മുടിവെട്ട് പാതിവഴി നിർത്തി ഇറങ്ങി ഓടി; പിന്നാലെ, പോലീസുകാരനെ ഇടിച്ച് കൂട്ടുന്ന അക്രമിയെ 'ഒതുക്കി', വീഡിയോ വൈറൽ
ബാര്‍ബര്‍ ഷോപ്പില്‍ ഇരുന്ന് മുടിവെട്ടുന്നതിനിടെയാണ് പുറത്ത് നടക്കുന്ന അടി കണ്ട് ബാര്‍ബര്‍ മുടി വെട്ട് നിര്‍ത്തിയത്. ഇതിനിടെ പാതി മുറിച്ച മുടിയുമായി യുവാവ് ഇറങ്ങിയോടി. ഇതാണ് നമ്മുടെ 'തൊപ്പി വയ്ക്കാത്ത ഹീറോ'യെന്ന് സോഷ്യല്‍ മീഡിയ.
പോലീസിനെ ആരെങ്കിലും തല്ലുന്നത് കണ്ടാല്‍, നിങ്ങള്‍ എന്ത് ചെയ്യും? അങ്ങനെയെങ്കിലും രണ്ടെണ്ണം കിട്ടട്ടെ എന്ന് കരുതി മാറി നിന്ന് അടി നോക്കി നില്‍ക്കുമോ? എന്നാല്‍, യുകെയിലെ ചെഷയറിലെ വാറിംഗ്ടണിലെ കെയ്ൽ വൈറ്റിംഗിന് (32) അത് അങ്ങനെ കണ്ട് നില്‍ക്കാന്‍ കഴിയില്ല. അയാള്‍ പ്രതികരിക്കും. സമാനമായ ഒരു സംഭവത്തിലുണ്ടായ കെയ്ന്‍റെ പ്രതികരണം സമൂഹ മാധ്യമത്തില്‍ വൈറലായപ്പോള്‍ ഒറ്റ രാത്രി കൊണ്ടാണ് അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹീറോയായി മാറിയത്.
വാറിംഗ്ടണിലെ ഹാരോൺ ബാർബേഴ്സിൽ നിന്ന് മുടി വെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് റോഡിന്‍റെ മറുവശത്ത് വച്ച് ഒരു അക്രമി, പോലീസിനെ ആക്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തിയ ഇയാള്‍ അദ്ദേഹത്തിന്‍റെ മുകളില്‍ കയറി നിന്ന് ഇടിച്ച് കൂട്ടുന്നത് ബാര്‍ബര്‍ ഷോപ്പിലിരുന്ന് കെയ്ൽ കണ്ടു. പിന്നൊന്നും നോക്കിയില്ല. മുടി വെട്ട് പകുതിക്ക് നിര്‍ത്തി അദ്ദേഹം വാതില്‍ തുറന്ന് ഓടി. റോഡിലൂടെ വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് പോലും ശ്രദ്ധിക്കാതെ കെയ്ൽ ഓടി ചെന്ന് അക്രമിയുടെ പുറകില്‍ നിന്നും പിടിച്ച് അയാളെ വലിച്ച് താഴെയിട്ടു. ഈ സമയമായപ്പോഴേക്കും സമീപത്ത് ഉണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ഓടിയെത്തുകയും അക്രമിയെ കീഴടക്കുന്നതും വീഡിയോയില്‍ കാണാം.
ഭയക്കണം ഈ യാത്ര; കല്ല് കൊണ്ട് അന്ത്യോദയ എക്സ്പ്രസിന്‍റെ ഗ്ലാസുകൾ തകർക്കുന്ന വീഡിയോ, സംഭവം യുപിയില്‍
239 പേരുമായി 10 വര്‍ഷം മുമ്പ് കാണാതായ ബോയിംഗ് 777 വിമാനത്തിനായി വീണ്ടും തിരച്ചില്‍ നടത്താന്‍ മലേഷ്യ
കെയ്സിന്‍റെ ആവേശം കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം പറഞ്ഞത് 'ഇതാണ് ഞങ്ങള്‍ പറഞ്ഞ ഹീറോ' എന്നായിരുന്നു. 'മുടിവെട്ടുന്നതിനിടെ അദ്ദേഹം ഫോണെടുത്ത് ജനാലയ്ക്ക് അരികിലേക്ക് പോയി. സംഭവം റെക്കോര്‍ഡ് ചെയ്യാന്‍. ഈ സമയമാണ് ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനെ വലിച്ച് നിലത്തിടുന്നത് കണ്ടതെന്ന് കെയ്ൽ വൈറ്റിംഗ് പിന്നീട് ബിബിസിയോട് പറഞ്ഞു. സമീപത്തെ വാറിംഗ്ടൺ ഹോസ്പിറ്റലിലെ എ ആൻഡ് ഇ യൂണിറ്റിലേക്ക് കാമുകിയെ കൊണ്ടു വരുന്നതിനിടെ താന്‍ മുടിവെട്ടാന്‍ കയറിയതായിരുന്നെന്നും ഈ സമയമാണ് ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനെ വലിച്ച് താഴെയിടുന്നത് കണ്ടെതെന്നും കെയ്ൽ കൂട്ടിച്ചേര്‍ത്തു. കെയ്‍ലിന്‍റെ സഹോദരി യുകെ പോലീസില്‍ ഉദ്യോഗസ്ഥയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ 'തൊപ്പിയില്ലാത്ത പോലീസുകാരന്‍', 'യഥാര്‍ത്ഥ പോലീസുകാരന്‍', മുടിവെട്ടുന്ന ഹീറോ' തുടങ്ങി നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ അദ്ദേഹത്തെ വിശേഷണങ്ങള്‍ കൊണ്ട് പൊതിയുകയാണ്.