ഹോസ്റ്റല്‍ ഭക്ഷണത്തിൽ പുഴു; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് സർവ്വകലാശാല വിദ്യാര്‍ത്ഥിനികള്‍
കഴിഞ്ഞ മൂന്ന് മാസമായി മോശം ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും അതിനെ തുടര്‍ന്നാണ് സമരമെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
ഹൈദ്രാബാദ് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ സര്‍വ്വകലാശാല ഹോസ്റ്റലിന് പുറത്തെ റോഡില്‍ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥിനികള്‍. കഴിഞ്ഞ മൂന്ന് മാസമായി മോശം ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും അതിനെ തുടര്‍ന്നാണ് സമരമെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഒഴിഞ്ഞ പ്ലേറ്റുകളുമായാണ് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനെത്തിയത്. വൃത്തിഹീനമായ ഭക്ഷണം കഴിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും പലര്‍ക്കും വയര്‍ സംബന്ധമായ രോഗങ്ങളുണ്ടായെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
തെരുവില്‍ കിടന്നുറങ്ങുന്നയാളിന്‍റെ പുതപ്പിനുള്ളില്‍ നിന്നും ഓടിപ്പോകുന്ന എലിക്കൂട്ടം! വീഡിയോ വൈറൽ !
സ്വിഗ്ഗി ഷര്‍ട്ടും സൊമാറ്റോ ബാഗും; പേരുകളില്‍ എന്തിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ !
Surya Reddy എന്ന് എക്സ് (ട്വിറ്റര്‍) ഉപയോക്താവ് വിദ്യാര്‍ത്ഥിനി സമരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു. ഇരുപത്തിയൊന്നായിരത്തിന് മേലെ ആളുകള്‍ ട്വിറ്റ് ഇതിനകം കണ്ടു. ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സൂര്യ ഇങ്ങനെ എഴുതി, 'ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ പുഴിക്കളുണ്ടെന്ന് ആരോപിച്ച് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ വിദ്യാര്‍ത്ഥിനികള്‍ അംബർപേട്ടിലെ വനിതാ ഹോസ്റ്റല്‍ കോംപ്ലക്സിന് മുന്നിൽ പ്രതിഷേധിച്ചു. ചിലര്‍ക്ക് വയര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടായി. മൂന്ന് മാസമായി അധികാരികള്‍ ഇത് അവഗണിക്കുകയായിരുന്നു.' ഏതാണ്ട് പത്തിനും ഇരുപതിനും ഇടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. "നവംബർ മുതൽ ഈ പ്രശ്നമുണ്ട്. ഭക്ഷണമുണ്ടാക്കാായി ഒരേ എണ്ണ ഒന്നിലധികം തവണ ഉപയോഗിക്കുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഡയറക്ടറെ അറിയിച്ചപ്പോള്‍ അവര്‍ രൂക്ഷമായി പ്രതികരിക്കുകയും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഭക്ഷണത്തിൽ നിന്നും പുഴുക്കളെ കണ്ടെത്തുന്നു." ഒരു വിദ്യാർത്ഥി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
'കാള കേറീന്ന് കേട്ടിട്ടേയുള്ളൂ... ഇതിപ്പോ...'; എസ്ബിഐയുടെ ശാഖയില്‍ കയറിയ കാളയുടെ വീഡിയോ വൈറല്‍ !
ജീവിതം ആസ്വദിക്കണം; പ്രതിദിനം 12,000 രൂപ ചെലവഴിച്ച് ആഡംബര ഹോട്ടലിൽ താമസിച്ച് ഒരു കുടുംബം !
എന്നാല്‍ ഇത് ഉസ്മാനിയയിലെ മാത്രം പ്രശ്നമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കെഐടി (Kalinga Institute of Industrial Technology) ഭുവനേശ്വര്‍ ഹോസ്റ്റലില്‍ കഴിഞ്ഞ സെപ്തംബറില്‍ ഇതേ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ എഞ്ചിനീയറിംഗ് കോളേജുകളിൽ 42-ാം സ്ഥാനത്തുള്ള കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് ബിരുദം നേടാൻ ഏകദേശം 17.5 ലക്ഷം രൂപയാണ് ചെലവ്. പക്ഷേ അവിടുത്തെ ഹോസ്റ്റലുകളില്‍ ലഭിക്കുന്ന ഭക്ഷണത്തില്‍ നിന്നും ലഭിച്ചത് ചത്ത ഒരു തവളയെയായിരുന്നു. ഇത് സംബന്ധിച്ച ട്വീറ്റില്‍ മെച്ചപ്പെട്ട 'ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിദേശ വിദ്യാഭ്യാസം തേടി പോകുന്നതിന്‍റെ കാരണ'മെന്നായിരുന്നു എഴുതിയിരുന്നത്. ആറ് ലക്ഷത്തോളം പേരാണ് അന്ന് ട്വിറ്റ് കണ്ടത്.
ഹൃദയാകൃതിയിൽ സ്ഫടികം, 80 കിലോ തൂക്കം; ഉറുഗ്വേ ഖനിത്തൊഴിലാളികളുടെ കണ്ടെത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ !