Asianet News MalayalamAsianet News Malayalam

ജോലി ചെയ്തത് വെറും മൂന്ന് മണിക്കൂർ, നാലുലക്ഷം രൂപ കിട്ടി, യുവതിയുടെ പോസ്റ്റ് കണ്ട് അമ്പരന്ന് നെറ്റിസൺസ്

എത്ര മണിക്കൂർ കൊണ്ട് ജോലി പൂർത്തിയാക്കുന്നു എന്നതിനേക്കാൾ തന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണ് തനിക്ക് കിട്ടിയ പണം എന്നാണ് ശ്വേത പറയുന്നത്.

three hours of work client paid four lakh social media strategist claims
Author
First Published Oct 1, 2024, 5:36 PM IST | Last Updated Oct 1, 2024, 6:20 PM IST

മൂന്ന് മണിക്കൂർ ജോലി ചെയ്തതിന് നാല് ലക്ഷം രൂപ കിട്ടുക. നമുക്ക് സങ്കല്പിക്കാനാവുമോ? അങ്ങനെ കിട്ടി എന്ന് കാണിക്കുന്ന ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പേഴ്സണൽ ബ്രാൻഡിം​ഗ് സ്ട്രാറ്റജിസ്റ്റാണ് തനിക്ക് ഒരു ക്ലയിന്റ് മൂന്ന് മണിക്കൂർ ജോലി ചെയ്തതിന് നാല് ലക്ഷം രൂപ നൽകി എന്ന് എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചിരിക്കുന്നത്. 

എക്സ് (ട്വിറ്റർ) യൂസറായ ശ്വേത കുക്രേജയാണ് തൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടിരിക്കുന്ന 4.4 ലക്ഷം രൂപയുടെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിരിക്കുന്നത്. ആ പണം വന്നത് കണ്ടപ്പോൾ തന്റെ അധ്വാനം കൂടുതൽ ലാഭകരമാണ് എന്നും പൂർണത നൽകുന്നതാണ് എന്നും തനിക്ക് തോന്നി എന്നും അവർ കുറിച്ചിട്ടുണ്ട്. 

കണ്ടുപഠിക്കണം; ​'ഗുണവാനായ പുരുഷൻ സ്ത്രീ- പുരുഷ സമത്വത്തെ ഭയക്കില്ല', വനിതാമാര്‍ച്ചില്‍ ഒരു പുരുഷന്‍

"ഈ മാസം ഒരു ക്ലയിന്റിൽ നിന്ന് എനിക്ക് ഏകദേശം 4,40,000 രൂപ ($5,200) ലഭിച്ചു. അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ സ്ട്രാറ്റജിയിൽ പ്രവർത്തിക്കാൻ താൻ 3 മണിക്കൂർ മാത്രമേ ചെലവഴിച്ചുള്ളൂ. ഇങ്ങനെയുള്ള ദിവസങ്ങൾ ജോലിയെ കൂടുതൽ സംതൃപ്തമാക്കുകയും എല്ലാത്തിനെയും മൂല്യമുള്ളതാക്കുകയും ചെയ്യുന്നു" എന്നാണ് ശ്വേത കുക്രേജ കുറിച്ചിരിക്കുന്നത്. 

എത്ര മണിക്കൂർ കൊണ്ട് ജോലി പൂർത്തിയാക്കുന്നു എന്നതിനേക്കാൾ തന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണ് തനിക്ക് കിട്ടിയ പണം എന്നാണ് ശ്വേത പറയുന്നത്. അതിന് വർഷങ്ങളുടെ പരിചയം വേണം എന്നും അവർ പറയുന്നു. അതേസമയം എങ്ങനെയാണ് ഇത്ര വലിയ പണം ലഭിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് നിരവധിപ്പേരാണ് വന്നിരിക്കുന്നത്. ചിലരൊക്കെ അതിൽ അമ്പരക്കുകയും ചെയ്തു. ചിലരാവട്ടെ എന്താണ് ഈ സോഷ്യൽ മീഡിയാ സ്ട്രാറ്റജി, കരിയർ അതിലേക്ക് മാറ്റിയാലോ എന്നാണ് ചോദിച്ചത്. 

പെട്ടുമോനേ, പെട്ടു; മെട്രോയിലങ്ങിങ്ങ് പാഞ്ഞ് ജീവനുള്ള ഞണ്ടുകൾ, സഹയാത്രികർ ചെയ്തത്, വൈറലായി വീഡിയോ

സാമ്പ്രദായികമായ ജോലിയിൽ നിന്നും മാറി പുതിയ പുതിയ കരിയർ ഓപ്ഷനുകൾ തേടുന്നവരും കണ്ടെത്തുന്നവരും ഇന്ന് ഒരുപാടുണ്ട്. ലോകവും സാങ്കേതികവിദ്യയും പുരോ​ഗമിക്കുന്നതിന് അനുസരിച്ച് ആ മാറ്റവും പുരോ​ഗതിയുമെല്ലാം ഇന്ന് കരിയറുകളിലും കാണാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios