13,000 രൂപയ്ക്ക് വാങ്ങി 36 കോടിക്ക് വിറ്റ അത്യപൂര്‍വ്വ മുഖംമൂടി കേസില്‍ വന്‍ ട്വിസ്റ്റ് !

 13,000 രൂപയ്ക്ക്  വാങ്ങിയ മാസ്ക് അജ്ഞാതനായ ഒരാള്‍ 36 കോടി രൂപയ്ക്ക് (4.2 ദശലക്ഷം യൂറോ) ലേലം കൊണ്ടു. ഇതേ തുടര്‍ന്നാണ് തങ്ങള്‍ പറ്റിക്കപ്പെട്ടെന്നും യഥാര്‍ത്ഥ മൂല്യം തങ്ങള്‍ക്ക് കിട്ടണമെന്നും ആവശ്യപ്പെട്ട്  വൃദ്ധദമ്പതികള്‍ കോടതിയെ സമീപിച്ചത്. 

twist in the case of the extremely rare Fang Ngil mask bought for 13000 rupees and sold for 36 crores bkg


മാസ്ക് വില്പനയുമായി സംബന്ധിച്ച് ഫ്രഞ്ച് കോടതിയില്‍ എത്തിയ അത്യപൂര്‍വ്വ കേസില്‍ വന്‍ ട്വിറ്റ്. ഫ്രാന്‍സിലെ പേര് വെളിപ്പെടുത്താത്ത വൃദ്ധ ദമ്പതികള്‍ തങ്ങളുടെ പഴയ വീട് വൃത്തിയാക്കുന്നതിനിടെ ലഭിച്ച മാസ്ക് ഒരു പുരാവസ്തു ഡീലര്‍ക്ക് 2021 ല്‍ വിറ്റിരുന്നു. ഇയാള്‍ ഇത് ആറ് മാസങ്ങള്‍ക്ക് ശേഷം ലേലത്തില്‍ വയ്ക്കുകയും 36 കോടി രൂപയ്ക്ക് മേലെ തുകയ്ക്ക് ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. എന്നാല്‍, മാസ്കിന്‍റെ മൂല്യമറിഞ്ഞ ദമ്പതികള്‍ പിന്നാലെ കോടതിയെ സമീപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കേസ് ഫ്രഞ്ച് കോടതി കേസ് പരിഗണിക്കവെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. 

പുരാവസ്തു വിറ്റത് 13,000 രൂപയ്ക്ക്; അതേ വസ്തു ലേലത്തില്‍ വിറ്റ വില കേട്ട് ദമ്പതികള്‍ ഞെട്ടി! പിന്നാലെ കേസ്!

വൃദ്ധ ദമ്പതികള്‍ വിറ്റ മാസ്ക് വെറുമൊരു മുഖംമൂടിയായിരുന്നില്ല. മദ്ധ്യ ആഫ്രിക്കയിലെ ഫാങ്  (Fang) എന്ന അപൂര്‍വ്വ ആഫ്രിക്കൻ രഹസ്യ സമൂഹം തങ്ങളുടെ ആചാരങ്ങളിലും ശുദ്ധീകരണ ചടങ്ങുകളിലും ഉപയോഗിച്ചിരുന്ന നെജില്‍ (Ngil Mask) മുഖംമൂടിയായിരുന്നു അത്. ആഫ്രിക്കയിലെ കൊളോണിയൽ ഗവർണറായിരുന്ന ഭര്‍ത്താവിന്‍റെ മുത്തച്ഛന്‍ റെനെ-വിക്ടർ ഫോർനിയര്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഗാബോണിൽ നിന്ന് ഈ പുരാവസ്തു ഫ്രാന്‍സിലേക്ക് കൊണ്ടുവരികയായിരുന്നു. മുഖംമൂടി, തലമുറ കൈമാറിയപ്പോള്‍ അതിന്‍റെ പ്രാധാന്യം മാത്രം കൈമാറിയില്ല. അതോടെ മുഖംമൂടി വീട്ടിലൊരു പുരാവസ്തുമാത്രമായി ഒതുങ്ങി. ഈ മുഖംമൂടിയായിരുന്നു വൃദ്ധ ദമ്പതികള്‍ 130 പൗണ്ടിന് (13,000 രൂപ) ഡീലര്‍ക്ക് വിറ്റത്. ഡീലര്‍ ഇതിന്‍റെ ചരിത്രപ്രാധാന്യത്തെ കുറിച്ച് അന്വേഷിച്ചു. പിന്നീട് ഇത് ലേലത്തില്‍ വച്ചു. അജ്ഞാതനായ ഒരാള്‍ 36 കോടി രൂപയ്ക്ക് (4.2 ദശലക്ഷം യൂറോ) ഈ മുഖംമൂടി ലേലം കൊണ്ടു. ഇതേ തുടര്‍ന്നാണ് തങ്ങള്‍ പറ്റിക്കപ്പെട്ടെന്നും യഥാര്‍ത്ഥ മൂല്യം തങ്ങള്‍ക്ക് കിട്ടണമെന്നും ആവശ്യപ്പെട്ട്  വൃദ്ധദമ്പതികള്‍ കോടതിയെ സമീപിച്ചത്. 

നാട്ടുകാര്‍ക്ക് പണം കൊടുക്കണം, ഇല്ലെങ്കില്‍ വധുവിനെ കാണിക്കില്ല; ചൈനയിലെ വിചിത്രമായ പരമ്പരാഗത വിവാഹാചാരം !

എന്നാല്‍, കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ലേലത്തില്‍ മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ ഗബോണീസ് റിപ്പബ്ലിക്കന്‍ (Gabonese Republic) ഗവര്‍മെന്‍റ് പ്രതിനിധികള്‍ പങ്കെടുക്കുകയും ആ അത്യപൂര്‍വ്വ മാസ്ക് തങ്ങളുടെ രാജ്യത്തിന് കൈമാറണമെന്ന് അവകാശപ്പെടുകയും ചെയ്തു. ഇത്തരമൊരു ആവശ്യ ഉന്നയിക്കാന്‍ കാരണമായത്,  2020-ൽ ഫ്രഞ്ച് സർക്കാർ സെനഗലിൽ നിന്നും ബെനിനിൽ നിന്നുമുള്ള പുരാവസ്തുക്കൾ തിരികെ നൽകാനെടുത്ത തീരുമാനത്തില്‍ നിന്നാണ്. തങ്ങളുടെ പൈതൃക സ്വത്ത് രാജ്യത്തിന് തിരിച്ച് തരണമെന്നാണ് ഗബോണീസ് റിപ്പബ്ലിക്കിന്‍റെ വാദം. 1917-ൽ ഫൊർണിയർ "അജ്ഞാതമായ സാഹചര്യങ്ങളിൽ" സ്വന്തമാക്കിയാതാണ് ഈ മാസ്ക്കെന്നും ഇത് രാജ്യത്തിന്‍റെ സമ്പത്താണെന്നും അവര്‍ വാദമുയര്‍ത്തി. ഫ്രാൻസിൽ ഏകദേശം 90,000 ആഫ്രിക്കൻ പുരാവസ്തുക്കളുണ്ട്, ഭൂരിഭാഗവും സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നും കോളോണിയല്‍ കാലത്ത് ഫ്രാന്‍സ് സ്വന്തമാക്കിയവയാണ്. ഫെങ് ആചാര്യന്മാര്‍ സമാനമായ 10 മാസ്കുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇത് 'ലിയോനാർഡോ ഡാവിഞ്ചിയുടെ പെയിന്‍റിംഗിനെക്കാൾ അപൂർവമാണ്' എന്ന് ഒരു വിദഗ്ദന്‍ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വില്പന സംബന്ധിച്ച കേസ് അന്താരാഷ്ട്രാ പ്രധാന്യം കൈവരിച്ചതോടെ വില്പന റദ്ദാക്കാനും കേസ് ഡിസംബറിലേക്ക് മാറ്റിവയ്ക്കാനും കോടതി ഉത്തരവിട്ടു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios