ഓലയും ഊബറും ബാൻ ചെയ്തു, തെറ്റുപറ്റി, പക്ഷേ; യാത്രക്കാരിയെ തല്ലിയതിന് അറസ്റ്റിലായ ഡ്രൈവർ
എന്നാൽ, ഇപ്പോൾ മുത്തുരാജ് പറയുന്നത്, താൻ സ്ത്രീയെ തല്ലിയിട്ടില്ല എന്നാണ്. അവരുടെ ഫോൺ താൻ തട്ടിപ്പറിക്കാൻ ശ്രമിച്ചു എന്നത് നേരാണ്. അവർ പൊലീസിനെ വിളിക്കാതിരിക്കാനാണ് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. അത് തെറ്റായിപ്പോയി. എന്നാൽ, താൻ അവരെ തല്ലിയിട്ടില്ല എന്നാണ്.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അത് വീട്ടിനകത്തായാലും പുറത്തായാലും കൂടിക്കൂടി വരികയാണ്. ഈ മാസം ആദ്യമാണ് ബെംഗളൂരുവിൽ സ്ത്രീയെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഊബറും ഓലയുമടക്കം തന്നെ ബാൻ ചെയ്തിരിക്കുകയാണ് എന്നാണ് ഓട്ടോ ഡ്രൈവറായ മുത്തുരാജ് പറയുന്നത്.
ഈ മാസം ആദ്യമാണ് സംഭവം നടന്നത്. താൻ റൈഡ് കാൻസൽ ചെയ്തതോടെ മുത്തുരാജ് തന്നെ അടിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഒരേ സമയം രണ്ട് ഓട്ടോറിക്ഷ ബുക്ക് ചെയ്തതിനും അതിൽ തന്റെ റൈഡ് കാൻസൽ ചെയ്തതിനും ഡ്രൈവർ യുവതിയെ ചീത്ത വിളിക്കുകയും ചെയ്തിരുന്നു. സംഭവം സ്ത്രീ തന്നെയാണ് വീഡിയോയിൽ പകർത്തിയത്. ആരോപണങ്ങൾക്ക് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീയുടെ ഫോണും മുത്തുരാജ് തട്ടിപ്പറിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ മുത്തുരാജ് പറയുന്നത്, താൻ സ്ത്രീയെ തല്ലിയിട്ടില്ല എന്നാണ്. അവരുടെ ഫോൺ താൻ തട്ടിപ്പറിക്കാൻ ശ്രമിച്ചു എന്നത് നേരാണ്. അവർ പൊലീസിനെ വിളിക്കാതിരിക്കാനാണ് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. അത് തെറ്റായിപ്പോയി. എന്നാൽ, താൻ അവരെ തല്ലിയിട്ടില്ല. താൻ ചെയ്തതിന് താൻ നിയമനടപടി നേരിടുന്നുണ്ട്. എന്നാൽ, ചിലർ തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ്. തന്നെ തീർത്തു കളയും എന്നാണ് ഭീഷണി എന്നും മുത്തുരാജ് പറയുന്നു.
ഒരു ലോക്കൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ താൻ സ്ത്രീയെ തല്ലിയിട്ടില്ല എന്ന് പറയുന്നത്. ഇപ്പോൾ തന്നെ ഊബറും ഓലയും ബാൻ ചെയ്തിരിക്കയാണ് എന്നും ഇയാൾ പറയുന്നു. എന്നാൽ, സംഭവത്തിന് ശേഷം കഷ്ടപ്പെട്ടുപോയ തന്നെ ചില ആളുകൾ പണം തന്ന് സഹായിച്ചു. തൻറെ ഭാഗം കൂടി കേൾക്കാൻ തയ്യാറായതിന് നന്ദി എന്നും ഇയാൾ പറയുന്നുണ്ട്.
അതേസമയം, യുവതി പകർത്തിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ വലിയ രോഷമുണ്ടായിരുന്നു. ഇങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ എങ്ങനെയാണ് സുരക്ഷിതമായി സഞ്ചരിക്കുക എന്നാണ് അന്ന് മിക്കവരും ചോദിച്ചത്.