15 വര്‍ഷം നീണ്ട 'പ്രതികാരം', തുടക്കം ഒരു അപമാനത്തില്‍ നിന്ന്; കഥ പറഞ്ഞ് ടിക്ടോക്ക് സ്റ്റാര്‍ !

'ലോംഗ് ഗെയിമിന് പുതിയ നിര്‍വചനം! പെണ്‍കുട്ടികള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു' എന്നായിരുന്നു ഒരാള്‍ എഴുതിയത്. 

TikTok star has revealed her 15-year revenge on the person who insulted him and his friend bkg


ടിക്ടോക്കില്‍ ഒരു കോടി എഴുപത് ലക്ഷം പിന്തുടര്‍ച്ചക്കാരുള്ള താരമാണ് ലിന്‍ഡ് സോളി ഹര്‍ഡ്. ഒരു ടിവി ഷോയില്‍ പങ്കെടുക്കവെ ഒരു സഹപാഠിയോടുള്ള ഒന്നര പതിറ്റാണ്ട് നീണ്ട തന്‍റെ പ്രതികാരത്തിന്‍റെ കഥ അവള്‍ പങ്കുവച്ചു. കഥ കേട്ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒന്നര പതിറ്റാണ്ടിന്‍റെ പ്രതികാരം തുടങ്ങുന്നത് കോളേജില്‍ നിന്നായിരുന്നു. കോളേജില്‍ വച്ച്  നടന്ന ഒരു കോമഡി ഷോയ്ക്ക് ഇടയ്ക്കുണ്ടായ ഒരു സംഭവത്തെ തുടര്‍ന്നായിരുന്നു ആ പ്രതികാരം ഉടലെടുത്തത്. പതിനഞ്ച് വര്‍ഷത്തിനിടെ അയാളുടെ ഇഷ്ടപ്പെട്ട ടിവി ഷോകള്‍ക്കെതിരെയുള്ള പ്രചാരണം മുതല്‍ വിവാഹ നിശ്ചയം മുടക്കുന്നത് വരെ എത്തിനില്‍ക്കുന്ന പ്രതികാരമായിരുന്നു തന്‍റെതെന്ന് ലിന്‍ഡ് തുറന്ന് പറഞ്ഞു.  

ലിന്‍ഡ് സോളി തന്‍റെ ചില സുഹൃത്തുക്കളോടൊപ്പം ഒരു കോമഡി ഷോയിൽ പങ്കെടുക്കവെ നടന്ന സംഭവത്തില്‍ നിന്നായിരുന്നു പ്രതികാരം തുടങ്ങുന്നത്. ലിന്‍ഡിന്‍റെ സുഹൃത്ത് ഷോയ്ക്കിടെ കസേരയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ അബദ്ധവശാല്‍ മറ്റൊരാളുടെ ദേഹത്ത് തട്ടുകയും അയാളുടെ കൈയില്‍ ഇരുന്ന ക്ലാസ് മറിഞ്ഞ് ദേഹം നനയുകയും ചെയ്തു. പിന്നാലെ അയാള്‍ തന്‍റെ സുഹ‍ൃത്തിനെ 'വേശ്യ' എന്ന് വിളിച്ച് അപമാനിച്ചു. തനിക്ക് അത് ക്ഷമിക്കാനായിരുന്നില്ലെന്ന് ലിന്‍ഡ് പറയുന്നു. കൂട്ടുകാരി ക്ഷമ പറഞ്ഞെങ്കിലും അയാള്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, വീണ്ടും തെറിവിളിച്ച് കൊണ്ട് സുഹൃത്തിന്‍റെ ശരീരത്തിലേക്ക് തുപ്പുകയും ചെയ്തു. വസ്ത്രം വൃത്തിയാക്കാനായി സുഹൃത്ത് ബാത്ത് റൂമിലേക്ക് പോയപ്പോള്‍ താന്‍ അയാളെ ചോദ്യം ചെയ്തെന്നും ലിന്‍ഡ് പറയുന്നു. പിന്നാലെ അയാള്‍ തന്നെയും തെറി വിളിച്ചു. അന്ന് രാത്രി മുതല്‍ താന്‍ അയാള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ആരംഭിച്ചെന്നും അവള്‍ പറഞ്ഞു. 

മോഷണം ആരോപിച്ച് യുവതികളുടെ പര്‍ദ്ദ ഊരുന്ന വീഡിയോ വൈറല്‍ ! സോഷ്യല്‍ മീഡിയോയില്‍ വലിയ ചര്‍ച്ച

'പത്രം, കറന്‍റ്, പണയം...' പാസ്പോര്‍ട്ട് പറ്റുബുക്കാക്കി മലയാളി; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ !

അന്ന് രാത്രി തന്നെ ഫേസ്ബുക്കില്‍ അയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. തുടര്‍ന്ന് ചില ടിവി ഷോകളോടുള്ള അയാളുടെ ചില താത്പര്യങ്ങള്‍ കണ്ടെത്തി. ദി വോക്കിംഗ് ഡെഡ്, ബ്രേക്കിംഗ് ബാഡ് തുടങ്ങിയ ടിവി ഷോകളോടുള്ള അയാളുടെ ഇഷ്ടം തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഫേസ്ബുക്കിലും റെഡ്ഡിലും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ഷോകള്‍ക്കെതിരെ മോശം കമന്‍റുകള്‍ അയാള്‍ക്ക് അയച്ച് കൊണ്ടിരുന്നു. ഓരോ തവണ ബ്ലോക്ക് ചെയ്യപ്പെടുമ്പോഴും പുതിയ അക്കൗണ്ടില്‍ നിന്നും സന്ദേശങ്ങള്‍ അയച്ചു. തൊട്ടടുത്ത വര്‍ഷം കോളേജില്‍ അയാളോടൊപ്പം ഒരു സെമസ്റ്റര്‍ ഒരു മിച്ച് പഠിക്കേണ്ടിവന്നു - പോളിറ്റിക്കല്‍ സയന്‍സ്. പഠനത്തിനിടെ അയാള്‍ ക്ലാസിലേക്കായി തയ്യാറാക്കിയ പ്രോജക്റ്റ് റെഡ്ഡിറ്റില്‍ നിന്നും ശേഖരിച്ചതാണെന്ന് തിരിച്ചറിഞ്ഞ താന്‍ പഴയ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സജീവമാക്കി, വീണ്ടു അയാള്‍ക്കെതിരെ സന്ദേശങ്ങള്‍ അയച്ച് തുടങ്ങി. എന്നാല്‍ പിന്നീട് ഏതാണ്ട് എട്ട്  വര്‍ഷത്തോളം സുന്ദരനായ ആ മാന്യനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല. ഒടുവില്‍ തന്‍റെ മറ്റൊരു സുഹത്തുമായി ഇയാളുടെ വിവാഹ നിശ്ചയം തീരുമാനിച്ചെന്ന് ലിന്‍ഡ് മനസിലാക്കി. വീണ്ടും തന്‍റെ പഴയ വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ തുറക്കുകയും അയാള്‍ തനിക്ക് അയച്ച മോശം സന്ദേശങ്ങള്‍, ഭാവി വരന്‍റെ തനിനിറം കാണൂ എന്ന് കുറിച്ച് കൊണ്ട് സൂഹൃത്തിന് അയച്ച് കൊണ്ടുത്തു. പിന്നാലെ ഇരുവരുടെയും വിവാഹം മുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ സുഹൃത്ത് രണ്ട് കുട്ടികളുടെ അമ്മയാണെന്നും സ്വന്തമായി ഒരു ബിസിനസ് നടത്തുന്നെന്ന് അറിഞ്ഞെന്നും എന്നാല്‍ ആ സുന്ദരനായ മാന്യനെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്നും ലിന്‍ഡ് വെളിപ്പെടുത്തി. 

പതിനഞ്ച് വര്‍ഷത്തോളം നീണ്ട തന്‍റെ ഈ പ്രതികാരം അന്ന് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അയാള്‍ തന്‍റെ സുഹൃത്തിനെയും തന്നെയും 'വേശ്യ' എന്ന് വിളിച്ചതില്‍ നിന്നും ആരംഭിച്ചതായിരുന്നെന്നും ഒരിക്കലും സ്ത്രീകളെ ഉപദ്രവിക്കുകയോ ഇത്തരത്തില്‍ മോശമായി അഭിസംബോധന ചെയ്യുകയോ ചെയ്യരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 41 ലക്ഷത്തിലധികം പേരാണ് ലിന്‍ഡ് സോളി ഹര്‍ഡിന്‍റെ ഈ ടിവി ഷോ കണ്ടത്. പതിനഞ്ച് വര്‍ഷം നീണ്ട ലിന്‍ഡിന്‍റെ പ്രതികാര കഥ നിരവധി പേരെ അമ്പരപ്പിച്ചു. ചിലര്‍ വിവാഹം മുടക്കേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 'ലോംഗ് ഗെയിമിന് പുതിയ നിര്‍വചനം! പെണ്‍കുട്ടികള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു' എന്നായിരുന്നു ഒരാള്‍ എഴുതിയത്. ഏറ്റവും ചെറിയ സംതൃപ്തി നൽകുന്ന കഥ ഇതാണ്,' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 
 

'മരിച്ചവരുടെ പുസ്തകം' കണ്ടെത്തി; ഈജിപ്ഷ്യന്‍ സെമിത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ !

Latest Videos
Follow Us:
Download App:
  • android
  • ios