150 വർഷം മുമ്പ് മുങ്ങിയ കപ്പലിൽ 66 കോടിയുടെ സ്വർണ്ണം; എസ്എസ് പസഫിക് മുങ്ങിതപ്പാന്‍ അനുമതി തേടി നിധി വേട്ടക്കാർ

കാലിഫോർണിയ ഗോൾഡ് റഷിന്‍റെ സമയത്ത് 1850 ൽ നിർമ്മിച്ച മരം കൊണ്ടുള്ള സൈഡ് വീൽ സ്റ്റീമറായ എസ്എസ് പസഫിക് 1875 ൽ, 80 ലക്ഷം ഡോളർ (ഏകദേശം 66 കോടി രൂപ) വിലമതിക്കുന്ന സ്വർണ്ണവുമായാണ് മുങ്ങിയത്. (പ്രതീകാത്മക ചിത്രം)

Treasure hunters stake claim to gold worth Rs 66 crore in SS Pacific which sank 150 years ago bkg


15 -ാം നൂറ്റാണ്ട് മുതലാണ് യൂറോപ്പില്‍ നിന്നും ലോകത്തിലെ മറ്റ് വന്‍കരകളിലേക്ക് വ്യാപകമായി കപ്പലുകള്‍ യാത്ര തിരിച്ചത്. മടങ്ങിയെത്തുന്ന കപ്പലുകളില്‍ സ്വര്‍ണ്ണം, രത്നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും ഉണ്ടായിരുന്നു. എന്നാല്‍ പുറപ്പെട്ട കപ്പലുകളെല്ലാം തിരികെ കരയ്ക്കെത്തിയില്ല. പലതും ആദ്യയാത്രയില്‍ തകര്‍ന്നു. മറ്റ് ചിലവ തിരിച്ചുള്ള യാത്രയിലും തകര്‍ന്നു. എല്ലാ തകര്‍ച്ചയെയും അതിജീവിച്ചവ യൂറോപ്പില്‍ അളവറ്റ സമ്പത്ത് ഇറക്കി അടുത്ത പര്യവേക്ഷണത്തിനായി തിരിച്ചു. ഇത്തരത്തിലുള്ള 'സമ്പത്ത് കടത്ത്'  ആദ്യകാലത്ത് യൂറോപ്പ് ലക്ഷ്യമാക്കിയായിരുന്നെങ്കില്‍ പിന്നീട് ഇത് അമേരിക്കന്‍ വന്‍കരയിലേക്ക് നീങ്ങി. ഏതാണ്ട് 20 -ാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ ഈ സ്ഥിതി തുടര്‍ന്നു.  

ഇന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് പഴയ മുങ്ങിപ്പോയ കപ്പലുകള്‍ക്ക് വേണ്ടി തിരച്ചിലുകള്‍ ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കപ്പെട്ടു. ഇത്തരത്തില്‍ ഏകദേശം 150 വര്‍ഷം മുമ്പ് എസ്എസ് പസഫിക് എന്ന കപ്പല്‍ മുങ്ങിയപ്പോള്‍ കൂടെ മുങ്ങിയത് അളവറ്റ സ്വര്‍ണ്ണവും കൊണ്ടായിരുന്നു. ഈ 'സ്വര്‍ണ്ണ' കപ്പല്‍ മുങ്ങിയെടുക്കാനുള്ള അനുമതിക്കായി ഒരു സംഘം കോടതിയെ സമീപിച്ചു. 

ന്യൂയോര്‍ക്ക് നഗരം പോലെ; 2500 വര്‍ഷം പഴക്കമുള്ള നാഗരീകത, അതും ആമസോണ്‍ കാടുകള്‍ക്ക് താഴെ !

കാലിഫോർണിയ ഗോൾഡ് റഷിന്‍റെ സമയത്ത് 1850 ൽ നിർമ്മിച്ച മരം കൊണ്ടുള്ള സൈഡ് വീൽ സ്റ്റീമറായ എസ്എസ് പസഫിക് 1875 ൽ, 80 ലക്ഷം ഡോളർ (ഏകദേശം 66 കോടി രൂപ) വിലമതിക്കുന്ന സ്വർണ്ണവുമായാണ് മുങ്ങിയത്. സ്വാഭാവികമായും എസ്എസ് പസഫിക് തപ്പി നിധിവേട്ടക്കാര്‍ കടലില്‍ വര്‍ഷങ്ങളോളം മുങ്ങാം കുഴിയിട്ടു. പക്ഷേ കപ്പല്‍ മാത്രം കണ്ടെത്തിയില്ല. ഒടുവില്‍ 2022 ൽ ഈ നിധിവേട്ടയിലെ വിദഗ്ദ്ധനായ ജെഫ് ഹമ്മൽ എസ്എസ് പസഫിക്കിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പക്ഷേ, മുങ്ങിയെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ലഭിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ അവകാശം വേണം. അതിനാണ് ഇപ്പോള്‍ അദ്ദേഹം കോടതിയെ സമീപിച്ചത്.

1,25,000 വര്‍ഷം മുമ്പ് അവര്‍ ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്ക് കുടിയേറി; ആദിമമനുഷ്യന്‍റെ യാത്രയുടെ തുടക്കം ! 

കോടതി നിധി വേട്ടയ്ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ഒപ്പം സ്വർണ്ണത്തിന്‍റെ യഥാർത്ഥ ഉടമകളുമായി കുടുംബ ബന്ധത്തിന് സാധുതയുള്ള വ്യക്തികൾക്ക് കണ്ടെടുത്ത നിധിയിൽ അവകാശവാദം ഉന്നയിക്കാനും കോടതി വിധി അനുവദിക്കുന്നു. പിന്നാലെ നിരവധി പേര്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത് ആശങ്ക സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  1875-ൽ അമേരിക്കയിലെ വാഷിംഗ്ടണിനടുത്തുള്ള കേപ് കോട്ടിയുടെ തെക്കുപടിഞ്ഞാറുള്ള ക്ലിപ്പർ എസ് വി ഓർഫിയസുമായി കൂട്ടിയിടിച്ചാണ് എസ്എസ് പസഫിക് കടലാഴങ്ങളിലേക്ക് മുങ്ങിയത്. ക്യാപ്റ്റൻ ജെഫേഴ്സൺ ഡേവിസിന്‍റെ നേതൃത്വത്തിലുള്ള 300 ഓളം പേര്‍ ഈ സമയം കപ്പലില്‍ ഉണ്ടായിരുന്നു. പടിഞ്ഞാറൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ഛദമായി ഈ ദുരന്തം കണക്കാക്കുന്നു. ഒരു ഭാഗത്ത് നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണ്ണത്തിന് വേണ്ടി കോടതിയില്‍ തകര്‍ക്കം മുറുകുമ്പോള്‍. മറുഭാഗത്ത് കപ്പലിനെ കുറിച്ചും അതിലെ സ്വര്‍ണ്ണത്തെ കുറിച്ചും നിരവധി കഥകള്‍ പ്രചരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

നിധി കണ്ടെത്താന്‍ വീട്ടിനുള്ളിൽ കുഴിച്ചത് 130 അടിയുള്ള ഗർത്തം; ഒടുവിൽ ആ കുഴിയിൽ വീണ് 71 കാരന് ദാരുണാന്ത്യം !
 

Latest Videos
Follow Us:
Download App:
  • android
  • ios