'പൂച്ച കയറി, പുലി വാല് പിടിച്ചു'; നിത്യസന്ദര്‍ശകനായ പൂച്ചയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി, പിന്നാലെ ട്വിസ്റ്റ് !
സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറാന്‍ ലിങ്കണെ അനുവദിച്ചാല്‍ തങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റ് ബഹിഷ്ക്കരിക്കുമെന്ന് ഉപഭോക്താക്കള്‍ ഭീഷണി മുഴക്കിയതാണ് കാരണം. എന്നാല്‍ മറ്റൊരു വിഭാഗം ഉപഭോക്താക്കള്‍ ഈ തീരുമാനത്തെ എതിര്‍ത്തതോടെ സൂപ്പര്‍ മാര്‍ക്കറ്റ് പുലി വാല് പിടിച്ച അവസ്ഥയിലായി.
നമ്മുടെ നാട്ടിന്‍ പുറത്തെ ചില കടകളില്‍ സ്ഥിരമായി എത്തുന്ന ചില മൃഗങ്ങളുണ്ട്. അവ ചിലപ്പോള്‍ പൂച്ചകളാകും മറ്റ് ചിലപ്പോള്‍ പട്ടികള്‍, സ്ഥിരമായി ഒരു കാക്ക സന്ദര്‍ശിക്കുന്ന ഒരു പലചരക്ക് കടയുടെ വാര്‍ത്തകള്‍ തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 'ടെസ്‌കോ പൂച്ച' (Tesco Cat) എന്നറിയപ്പെടുന്ന ലിങ്കണ്‍ (Lincoln) എന്ന് പേരുള്ള പൂച്ച ഇംഗ്ലണ്ടിലെ ഹോൺസിയയിലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിലെ നിത്യ സന്ദര്‍ശകനാണ്. എന്നാല്‍, ലിങ്കണ്‍ ഇന്നൊരു പ്രതിസന്ധിയിലാണ്. ഒപ്പം ഹോൺസീ സൂപ്പര്‍മാര്‍ക്കറ്റും. കാരണം മറ്റൊന്നുമല്ല, സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള അവന്‍റെ പ്രവേശനം വിലക്കി എന്നത് തന്നെ. കാരണക്കാരകട്ടെ സൂപ്പര്‍മാര്‍ക്കറ്റിലെ ചില ഉപഭോക്താക്കളും. ലിങ്കണ്‍ രോഗ വ്യാപനത്തിന് കാരണമാകുമെന്നതാണ് അവരുടെ ആശങ്ക.
14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍; അഗ്നിപര്‍വ്വത സ്ഫോടനത്തിന് സാധ്യത, ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ !
സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറാന്‍ ലിങ്കണെ അനുവദിച്ചാല്‍ തങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റ് ബഹിഷ്ക്കരിക്കുമെന്ന് ഉപഭോക്താക്കള്‍ ഭീഷണി മുഴക്കിയതാണ് കാരണം. മിക്ക ദിവസങ്ങളിലും ലിങ്കൺ സൂപ്പര്‍മാര്‍ക്കറ്റിലെത്തുന്നു. അവിടെ കയറിയാല്‍ ഫോയർ ഏരിയയിലെ കമ്പോസ്റ്റിന്‍റെ വലിയ ബാഗുകളിലോ സ്‌ക്രീൻ വാഷ് ബോക്‌സുകളിലോ അവന്‍ ഇരിക്കും. സൂപ്പര്‍മാര്‍ക്കറ്റില്‍ വിവിധ പോസില്‍ ഇരിക്കുന്ന ലിങ്കണിന്‍റെ നിരവധി ചിത്രങ്ങള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്കിടയില്‍ അവന്‍ 'പ്രീയപ്പെട്ടവനാണ്', ചില ഉപഭോക്താക്കള്‍ക്കിടയിലും. സൂപ്പര്‍ മര്‍ക്കറ്റിന്‍റെ തീരുമാനം ദുഖകരമാണെന്നായിരുന്നു അവന്‍ ഉടമ ലോറെയ്ൻ ക്ലാർക്ക് പറഞ്ഞത്. 'അവന്‍ അവിടെ ഉണ്ടായിരിക്കുമ്പോള്‍ ആളുകള്‍ക്ക് ഏറെ സന്തോഷം നല്‍കിയിരുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ലിങ്കണ് നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്റ്റോർ ബഹിഷ്കരിക്കുമെന്ന് ചില ഉപഭോക്താക്കള്‍ ഭീഷണി മുഴക്കി. ഇതിന് പിന്നാലെ സ്റ്റോര്‍ ഉടമ ലിങ്കണെ സൗമ്യമായി തിരികെ അയക്കണമെന്ന് ജീവനക്കാരാട് ആവശ്യപ്പെട്ടത്. എന്നാല്‍, നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റൊരു വിഭാഗം ഉപഭോക്താക്കള്‍ ലിങ്കണെ തിരിച്ചെടുത്തില്ലെങ്കില്‍ ഇത് തങ്ങളുടെ അവസാനത്തെ സ്റ്റോര്‍ സന്ദര്‍ശനമാണെന്ന് വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. "ഇത് പരിഹാസ്യമാണ്, നിങ്ങൾക്ക് എങ്ങനെ ഒരു പൂച്ചയെ നിരോധിക്കാൻ കഴിയും? അവൻ ഇപ്പോള്‍ വേണമെങ്കിലും പോകും. അവൻ ആരെയും ഉപദ്രവിക്കില്ല, അവൻ അവിടെ ഇരിക്കുന്നു. കുട്ടികൾ അവനെ സ്നേഹിക്കുന്നു, പ്രായമായവർ അവനെ സ്നേഹിക്കുന്നു. എല്ലാവരും അവനെ സ്നേഹിക്കുന്നു." ഒരു ഉപഭോക്താവ് പറഞ്ഞു. സഹപ്രവർത്തകരും ഉപഭോക്താക്കളും സ്റ്റോറിൽ കാണാൻ ഇഷ്ടപ്പെടുന്ന ലിങ്കണ്‍ 'ഒരു പരിധിവരെ ഒരു പ്രാദേശിക സെലിബ്രിറ്റി" ആണെന്ന് ടെസ്കോ പറയുന്നു. കാര്യമെന്തായാലും ലിങ്കണിന്‍റെ നിരോധനം നീക്കിയില്ലെങ്കില്‍ തങ്ങളും ഇനി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇല്ലെന്ന തീരുമാനത്തിലാണ് ഒരു സംഘം ഉപഭോക്താക്കള്‍. ലിങ്കണിന്‍റെ ഉടമ ലോറെയ്ൻ ക്ലാർക്കിന്‍റെ ഭാര്യ പറയുന്നത്. " സെലിബ്രിറ്റി പദവി നേടിയത് മുതൽ, ലിങ്കൺ ഒരു "വീട്ടിൽ ദൈവ"മായി (diva at home) മാറിയെന്നും സ്വന്തം ചാരിറ്റി ഫണ്ട് ശേഖരണ കലണ്ടറിൽ പോലും താരമായെന്നും പറഞ്ഞു. 'അവനോട് ഇനി സൂപ്പര്‍മാര്‍ക്കറ്റില്‍ പോകരുതെന്ന് പറയാന്‍ തനിക്ക് കഴിയില്ലെന്നും' അവര്‍ കൂട്ടിച്ചേര്‍ത്തു.