കാർഡ്ബോർഡ് പെട്ടികൊണ്ട് മുഖം മറച്ച് കവർച്ചക്കെത്തി; പക്ഷേ, ഒരൊറ്റ നിമിഷം കള്ളന് സംഭവിച്ച അബദ്ധം !

19 ഐ ഫോണുകളും 8,000 യുഎസ് ഡോളര്‍ (ഏകദേശം 6.6 ലക്ഷം രൂപ) പണമായും കള്ളന്‍ കവര്‍ന്നതായി കടയുടമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട കള്ളനായുള്ള അന്വേഷണം ആദ്യ ഘട്ടത്തിൽ കടയുടമ സ്വന്തം നിലയിലാണ് നടത്തിയത്. 

theft made a blunder by hiding his face with a cardboard box bkg


മോഷണ ശ്രമത്തിനിടയിൽ കള്ളന്മാർക്ക് പറ്റുന്ന അബദ്ധങ്ങളെ കുറിച്ചുള്ള നിരവധി സംഭവങ്ങൾ കേട്ടിട്ടുണ്ടാവും. പലപ്പോഴും ഇത്തരത്തിലുള്ള അബദ്ധങ്ങളാണ് കള്ളന്മാരെ പിടികൂടാൻ പൊലീസിന് സഹായകരമാകുന്നതും. സമാനമായ രീതിയിൽ ഒരു കള്ളന് പറ്റിയ വലിയൊരു  അബദ്ധത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. മോഷണത്തിനായി ഒരു മൊബൈൽ കടയിൽ കയറിയ കള്ളൻ, മുഖം മറയ്ക്കാനുള്ള മാസ്ക് ലഭിക്കാത്തതിനാല്‍ വലിയൊരു കാർഡ്ബോർഡ് പെട്ടി കൊണ്ട് തല മൂടിയ ശേഷമാണ് മോഷണത്തിനെത്തിയത്. 

മോഷണം നടത്തുന്നതിനിടയിൽ കാർഡ്ബോർഡ് പെട്ടികൊണ്ട് കാഴ്ച മറഞ്ഞപ്പോൾ, മോഷ്ടിക്കുന്നതിന്‍റെ ആവേശത്തില്‍ കള്ളന് ചെറിയൊരു കൈയബദ്ധം കാണിച്ചു. സിസിടിവിയില്‍ നിന്നും മുഖം മറച്ച് പിടിക്കാന്‍ വേണ്ടി ഉപയോഗിച്ച കാര്‍ഡ്ബോര്‍ഡ് തന്‍റെ കാഴ്ച മറച്ചപ്പോള്‍ അയാള്‍ അല്പമൊന്ന് ഉയര്‍ത്തി. പിന്നെ പറയേണ്ടതില്ലല്ലോ മുഖം നല്ല വൃത്തിയായി തന്നെ സിസിടിവിയിൽ പതിഞ്ഞു. അമേരിക്കയിലെ മിയാമി ഗാർഡൻ സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് കവർച്ച നടന്നതെന്നാണ് കടയുടമ ജെറമിയാസ് ബെർഗൻസ പറയുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളന്‍റെ മുഖം തിരിച്ചറിയാൻ കഴിഞ്ഞത്. 

മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച് യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കടിയും ചവിട്ടും; വൈറല്‍ വീഡിയോ

19 ഐ ഫോണുകളും 8,000 യുഎസ് ഡോളര്‍ (ഏകദേശം 6.6 ലക്ഷം രൂപ) പണമായും കള്ളന്‍ കവര്‍ന്നതായി കടയുടമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട കള്ളനായുള്ള അന്വേഷണം ആദ്യ ഘട്ടത്തിൽ കടയുടമ സ്വന്തം നിലയിലാണ് നടത്തിയത്. കട സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സിലും സമീപപ്രദേശങ്ങളിലും ഇയാൾ പ്രതിയുടെ മുഖ സാദൃശ്യമുള്ളവരെ തേടി. ഒടുവിൽ ഒരു ബാറിനുള്ളിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന കള്ളനെ ബെർഗൻസ കണ്ടെത്തി.

അദ്ദേഹം ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തെക്കുറിച്ചുള്ള വിശദമായ പരാതി പൊലീസ് സമർപ്പിക്കുകയും ചെയ്തു. ഉടൻതന്നെ സ്ഥലത്തെത്തിയ മിയാമി ഗാർഡൻസ് പൊലീസ് ഉദ്യോഗസ്ഥർ കള്ളനെ അറസ്റ്റ് ചെയ്തു. 33 കാരനായ ക്ലോഡ് വിൻസെന്‍റ് ഗ്രിഫിൻ എന്നയാളാണ് അറസ്റ്റിലായ മോഷ്ടാവ്.  മോഷണ ശ്രമങ്ങൾ, കവർച്ച, ആക്രമണം, കൊക്കെയ്ൻ കൈവശം വയ്ക്കൽ തുടങ്ങിയ നിരവധി കേസുകൾ ആരോപിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ക്ലോഡ് വിൻസെന്‍റ് ഗ്രിഫിൻ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വുര്‍ഹാമി സിംഹക്കൂട്ടങ്ങളില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടുന്ന കാട്ടുപോത്ത്; വൈറല്‍ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios