ഫാം വിട്ടിറങ്ങി, ആമയെ കണ്ടെത്തിയത് 3 മൈൽ അകലെ നിന്ന്, അന്തംവിട്ട് ഉടമയും പൊലീസും നാട്ടുകാരും

ആമയുടെ തോടിന് കുറുകെ 'സ്റ്റിച്ച്' എന്ന പേര് എഴുതിയിരിക്കുന്നതായി പൊലീസുകാരുടെ ശ്രദ്ധയിൽ പെട്ടു. ഉടനെ തന്നെ പൊലീസുകാർ മൂന്ന് മൈൽ അകലെയുള്ള ഒരു ഫാമുമായി ബന്ധപ്പെട്ടു.

tortoise escaped from farm and roaming around highway

ആമയുടെ വേഗതയെക്കുറിച്ച് നമുക്കെല്ലാവർക്കും നന്നായി അറിയാം. അപ്പോൾ ഒരു വലിയ ആമ ഒരു ഹൈവേ മുറിച്ചു കടക്കാൻ എത്ര നേരമെടുക്കും എന്ന് ഒന്നൂഹിച്ച് നോക്കിയേ. അതും തെക്കൻ അരിസോണയിലെ ഒരു ഹൈവേ. അങ്ങനെ മുറിച്ചു കടക്കാൻ ശ്രമിച്ച ഒരു ആമയാണ് ഇപ്പോൾ അന്നാട്ടിൽ എല്ലാവരിലും കൗതുകമുണ്ടാക്കിയിരിക്കുന്നത്. ഹൈവേ മുറിച്ച് കടക്കാൻ ശ്രമിച്ചതിൽ മാത്രമല്ല കൗതുകം. അത് മൂന്നുമൈൽ സഞ്ചരിച്ചാണത്രെ അവിടെ എത്തിച്ചേർന്നത്. 

പിക്കാച്ചോയ്ക്ക് സമീപത്താണ് ഇന്റർസ്റ്റേറ്റ് 10 കടക്കാൻ ശ്രമിച്ച ഒരു ആമയെ രക്ഷപ്പെടുത്തിയത്. ജൂലൈ 30 -നാണ് തന്റെ വാഹനത്തിൽ അതുവഴി സഞ്ചരിക്കുകയായിരുന്ന സ്റ്റീവൻ സെക്രെക്കി എന്നയാൾ നടുറോഡിൽ ഒരു ആമയെ കണ്ടു എന്ന് കാണിച്ച് അധികൃതരെ വിളിച്ചത്. പൈനൽ കൗണ്ടിയിലെ കാസ ഗ്രാൻഡിനും ടക്‌സണിനും ഇടയിലുള്ള റോഡിലാണ് പാതിദൂരം എത്തിയ ആമയെ യാത്രക്കാരൻ കണ്ടതത്രെ. അധികൃതർ വരുന്നതിന് മുമ്പ് തന്നെ പരിക്കേൽക്കാതെ ആമയെ റോഡിൽ നിന്നും മാറ്റാൻ സാധിച്ചു. 

ആമയുടെ തോടിന് കുറുകെ 'സ്റ്റിച്ച്' എന്ന പേര് എഴുതിയിരിക്കുന്നതായി പൊലീസുകാരുടെ ശ്രദ്ധയിൽ പെട്ടു. ഉടനെ തന്നെ പൊലീസുകാർ മൂന്ന് മൈൽ അകലെയുള്ള ഒരു ഫാമുമായി ബന്ധപ്പെട്ടു. അവർ സംശയിച്ചത് തന്നെയാണുണ്ടായത്. ഫാമിൽ നിന്നും പറ‍ഞ്ഞത്, തങ്ങളുടെ ഫാമിൽ നിന്നും ഈയിടെ കാണാതായ ആമയാണ് സ്റ്റിച്ച് എന്നാണ്. ഈ വിവരത്തെ തുടർന്ന് പൊലീസുകാർ ഫാമിന് ഈ ആമയെ കൈമാറുകയും ചെയ്തു. 

എന്തായാലും, ഇപ്പോഴും ഇവരുടെയെല്ലാം കൗതുകവും സംശയവും എങ്ങനെയാണ് ഈ ആമ ഇത്രയും ദൂരം എത്തിയത് എന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios