ജിപിഎസ് ചതിച്ചാശാനെ; മാരത്തോണിനിടെ കാര്‍ ഉപയോഗിച്ച താരത്തിന് വിലക്ക് !
40 കിലോമീറ്റര്‍ മാരത്തോണില്‍ മറ്റുള്ളവര്‍ ഓടിയപ്പോള്‍ ഇവര്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.
മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? ഇനി പങ്കെടുത്തിട്ടില്ലെങ്കിൽ കണ്ടിട്ടെങ്കിലും ഉണ്ടാകുമല്ലോ. വേഗതയെക്കാൾ മത്സരാർത്ഥികളുടെ കായിക ശേഷിക്ക് കൂടുതൽ പ്രാധാന്യമുള്ള ഒരു മത്സര ഇനമാണ് ദീർഘദൂര ഓട്ടങ്ങളായ മാരത്തോണുകൾ. എന്നാൽ ഇപ്പോഴിതാ ഒരു മുൻനിര മാരത്തോൺ താരവുമായി ബന്ധപ്പെട്ട് ഏറെ ദൗർഭാഗ്യകരമായ ചില വാർത്തകളാണ് പുറത്ത് വരുന്നത്. 50 മൈൽ മാരത്തോൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പ്രമുഖ ബ്രിട്ടീഷ് അൾട്രാ മാരത്തൺ താരം ജോസിയ സക്രെവ്സ്കിയാണ് വാർത്താ റിപ്പോർട്ടുകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വിവാദ താരം. പ്രസ്തുത മത്സരത്തിനിടയിൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇവർ വാഹനം ഉപയോഗിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ 12 മാസത്തേക്ക് മത്സരങ്ങളിൽ നിന്നും വിലക്കിയിരിക്കുകയാണ് യുകെ അത്‌ലറ്റിക്‌സ് ഡിസിപ്ലിനറി പാനൽ.
18 -ാം വയസില്‍ സ്വന്തമാക്കാനുള്ള 11 കാരന്‍റെ സ്വപ്നം പരീക്ഷാ പേപ്പറില്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ !
ഏപ്രിൽ ഏഴിന് നടന്ന 2023 ജിബി അൾട്രാസ് മാഞ്ചസ്റ്റർ ടു ലിവർപൂൾ 50 മൈൽ (80.46 കിലോമീറ്റര്‍) മത്സരത്തിനിടയിലാണ് ഇവർ ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്തിയത്. ഓട്ടത്തിനിടയിൽ ഏതാനും കിലോമീറ്റർ ഒരു സുഹൃത്തിന്‍റെ വാഹനത്തിൽ കയറി ഇവർ യാത്ര ചെയ്തിരുന്നു. തുടർന്ന് മത്സരത്തിന് ശേഷം മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിനിടയിൽ താൻ സുഹൃത്തിന്‍റെ കാറിൽ സഞ്ചരിച്ചുവെന്ന് സമ്മതിച്ച ജോസിയ സക്രസെവ്സ്കി, പക്ഷേ ഇതിന് കാരണമായി പറയുന്നത് മത്സരത്തിനിടയിൽ തനിക്ക് പരിക്കുപറ്റിയിരുന്നുവെന്നും ഇനി മത്സരിക്കുന്നില്ലെന്നും ബന്ധപ്പെട്ടവരെ അറിയിച്ചതിന് ശേഷമാണ് താൻ അങ്ങനെ ചെയ്തത് എന്നുമാണ്. മാത്രമല്ല, മത്സരത്തിന് ശേഷം താൻ അബദ്ധത്തിൽ ട്രോഫി സ്വീകരിച്ചതാണെന്നും ഇവർ വാദിക്കുന്നു.
എന്നാൽ ഈ വിശദീകരണങ്ങൾ എല്ലാം നിരസിച്ച, യുകെ അത്‌ലറ്റിക്‌സ് ഡിസിപ്ലിനറി പാനൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ജിപിഎസ് ഡേറ്റ അനുസരിച്ചാണ് മത്സരത്തിനിടയിൽ ജോസിയ സാക്രസെവ്സ്കി - ഒരു കാറിൽ ഏകദേശം 2.5 മൈൽ (നാല് കിലോമീറ്ററോളം ദൂരം) യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. ആ ദൂരം ഒരു മിനിറ്റും 40 സെക്കൻഡും കൊണ്ട് ഇവർ പിന്നിട്ടതായും ഡാറ്റ കാണിക്കുന്നു. 2014 ലെ കോമൺവെൽത്ത് ഗെയിംസ് മാരത്തണിൽ ഇവർ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. ഇതുകൂടാതെ 47 കാരിയായ ജോസിയ ഫെബ്രുവരിയിൽ 48 മണിക്കൂർ കൊണ്ട് 2,55.668 മൈൽ പിന്നിട്ട് പുതിയ ലോക ദൂര റെക്കോർഡും സ്വന്തമാക്കിയിരുന്നു.
സിനിമാ റിവ്യൂ ചെയ്യാന്‍ ലക്ഷം പ്രതിഫലം; സ്വപ്ന ജോലിയില്‍ കണ്ട് തീര്‍ക്കേണ്ടത് വെറും 12 സിനിമകള്‍ !