രണ്ട് ഫോണിൽ നിന്ന് ബുക്ക് ചെയ്ത ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുമായി യൂബർ; ഇതൊക്കെ എന്താണെന്ന് സോഷ്യൽ മീഡിയ

ഒരേ ദൂരം, ഒരേ സമയം, ഒരേ റൂട്ട്, പക്ഷേ രണ്ട് മൊബൈലുകൾ. രണ്ടിന് രണ്ട് നിരക്കുമായി യൂബറും. പണം തട്ടുകയാണോ എന്ന് സംശയിച്ച് സോഷ്യല്‍ മീഡിയ. 

Uber Charges Different Fares For Same Trip note has gone viral on social media


ടാക്സി കാറുകളെ പുത്തന്‍ സാങ്കേതികയുമായി ബന്ധിപ്പിച്ച് കൊണ്ടാണ് യൂബർ രംഗത്തെത്തിയത്. വാടകയ്ക്ക് വാഹനം വിളിച്ച് പോകുന്ന കാര്യത്തില്‍ ഒരു വിപ്ലവം തന്നെയായിരുന്നു യൂബറിന്‍റെ കടന്ന് വരവ്. നമ്മള്‍ നില്‍ക്കുന്ന ഇടത്തേക്ക് നിമിഷ നേരം കൊണ്ട് എത്തുന്ന വാഹനം യാത്രയ്ക്കായി നിശ്ചിത നിരക്ക് ഈടാക്കുന്നു. വളരെ പെട്ടെന്ന് തന്നെ യൂബര്‍ ടാക്സികള്‍ നിരത്ത് കീഴടക്കി. പിന്നാലെ യൂബര്‍ ഓട്ടോയും ടാക്സി ബൈക്കുകളും വരെ രംഗത്തെത്തി. എന്നാല്‍, അടുത്ത കാലത്തായി യൂബര്‍ നിരക്കുകളെ കുറിച്ച് നിരവധി പേരാണ് പരാതികളുമായി സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളെഴുതുന്നത്. 

സുധീര്‍ എന്ന എക്സ് ഉപയോക്താവ് തനിക്കുണ്ടായ ഒരു യൂബര്‍ അനുഭവം പങ്കുവച്ചപ്പോള്‍ വൃക്തമായ ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. രണ്ട് മൊബൈലുകളില്‍ നിന്ന് ഒരേ സമയം ബുക്ക് ചെയ്ത ഒരേ സ്ഥലത്തേക്കുള്ള യാത്രയ്ക്ക് രണ്ട് നിരക്കായിരുന്നു ലഭിച്ചത്. ചിത്രം പങ്കുവച്ച് കൊണ്ട് സുധീര്‍ ഇങ്ങനെ എഴുതി, 'രണ്ട് വ്യത്യസ്ത ഫോണുകളില്‍ നിന്ന് ഒരേ പിക്കപ്പ് പോയിന്‍റില്‍ നിന്ന് ഒരേ ലക്ഷ്യസ്ഥാനത്തേക്ക് ഒരേ സമയം ബുക്ക് ചെയ്താല്‍ 2 വ്യത്യസ്ത നിരക്കുകൾ ലഭിക്കും. എന്‍റെ മകളുടെ ഫോണുമായി തട്ടിച്ച് നോക്കുമ്പോള്‍ എന്‍റെ ഫോണില്‍ എനിക്ക് എപ്പോഴും ഉയർന്ന വിലയാണ് ലഭിക്കുന്നത്. ഇത് സ്ഥിരമായത് കൊണ്ട് എന്‍റെ യൂബര്‍ ബുക്ക് ചെയ്യാന്‍ ഞാന്‍ അവളോട് ആവശ്യപ്പെടുന്നു. ഇത് നിങ്ങള്‍ക്കും സംഭവിക്കാറുണ്ടോ?' കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. ഏഴര ലക്ഷത്തിന് മേലെ ആളുകളാണ് ഇതിനകം കുറിപ്പ് കണ്ടത്. ഫോട്ടോയിലെ ഒരു മൊബൈലില്‍ 290.79 രൂപയും മറ്റേ മൊബൈലില്‍ 342.47 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. 51.68 രൂപയുടെ വ്യത്യാസം. 

വില കേട്ട് ഞെട്ടരുത്, 'നിറം മാറുന്ന' ബെന്‍റ്‍ലി ബെന്‍റേഗയിൽ ഇഷ അംബാനി; വീഡിയോ വൈറല്‍

'എന്താ മൂഡ്, പൊളി മൂഡ്'; പുഷ്പ 2 -ലെ പാട്ടിന് ചുവടുവച്ച് കൊച്ചി സർവ്വകലാശാല പ്രൊഫസറുടെ വീഡിയോ വൈറല്‍

പിന്നാലെ സൂധീരിന്‍റെ ചോദ്യത്തോട്  പ്രതികരിച്ച് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. നിങ്ങള്‍ നിങ്ങളുടെ മകള്‍ക്ക് പോക്കറ്റ് മണി കൊടുക്കാറില്ലെന്ന് യൂബറിനറിയാം. അതിനാല്‍ യൂബര്‍ അവളോട് ദയ കാണിക്കുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്. ബാങ്ക് ബാലന്‍സ് നോക്കിയാകും നിരക്ക് നിശ്ചയിക്കുന്നത് എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഐഫോണുകളെ അപേക്ഷിച്ച് ആൻഡ്രോയിഡ് ഫോണുകൾക്ക് എല്ലായ്പ്പോഴും ഏത് പ്ലാറ്റ്ഫോമിലും ചാർജ് കുറവാണെന്നായിരുന്നു ഒരു കുറിപ്പ്. എന്നാല്‍, താനും മകളും ഒരേസമയത്ത് വാങ്ങിയ രണ്ട് ഐഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് സുധീർ മറുപടി നല്‍കി. യൂബര്‍ സപ്പോര്‍ട്ടില്‍ നിന്നും ഒടുവില്‍ കുറിപ്പിന് പ്രതികരണമെത്തി. രണ്ട് യാത്രകളിലെയും ഒന്നിധികം കാര്യങ്ങള്‍ വിലയെ ബാധിക്കുന്നെന്നും ഇരു മൊബൈലുകില്‍ നിന്നുള്ള പിക്ക്-അപ്പ് പോയിന്‍റ്, ഇടിഎ, ഡ്രോപ്പ്-ഓഫ് പോയിന്‍റ് എന്നിവ വ്യത്യാസ്തമാണെന്നും ഇതാണ് രണ്ട് മൊബൈലുകളിലെയും നിരക്ക് വ്യത്യാസത്തിന് കാരണമെന്നും യൂബര്‍ സപ്പോര്‍ട്ട് വിശദീകരിച്ചു. ഒപ്പം സെല്‍ ഫോണ്‍ നോക്കിയല്ല തങ്ങള്‍ ട്രിപ്പുകളുടെ വില നിശ്ചയിക്കുന്നതെന്നും കുറിച്ചു. 

പാലം തകരാറിലാണെന്ന് കൌണ്‍സിലർ പറഞ്ഞ് തീരും മുന്നേ ഇടിഞ്ഞ് താഴേക്ക്; വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios