരുമാറ്റവും വളരെ ഹൃദ്യമായിരുന്നു. ഇരുവരും പരിചയപ്പെടുകയും സെല്‍ഫി എടുക്കുകയും ചെയ്തു.
ഈ ചിത്രം നെതാലിയ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കിവച്ചിരുന്നു. വീണ്ടും തന്‍റെ യാത്രകളുമായി നതാലി സജീവമായപ്പോഴാണ്. ആ ചിത്രത്തിലുള്ളത് താനാണെന്ന് വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാമില്‍ ഫെറാസിന്‍റെ സന്ദേശമെത്തിയത്. ഒപ്പം രാജ്യം സന്ദർശിക്കാനും തന്‍റെ ഗോത്രത്തിന്‍റെ അതുല്യമായ ജീവിത ശൈലി നേരിട്ട് അനുഭവിക്കാനും അദ്ദേഹം നതാലിയയെ ക്ഷണിച്ചു. പിന്നാലെ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ബന്ധം പുലര്‍ത്തി. ഏതാണ്ട് 18 മാസത്തോളം ഇരുവരും പരസ്പരം കാണാതെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കൂടിചേരലുകൾ തുടര്‍ന്നു. ഒടുവില്‍ തന്‍റെ പങ്കാളിയായി നതാലി, ഫെറാസിനെ തെരഞ്ഞെടുക്കുകയും 2021 സെപ്തംബറില്‍ ജോര്‍ദാനിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
പ്രണയം വിവാഹത്തിന് വഴി തെളിച്ചു. നതാലി യുഎസ് പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ജോര്‍ദാനിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇന്ന് നതാലിയുടെ താമസം ഫെറാസിന്‍റെ 'ഗുഹ'യിലാണ്. അവരുടെ വീട്, രണ്ട് മുറികളുള്ള ഒരു ഗുഹയാണ്. ബെഡൂയിൻ ഗോത്രത്തിന്‍റെ വീടുകളെല്ലാം ഗുഹകളാണ്. കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും മഴ വെള്ളമാണ് ഏക ആശ്രയം. ഗുഹയിലെ ഒരു മുറി അവരുടെ ഒട്ടകങ്ങൾക്കും ആടുകൾക്കും കോഴികൾക്കുമുള്ള ഭക്ഷണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. മറ്റേ മുറിയിലാണ് ഇരുവരുടെയും ജീവിതം.
മാസങ്ങള്‍ക്കുള്ളില്‍ നതാലി, ജോര്‍ദാനില്‍ ഒരു ടൂർ കമ്പനി ആരംഭിച്ചു. മറ്റ് രാജ്യങ്ങളിലുള്ളവരെ ജോര്‍ദാനിലേക്ക് ക്ഷണിച്ചു. ഇന്ന് സന്ദര്‍ശകര്‍ക്ക് ബെഡൂയിൻ ഗോത്രത്തെ പരിചയപ്പെടുത്തുന്നത് നതാലിയാണ്. ഇടയ്ക്ക് ജോലി ആവശ്യത്തിനായി യുഎസിലേക്കും ന്യൂസിലൻഡിലേക്കും നതാലി യാത്രകളും ചെയ്യുന്നു. തന്‍റെ പുതിയ ജീവിതത്തെ കുറിച്ച് നതാലിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നഗര ജീവിതത്തില്‍ ഒരു വ്യക്തിയുടെ മൂല്യം പലപ്പോഴും സ്വത്ത്, വസ്ത്രം, ആസ്തി, കാറുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വില ഇരുത്തപ്പെടുക. പക്ഷേ. ഒരു ഗുഹാ ജീവിതത്തില്‍ അങ്ങനെയല്ല, അവിടെ ജീവിതം, ബന്ധം, ലാളിത്യം, ആധികാരിത എന്നിങ്ങനെ വ്യക്തിയുടെ സ്വാഭത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും നതാലി പറയുന്നു.
മെനുവിൽ 'ബീഫ്', ലണ്ടനിലെ റെസ്റ്റോറന്‍റ് ആക്രമിച്ച് ഒരു കൂട്ടം യുവാക്കൾ; വീഡിയോ വൈറല്‍