മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല, ബാർബറിന്‍റെ തലമുടി അറഞ്ചം പുറഞ്ചം വെട്ടിവിട്ട് റഷ്യന്‍ വിനോദ സഞ്ചാരി !
പരിമിതമായ ഇംഗ്ലീഷ് പ്രാവീണ്യം കാരണം റഷ്യൻ സ്വദേശി കൈ കൊണ്ട് ആംഗ്യങ്ങൾ കാണിച്ചാണത്രേ തന്‍റെ മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടത്. ബാർബർ തനിക്ക് മനസ്സിലായത് പോലെ മുടിയും മുറിച്ചു.
എപ്പോഴെങ്കിലും നിങ്ങളുടെ തലമുടി മുറിച്ച സ്റ്റൈൽ ഇഷ്ടപ്പെടാതെ വന്നിട്ടുണ്ടോ? അപ്പോൾ എന്തായിരുന്നു നിങ്ങളുടെ പ്രതികരണം. ഏതായാലും അത് ഇതുപോലെ ആകാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസം തായ്‍ലൻഡിലെ പട്ടായയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധി നേടി. സംഭവം വേറൊന്നുമല്ല, പട്ടായയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. പട്ടായയിൽ എത്തിയപ്പോൾ പുള്ളിക്കൊരു മോഹം മുടി ഒന്ന് സ്റ്റൈൽ ആക്കിയേക്കാം. അതിനായി അയാൾ സ്ഥലത്തെ ഒരു പ്രാദേശിക ബാർബർ ഷോപ്പിൽ കയറി. തന്‍റെ തലമുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടു. ബാർബർ സാധാരണ ചെയ്യുന്നത് പോലെ മുടി മുറിച്ചു,
നാല് സ്ത്രീകളോട് പ്രണയം നടിച്ചു, മൂന്ന് കോടി തട്ടി; ഒടുവില്‍ 'കള്ളക്കാമുക'ന് ഏഴ് വര്‍ഷം തടവ് !
പക്ഷേ, റഷ്യൻ സഞ്ചാരിക്ക് അത് അത്ര ബോധിച്ചില്ല. പിന്നെ മടിച്ചില്ല, നേരെ എഴുന്നേറ്റ് തന്‍റെ മുടി മുറിച്ച ബാർബറെ പിടിച്ച് അതേ കസേരയിലിരുത്തി അയാളുടെ മുടി കണ്ടം തുണ്ടം അങ്ങ് മുറിച്ചു കളഞ്ഞു. പട്ടായയിലെ സല്യൂട്ട് ബാർബർ ഷോപ്പിലാണ് സംഭവം. പരിമിതമായ ഇംഗ്ലീഷ് പ്രാവീണ്യം കാരണം റഷ്യൻ സ്വദേശി കൈ കൊണ്ട് ആംഗ്യങ്ങൾ കാണിച്ചാണത്രേ തന്‍റെ മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടത്. ബാർബർ തനിക്ക് മനസ്സിലായത് പോലെ മുടിയും മുറിച്ചു. പക്ഷേ, ആ സ്റ്റൈല്‍ റഷ്യന്‍ സഞ്ചാരിക്ക് ഇഷ്ട്ടപ്പെട്ടില്ല. അയാള്‍ ബാര്‍ബറോട് തട്ടിക്കയറി. 'മേശയിൽ ഇടിച്ച ശേഷം എന്‍റെ തല പിടിച്ച് താഴേക്ക് വലിച്ചു, തുടർന്ന് ക്ലിപ്പർ ഉപയോഗിച്ച് എന്‍റെ മുടി മുഴുവന്‍ മുറിച്ചു. ഞാൻ തിരിച്ചൊന്നും ചെയ്തില്ല, പക്ഷേ എനിക്ക് ദേഷ്യം തോന്നി. ഞാൻ തിരിച്ചടിച്ചാൽ ഉണ്ടാകാനിടയുള്ള വലിയ പ്രശ്നത്തെ കുറിച്ച് ചിന്തിച്ചു. നിയമത്തെ നേരിടേണ്ടിവരുമെന്നും ജോലി നഷ്ടപ്പെടുമെന്നും ഞാൻ ഭയപ്പെട്ടു. അതുകൊണ്ട് ഞാൻ ഒന്നും ചെയ്യതില്ല.' സുഫാചായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്രാവുകളെ അടുത്തുനിന്ന് കാണാൻ ടാങ്കിലിറങ്ങിയ പത്ത് വയസ്സുകാരന്‍റെ കാല് സ്രാവുകള്‍ കടിച്ചു മുറിച്ചു
എന്നിട്ടും ദേഷ്യം തീരാതെ വന്ന അയാള്‍ ബാർബറിന്‍റെ മുടി പലഭാഗങ്ങളിൽ നിന്നായി മുറിച്ച് കളയുകയായിരുവെന്നാണ് ദ മെട്രോ റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ പാവം ബാർബർക്ക് സ്വന്തം തല തന്നെ മൊട്ടയടിക്കേണ്ടി വന്നു. 32 കാരനായ ബാർബർ സുഫാചായിക്കാണ് തന്‍റെ ഉപഭോക്താവിന്‍റെ ഭാഗത്ത് ന്നിനും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. സുഫാചായി ലോക്കൽ പോലീസിൽ പരാതിപ്പെടുകയും റഷ്യൻ വ്യക്തിയിൽ നിന്ന് ക്ഷമാപണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ, റഷ്യന്‍ സഞ്ചാരി ഇതിനകം തായ്‍ലന്‍ഡില്‍ നിന്നും പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.