വീട്ടിലേക്ക് വാ എന്ന് അമ്മ; വീട്ടിലെത്തിയപ്പോൾ കണ്ടത് സ്വർണ്ണ നാണയങ്ങൾ അടങ്ങിയ മുത്തശ്ശിയുടെ ആഭരണപ്പെട്ടി !

യോലാന്‍ഡ കുട്ടിക്കാലത്ത് ധരിച്ച ചെറിയ മാലകളും വളകളും കമ്മലുകളും  ബ്രേസ്ലെറ്റുകളുമടക്കം നിരവധി സ്വർണ്ണാഭരണങ്ങള്‍. ഒപ്പം, സ്വര്‍ണ്ണ നാണയങ്ങളും. അതെ, അതൊരു യഥാര്‍ത്ഥ നിധിയായിരുന്നു. 

TikTok Influencer Discovers Treasure Chest At Mothers House In Mexico bkg


ഭാഗ്യം ഏത് വഴിക്കാണ് വന്നു കയറുക എന്ന് പറയാന്‍ കഴിയില്ലെന്ന അഭിപ്രായമാണ് ഇപ്പോള്‍ യുഎസിലെ പ്രധാനപ്പെട്ട ടിക് ടോക് ഇന്‍ഫ്ലുവര്‍മാരിലൊരാളായ യോലാൻഡ ഡയസിന്‍റെ അഭിപ്രായം. യുഎസ് പൌരത്വമുള്ള യോലാൻഡ ഡയസ് ഇത്തരമൊരു അഭിപ്രായത്തിലേക്ക് എത്തിച്ചേരാന്‍ ഒരു കാരണമുണ്ട്. യോലാൻഡയുടെ കുടുംബ വീട് മെക്സിക്കോയിലാണ്. അവിടെ നിന്നും യുഎസിലേക്ക് കുടിയേറിയതാണ് യോലാൻഡ. ഏറെക്കാലമായി തന്‍റെ കുട്ടിക്കാലം ചെലവഴിച്ച വീട്ടിലേക്ക് അമ്മ വിളിക്കുന്നു. ഒന്ന് അവിടം വരെ വന്ന് കണ്ടിട്ട് പോകാന്‍. ഒടുവില്‍ കുട്ടിക്കാലത്തെ വീടും അമ്മയെയും കാണാന്‍ തീരുമാനിച്ച യോലാന്‍ഡ, മെക്സിക്കോയിലേക്ക് പറന്നു. കുടുംബ വീട്ടിലെത്തി അമ്മയെ കണ്ടു. 

ഇനി എന്തൊക്കെ കാണണം?'; കോഴി ഇറച്ചി പച്ചയ്ക്ക് തിന്നുന്ന ഫുഡ് വ്ളോഗറുടെ വീഡിയോ വൈറല്‍ !

ഏറെ കാലത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ മകള്‍ക്ക് അമ്മ സമ്മാനിച്ചത് മുത്തശ്ശിയുടെ ആഭരപ്പെട്ടി. അതില്‍ യോലാന്‍ഡ കുട്ടിക്കാലത്ത് ധരിച്ച ചെറിയ മാലകളും വളകളും കമ്മലുകളും  ബ്രേസ്ലെറ്റുകളുമടക്കം നിരവധി സ്വർണ്ണാഭരണങ്ങള്‍. ഒപ്പം, സ്വര്‍ണ്ണ നാണയങ്ങളും. അതെ, അതൊരു യഥാര്‍ത്ഥ നിധിയായിരുന്നു. അപ്രതീക്ഷിതമായി നിധി ലഭിച്ച യോലാന്‍ഡ, തന്‍റെ ആരാധകര്‍ക്കായി ഈ നിധിപ്പെട്ടി തുറന്ന് ഓരോരോ ആഭരണങ്ങളായി പുറത്തെടുത്ത് ഓരോന്നിനെയും കുറിച്ച് വിശദമായി തന്നെ വിവരിച്ചു. 

ആദ്യം വില്പനയ്ക്ക് വച്ചത് 2 കോടിക്ക്, പിന്നാലെ വീട്ടിനുള്ളിൽ രഹസ്യഗുഹ കണ്ടെത്തി; പിന്നെ വില കുത്തനെ മേലേക്ക് !

"മെക്സിക്കൻ കുഞ്ഞുങ്ങൾ ചോർന്നൊലിക്കുന്നു" എന്ന് തമാശ പറഞ്ഞുകൊണ്ടായിരുന്നു അവര്‍ തന്‍റെ കുട്ടിക്കാലത്തെ കുഞ്ഞ് സ്വര്‍ണ്ണാഭരണങ്ങള്‍ വെളിപ്പെടുത്തിയത്. ഓരോ കുഞ്ഞ് ആഭരണത്തിനും അതിന്‍റെതായ മൂല്യമുണ്ടായിരുന്നു. കുട്ടിക്കാലത്തെ ഓരോരോ ഓര്‍മ്മകളിലേക്ക് അവ യോലാന്‍ഡയെ കൊണ്ട് പോയി. കാഴ്ചക്കാര്‍ക്കും അതൊരു വൈകാരികാനുഭവമായിരുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ആഭരണങ്ങള്‍ മെക്സിക്കോയിലെ ഓക്സാക്കയിൽ നിന്നുള്ളവയാണ്. യഥാർത്ഥത്തിൽ ഈ ആഭരണങ്ങൾ യോലാന്‍ഡയുടെ മുത്തശ്ശി സെലെസ്റ്റിനയുടേത് ആയിരുന്നു. കുട്ടിക്കാലത്തെ ആഭരണം മുതല്‍ വിവാഹ ദിവസം മുത്തശ്ശി ഡെൽഫിനയ്ക്ക് സമ്മാനിച്ച ആഭരണം വരെ ആ പെട്ടിയില്‍ സുരക്ഷിതമായിരുന്നു. തന്‍റെ കുഞ്ഞ് ആഭരണങ്ങളിലൂടെ അവള്‍ കുടുംബത്തിന്‍റെ പാരമ്പര്യത്തെ കുറിച്ചും വിശദമാക്കി. യോലാന്‍ഡയുടെ സന്തോഷം കാഴ്ചക്കാരും ഏറ്റെടുത്തപ്പോള്‍ വീഡിയോ സൂപ്പര്‍ ഹിറ്റ്. ചിലര്‍ മെക്സിക്കോയുടെ 'മാന്ത്രികത'യില്‍ വീണ്ടും ജനിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ചിലര്‍ ആ കുഞ്ഞ് ആഭരണങ്ങളുടെ മൂല്യത്തിലും സൌന്ദര്യത്തിലും ആശ്ചര്യപ്പെട്ടു. 

ശരിക്കും, ഭൂമി കാൽക്കീഴിൽ; ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയായി എവറസ്റ്റ് കൊടുമുടിയിൽ നിന്നുള്ള 360 ഡിഗ്രി വീഡിയോ !
 

Latest Videos
Follow Us:
Download App:
  • android
  • ios