ഡ്രൈവർക്ക് നൽകിയത് 'മനോരഞ്ജൻ ബാങ്കി'ന്‍റെ 500 -ന്‍റെ നോട്ട്; 'പെട്ട് പോയെന്ന' ടൂറിസ്റ്റിന്‍റെ കുറിപ്പ് വൈറൽ

ഓട്ടം പോയ കാശ് കൊടുത്തപ്പോഴാണ് വ്യാജ നോട്ടാണെന്ന യൂബര്‍ ടാക്സി ഡ്രൈവര്‍ പറഞ്ഞ്.... താന്‍ ആകെ പെട്ട് പോയെന്ന ടൂറിസ്റ്റിന്‍റെ കുറിപ്പ് വൈറൽ 

Tourists experience of giving Rs 500 note from Manoranjan Bank of India to Uber driver goes viral


വ്യാജ  നോട്ടുകളും കള്ളപ്പണവും തടയാനായി 2016 നവംബർ 16 -ന് ഇന്ത്യയില്‍ 500 -ന്‍റെയും 1000 -ത്തിന്‍റെയും നോട്ടുകൾ നിരോധിച്ചു. കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച നോട്ട് വ്യാജമാണെന്ന് അറിയാതെ ഒരു യൂബർ ഡ്രൈവര്‍ക്ക് നല്‍കേണ്ടി വന്ന അനുഭവം സമൂഹ മാധ്യമത്തില്‍ ഒരു ടൂറിസ്റ്റ് എഴുതിയപ്പോൾ വൈറലായി. ബർക്കാ എന്ന റെഡ്ഡിറ്റ് അക്കൌണ്ടില്‍ നിന്നും തനിക്ക് എടിഎമ്മില്‍ നിന്നും ലഭിച്ച 500 രൂപ നോട്ട് വ്യാജമായിരുന്നെന്ന് എഴുതിയത്. ഇത് ഒരു യൂബർ ടാക്സി ഡ്രൈവര്‍ക്ക് നല്‍കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ വിവരിച്ചത് 

എടിഎമ്മിന് തെറ്റ് പറ്റുമെന്ന് 10 ശതമാനം പോലും താന്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍, യൂബർ ഡ്രൈവര്‍ക്ക് നല്‍കിയ 500 രൂപ നോട്ട് എടിഎമ്മില്‍ നിന്നും ലഭിച്ചതാണെന്ന് തനിക്ക് 90 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം എഴുതി.  വ്യാജ നോട്ടാണോയെന്ന് ശ്രദ്ധിക്കാതെ ആ പണം യൂബർ ഡ്രൈവര്‍ക്ക് നല്‍കാന്‍ ശ്രമിച്ചു. ഗുഡ്ഗാവിലെ ഗ്രാമീണ ഭംഗി ആസ്വദിക്കാനായി വിളിച്ച യൂബർ ടാക്സിക്ക് ഓട്ടത്തിന്‍റെ കാശായി 3,500 രൂപ നൽകി.

പണം കണ്ട് അസ്വസ്ഥനായ ഡ്രൈവർ, പെട്ടെന്ന് 'കള്ള നോട്ട്, കള്ള നോട്ട്' എന്ന് അദ്ദേഹത്തിന് അറിയാവുന്ന ഇംഗ്ലീഷില്‍ വിളിച്ച് പറഞ്ഞു. പെട്ടെന്ന് എനിക്കുണ്ടായ അങ്കലാപ്പിലും ഉച്ചാരണത്തിലും അസ്വസ്ഥനായ അയാള്‍ എന്നെ ശപിക്കുന്നത് പോലെ തോന്നി. ഈ സമയം ഞാന്‍ ഒരു വിഡ്ഢിയാണോയെന്ന് പോലും തോന്നിപ്പോയതായും ടൂറിസ്റ്റ് എഴുതി. അതേസമയം ആ പ്രശ്നത്തെ എങ്ങനെ മറികടന്നെന്നോ, വ്യാജ നോട്ട് എന്ത് ചെയ്തെന്നോ അദ്ദേഹം എഴുതിയില്ല

'എന്നാലും ഇതെന്തൊരു പെടലാണ്'; വയറ് നിറഞ്ഞപ്പോള്‍ തൂണുകൾക്കിടയില്‍ കുടുങ്ങിപ്പോയ കാട്ടാനയുടെ വീഡിയോ വൈറൽ

Posts from the gurgaon
community on Reddit

'പ്ലീസ് രക്ഷിക്കൂ, അവർ എന്‍റെ പുറകിലുണ്ട്'; ബെംഗളൂരുവിൽ രാത്രി യുവതിയെ പിന്തുടർന്ന് മൂന്ന് പേർ, വീഡിയോ വൈറൽ

കുറിപ്പിനോടൊപ്പം ടൂറിസ്റ്റ് ഒറിജിനല്‍ 500 -ന്‍റെയും വ്യാജ നോട്ടിന്‍റെയും ചിത്രങ്ങളും പങ്കുവച്ചിരുന്നു. അതില്‍ വ്യാജ നോട്ടില്‍ 'മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യ' എന്നായിരുന്നു എഴുതിയിരുന്നത്. സാധാരണ നോട്ടിനേക്കാള്‍ വ്യാജ നോട്ടിന് കാഴ്ചയില്‍ പ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലായിരുന്നു. 'ഫുൾ ഓഫ് ഫണ്‍' എന്നും 'ചുരാൽ ലേബൽ' എന്നും പ്രിന്‍റ് ചെയ്തിരുന്നു. സ്വന്തം പേരോ മറ്റ് വിവരങ്ങളോ സൂചിപ്പിക്കാതെയുള്ള കുറിപ്പ് റെഡ്ഡിറ്റില്‍ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. അതില്‍ പലരും കുറിച്ചത്, ടൂറിസ്റ്റിന്‍റെ അശ്രദ്ധയെ മുതെടുത്ത് യൂബർ ഡ്രൈവർ തന്ത്രപരമായി അദ്ദേഹം നല്‍കിയ നോട്ടുകളില്‍ വ്യാജ കറന്‍സി ചേര്‍ക്കുകയായിരുന്നുവെന്നാണ്. എടിഎമ്മില്‍ നിന്നും വ്യാജ കറന്‍സി ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ചിലർ കുറിച്ചത്. മറ്റ് ചിലര്‍ തമാശയായി ഞങ്ങളുടെ തട്ടിപ്പുകൾ പോലും സര്‍ഗ്ഗാത്മകമാണെന്ന് എഴുതി. ഇനിയെങ്കിലും എവിടെ നിന്ന് പണം കിട്ടിയാലും ശ്രദ്ധയോടെ പരിശോധിക്കണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. 

മകനോട് കാമുകിയെ ഉപേക്ഷിക്കാൻ നിർബന്ധിച്ചു, പിന്നാലെ അച്ഛൻ വിവാഹം കഴിച്ചു; പക്ഷേ, മറ്റൊരു കേസിൽ വധശിക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios