മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പുസ്തകം വായിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല; പിന്നാലെ ട്വിസ്റ്റ്

മോഷ്ടിക്കാനായി കയറിയ അതേ ബാല്‍ക്കണിയില്‍ വച്ചാണ് വീട്ടുടമ കള്ളനെ കണ്ടെത്തിയത്. അദ്ദേഹം കാണുമ്പോള്‍ പരിസരം പോലും മറന്ന് കള്ളന്‍ പുസ്തക വായനയില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

thief who went to steal read a book and forgot his surroundings was caught

കേള്‍ക്കുമ്പോള്‍ തികച്ചും വിചിത്രമെന്ന് തോന്നുന്ന കാര്യം. എന്നാല്‍ യഥാര്‍ത്ഥ സംഭവമാണ്.  റോമിലെ പ്രതി ജില്ലയിലാണ് (Prati district) സംഭവം. ബാല്‍ക്കണി വഴി അപ്പാര്‍ട്ട്മെന്‍റിലേക്ക് മോഷ്ടിക്കാനായി കയറിയ 38 -കാരനായ കള്ളന്‍ പുസ്തകം വായിച്ച് പരിസരം മറന്ന് ഒടുവില്‍ പിടിയിലായി. ബെഡ് റൂമില്‍ കിടക്കയുടെ സമീപത്തുള്ള ടേബിളില്‍ വച്ചിരുന്ന ഒരു പുസ്തകമാണ് കള്ളന്‍റെ എല്ലാ പദ്ധതികളെയും തകിടം മറിച്ചത്. പുസ്തകം വായിച്ചിരുന്ന് ഒടുവില്‍, പോലീസിന്‍റെ പിടിയിലായെന്ന് പറഞ്ഞാല്‍ മതിയല്ലോ. മോഷ്ടാവ് അപ്പാര്‍ട്ട്മെന്‍റില്‍ കയറിയപ്പോള്‍ 71 വയസുള്ള ഒരു വൃദ്ധന്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും എന്‍ബിസി15 റിപ്പോര്‍ട്ട് ചെയ്യുന്നു. 

മോഷ്ടിക്കാനായി കയറിയ അതേ ബാല്‍ക്കണിയില്‍ വച്ചാണ് വീട്ടുടമ കള്ളനെ കണ്ടെത്തിയത്. അദ്ദേഹം കാണുമ്പോള്‍ പരിസരം പോലും മറന്ന് കള്ളന്‍ പുസ്തക വായനയില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിസരം മറന്നുള്ള വായനയിലേക്ക് കള്ളന്‍റെ ശ്രദ്ധ പിടിച്ച് പറ്റിയ പുസ്തകം ജിയോവാനി നുച്ചിയുടെ ( Giovanni Nucci) 'ദ ഗോഡ്‌സ് അറ്റ് സിക്‌സ് ഓക്ലോക്ക്' (The Gods at Six O’Clock) ആയിരുന്നു. മോഷ്ടിക്കാന്‍ കയറി ഒടുവില്‍ പുസ്തകം വായിച്ചിരുന്ന കള്ളന്‍ പിടിയിലായ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പുസ്തകത്തിന്‍റെ രചയിതാവ് ജിയോവാനി നുച്ചി വലിയ സന്തോഷമാണ് പങ്കുവച്ചത്. “ഇത് അതിശയകരമാണ്. പിടിക്കപ്പെട്ട ആളെ കണ്ടെത്തി പുസ്തകത്തിന്‍റെ ഒരു കോപ്പി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ആ പുസ്കകം വായിച്ച് അയാള്‍ പാതിവഴിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ” നൂച്ചി ഇറ്റാലിയൻ പത്രമായ ഇൽ മെസാഗെറോയോട് പറഞ്ഞു. 

തോക്കേന്തിയ താലിബാനികളുമൊത്ത് പുഞ്ചിരിച്ച് കൊണ്ട് യുവതിയുടെ സെൽഫി; വിമർശനവുമായി സോഷ്യൽ മീഡിയ

എന്നാല്‍, അതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒരു സുഹൃത്തിനെ കാണാനാണ് താന്‍ ബാല്‍ക്കണിയില്‍ കയറിയതെന്ന് പേര് വെളിപ്പെടുത്താത്ത മോഷ്ടാവ് പറഞ്ഞതായി പോലീസ് പറയുന്നു. "ഞാൻ ഒരു ബി & ബിയിൽ അവസാനിച്ചുവെന്ന് ഞാൻ കരുതി, പുസ്തകം കണ്ടു, അത് വായിക്കാൻ തുടങ്ങി," മോഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കള്ളന്മാര്‍ മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് ഉറങ്ങി പോയതിനാല്‍ പോലീസ് പിടികൂടിയ വാര്‍ത്ത ഇതിന് മുമ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാകും ഒരു കള്ളന്‍ പുസ്തകം വായിച്ച് പരിസരം മറന്ന് ഒടുവില്‍ പോലീസ് പിടിയിലാവുന്നത്. 

'മനുഷ്യനെക്കാൾ വലിയൊരു അവസരവാദിയില്ല'; സ്രാവിന്‍റെ വായിൽ നിന്നും ഇരയെ തട്ടിയെടുക്കുന്ന വീഡിയോക്ക് വിമർശനം
 

Latest Videos
Follow Us:
Download App:
  • android
  • ios