പ്രായത്തിൽ ഏറെ മുതിർന്നവർ ജീവിത പങ്കാളികളായാൽ ഗുണങ്ങൾ ഏറെ; യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ


തങ്ങളെക്കാള്‍ മുതിർന്ന ആളുകളെ വിവാഹം കഴിച്ചാല്‍ അത് ജീവിതത്തിലെ കാഴ്ചപ്പാടുകളെ അടിമുടി മാറ്റുമെന്നും സന്തോഷം തരുമെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 

There are many advantages if older people become life partners in the age group Womans revelation goes viral


പ്രായത്തിൽ ഏറെ മുതിർന്നവരെ ജീവിത പങ്കാളിയാക്കിയാൽ ഗുണങ്ങൾ ഏറെയുണ്ടെന്ന് ഓസ്ട്രേലിയൻ മോഡലിന്‍റെ വെളിപ്പെടുത്തൽ. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള നോവ ഹത്തോൺ എന്ന 29 -കാരിയാണ് സമൂഹ മാധ്യമത്തിലൂടെ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. 63 -കാരനായ ജെയിംസ് ആണ് നോവയുടെ ജീവിത പങ്കാളി. അഞ്ച് വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. തന്‍റെ ജീവിതത്തിലേക്ക് ജെയിംസ് കടന്നു വന്നതിന് ശേഷം താൻ സന്തോഷം മാത്രമാണ് അനുഭവിക്കുന്നതെന്നാണ് നോവ അവകാശപ്പെടുന്നത്. തങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം ഒരു വലിയ കാര്യമായി തനിക്ക് തോന്നുന്നേ യില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. 

തന്‍റെ വ്യക്തിത്വത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജെയിംസ് എന്നും നോവ പറയുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും പിന്നീട് ചാറ്റ് ചെയ്തപ്പോൾ കൂടുതൽ അടുത്തുവെന്നുമാണ് ജെയിംസ്മായുള്ള ബന്ധത്തെക്കുറിച്ച് നോവ വിശദീകരിക്കുന്നത്. തനിക്ക് ഏത് കാര്യത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനും തന്‍റെ അഭിപ്രായം പങ്കുവയ്ക്കാനുള്ള ഇടം തങ്ങളുടെ ബന്ധത്തിലുണ്ടെന്നും ഓരോ തവണ സംസാരിക്കുന്തോറും തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായി തീരുന്നതായും നോവ അവകാശപ്പെട്ടു.

വീട് വിറ്റു, ജോലി രാജിവച്ചു, താമസം തെരുവിലേക്ക് മാറ്റി; എല്ലാം ക്രൂയിസ് കപ്പലില്‍ സഞ്ചരിക്കാൻ, പക്ഷേ

കൗമാരക്കാരിയായ മകള്‍ക്ക് താനുമായോ ഭാര്യയുമായോ സാദൃശ്യമില്ല, ഡിഎന്‍എ ടെസ്റ്റ് നടത്തിയ അച്ഛന്‍ ഞെട്ടി

എല്ലാത്തിലും ഉപരിയായി തന്‍റെ പങ്കാളി കുട്ടികളെ പോലെയല്ല ഒരു പുരുഷനെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങൾ തങ്ങൾക്ക് എപ്പോഴും മുതൽക്കൂട്ടാണെന്നും യുവതി പറയുന്നു. തന്‍റെ അതേ പ്രായത്തിലുള്ള വ്യക്തിയെയോ പ്രായത്തിൽ താഴെയുള്ള വ്യക്തിയെയോ ആയിരുന്നു ഞാൻ ജീവിത പങ്കാളി ആക്കിയിരുന്നതെങ്കിൽ ഒരിക്കലും തന്‍റെ ജീവിതം ഇത്രമാത്രം മനോഹരമാവുകയില്ലായിരുന്നു എന്നാണ് നോവയുടെ വെളിപ്പെടുത്തൽ. തന്‍റെ പങ്കാളിയിൽ നിന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ ശക്തി അറിവാണെന്നും തന്‍റെ ആത്മവിശ്വാസവും സ്വയം പരിപാലിക്കാനുള്ള ശേഷിയും ഇതോടെ വർദ്ധിച്ചെന്നും അവര്‍ അവകാശപ്പെട്ടു. 2024 ല്‍ ഓസ്ട്രേലിയയിലെ ബെസ്റ്റ് സ്ട്രീമര്‍, കണ്ടന്‍റ് ക്രീയേറ്റര്‍ തുടങ്ങിയ അഞ്ചോളം അവര്‍ഡുകള്‍ നോവയ്ക്ക് ലഭിച്ചിട്ടുണ്ട്. 

സ്വത്ത് മുൻഭർത്താവിന്‍റേത്, പുനർവിവാഹത്തിന് മുമ്പ് പാപപരിഹാരം ചെയ്യണം; 11 ലക്ഷം തട്ടിയെന്ന് യുവാവിന്‍റെ പരാതി
 

Latest Videos
Follow Us:
Download App:
  • android
  • ios