ഒറ്റദിവസം രാജിവച്ചത് മൂന്നുപേർ, ബോസിന്റെ സന്ദേശം വൈറൽ, ഈ ബോസായിരിക്കും പ്രശ്നമെന്ന് നെറ്റിസൺസ്
രാജിവച്ച ജീവനക്കാരെ വൈകാരികമായിക്കൂടി കുറ്റപ്പെടുത്തിക്കൊണ്ടാണ് ബോസിന്റെ മെസ്സേജ്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്.
ഒറ്റ ദിവസം മൂന്ന് ജീവനക്കാർ രാജിവച്ചു പോവുക. ഏതൊരു കമ്പനിയെ സംബന്ധിച്ചും അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ് അല്ലേ? അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ജോലിയിൽ നല്ല ജോലി അന്തരീക്ഷവും ശമ്പളവും തന്നെയാണ് മുഖ്യം. നല്ലൊരു അവസരം കിട്ടിയാൽ ആരായാലും നിലവിലുള്ള ജോലി ഉപേക്ഷിച്ച് പുതിയ ജോലി തെരഞ്ഞെടുക്കും. അതിനാൽ തന്നെ തൊഴിലാളികൾ പെട്ടെന്ന് പോകാതിരിക്കാൻ ഇപ്പോൾ പല കമ്പനികളും നോട്ടീസ് പീരിയഡിന്റെ കാലാവധി നീട്ടിയിരിക്കുകയാണ്. രണ്ടും മൂന്നും മാസം നോട്ടീസ് പീരിയഡിൽ നിർത്തുന്ന കമ്പനികളും ഉണ്ട്.
എന്തായാലും, ഒരു ബോസിന്റെ മെസ്സേജാണ് ഈ യൂസർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, മൂന്നുപേർ ഒരേ ദിവസം രാജി സമർപ്പിച്ചു എന്നാണ്. രണ്ടാഴ്ചത്തെ നോട്ടീസ് പീരിഡിൽ പ്രവേശിച്ചിരിക്കുകയാണ് ഈ ജീവനക്കാർ. അത് തന്നെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല എന്നാണ് ബോസ് പറയുന്നത്. ഒപ്പം ഈ രാജിവച്ച മൂന്നുപേർക്കും തങ്ങളുടെ സഹപ്രവർത്തകരോടോ അവരുടെ കുടുംബത്തോടെ ഒരു പ്രതിബദ്ധതയും ഇല്ലെന്നും ബോസ് ആരോപിക്കുന്നു. അങ്ങനെയുണ്ടായിരുന്നു എങ്കിൽ ഒറ്റയടിക്ക് ഇങ്ങനെ രാജിവയ്ക്കാനുള്ള തീരുമാനം എടുക്കില്ലെന്നാണ് ഇയാളുടെ പക്ഷം.
അങ്ങനെ, രാജിവച്ച ജീവനക്കാരെ വൈകാരികമായിക്കൂടി കുറ്റപ്പെടുത്തിക്കൊണ്ടാണ് ബോസിന്റെ മെസ്സേജ്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ശരിക്കും പറഞ്ഞാൽ ഈ മൂന്ന് ജീവനക്കാരും രാജിവച്ച് പോകുന്നത് ഈ ബോസിന്റെ സ്വഭാവം കാരണമായിരിക്കാം എന്നാണ് മിക്കവരും പറഞ്ഞത്. ഇപ്പോഴും അയാൾക്ക് തന്റെയും സ്ഥാപനത്തിന്റെയും പ്രശ്നം മനസിലാകുന്നില്ല, പകരം രാജിവച്ചു പോയ ജീവനക്കാരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.
60000 ശമ്പളമുണ്ട്, ക്രൂരതയുടെ പേരിൽ വിവാഹമോചനം, എന്നിട്ടും ജീവനാംശം 30 ലക്ഷം, വൈറലായി പോസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം