Asianet News MalayalamAsianet News Malayalam

1.35 ലക്ഷം വാടക, 2മുറി വീട്, വാഷിം​ഗ് മെഷീൻ ടോയ്‍ലെറ്റിൽ ക്ലോസറ്റിന് മുകളിൽ, ചിത്രം കണ്ട് അമ്പരന്ന് നെറ്റിസൺസ്

മാസവാടകയ്ക്ക് പുറമെ 4 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ചോദിക്കുന്നുണ്ട്. Housing.com -ലാണ് അപാർട്‍മെന്റ് വാടകയ്ക്ക് വച്ചിരിക്കുന്നത്.

two BHK apartment for rent in Mumbai washing machine mounted above toilet
Author
First Published Sep 27, 2024, 6:34 PM IST | Last Updated Sep 27, 2024, 6:34 PM IST

മുംബൈ ന​ഗരം തിരക്ക് കൊണ്ടും, ട്രാഫിക് കൊണ്ടും ജീവിതച്ചെലവ് കൊണ്ടും ചർച്ച ചെയ്യപ്പെടുന്ന ന​ഗരമാണ്. ആളുകൾ കൂടിക്കൂടി വരുന്നത് പോലെ തന്നെ വീട്ടുവാടകയും കുതിച്ചുയരുകയാണ്. ഇവിടെ നിന്നുള്ള ഒരു വാടകവീടിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

ഈ വീടിന്റെ വാടക ഒരു മാസം 1.35 ലക്ഷമാണ്. എന്നാൽ, രസകരമായ കാര്യം ഇതൊന്നുമല്ല, ഇവിടെ വാഷിം​ഗ് മെഷീൻ വച്ചിരിക്കുന്നത് ടോയ്‍ലെറ്റിലെ ക്ലോസറ്റിന് തൊട്ടുമുകളിലായിട്ടാണ്. ജയ്പൂരിൽ നിന്നുള്ള ഒരു എക്സ് (ട്വിറ്റർ) യൂസറാണ് മുംബൈയിലെ പാലി ഹിൽ ഏരിയയിലെ ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിനെക്കുറിച്ചുള്ള ഈ അസാധാരണമായ കാര്യം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ 1.35 ലക്ഷം വാടകയുള്ള വീടിന്റെ ടോയ്‍ലെറ്റിന് മുകളിലായി വാഷിം​ഗ് മെഷീൻ ഘടിപ്പിച്ചത് കാണാം. ഇത് മുംബൈയിലെ കാണാനാവൂ എന്നും പറഞ്ഞാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 

മാസവാടകയ്ക്ക് പുറമെ 4 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ചോദിക്കുന്നുണ്ട്. Housing.com -ലാണ് അപാർട്‍മെന്റ് വാടകയ്ക്ക് വച്ചിരിക്കുന്നത്. ഈ അപ്പാർട്ട്മെൻ്റ് എട്ട് നിലകളുള്ള ഒരു കെട്ടിടത്തിൻ്റെ നാലാം നിലയിലാണ്. കൂടാതെ 850 ചതുരശ്ര അടി വിസ്തീർണ്ണവുമുണ്ട് ഇതിന്. രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയുമാണുള്ളത്. ബാൽക്കണി ഇല്ല, മാത്രമല്ല മുഴുവനായും ഫർണിഷ്ഡായ അപാർട്മെന്റുമാണ്. ഇതൊക്കെ വച്ച് നോക്കുമ്പോൾ സം​ഗതി അപാർട്മെന്റ് കൊള്ളാമല്ലോ എന്ന് തോന്നിയാലും ഈ കുളിമുറി എന്താണ് ഇങ്ങനെ എന്നതാണ് ആളുകളുടെ ചോദ്യം. 

ആരാണ് ഇങ്ങനെ ഒരു കുളിമുറി ഡിസൈൻ ചെയ്തത് എന്നും നെറ്റിസൺസ് ചോദിക്കുന്നുണ്ട്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത് പേപ്പറും വായിച്ച് ടോയ്‍ലെറ്റിലിരിക്കുന്ന ഒരാൾക്ക് വേണമെങ്കിൽ‌ വാഷിം​ഗ് മെഷീൻ ചാരിയിരിക്കാനായി ഉപയോ​ഗിക്കാം എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios