അത്യപൂര്‍വ്വ നിധി; 6-ാം നൂറ്റാണ്ടിലെ കപ്പല്‍ഛേദത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇറ്റലിയുടെ തീരത്ത് നിന്നും കണ്ടെത്തി
കടലിന്‍റെ ഉപരിതലത്തില്‍ നിന്നും വെറും ആറ് മീറ്റര്‍ താഴ്ചയിലാണ് ഈ കണ്ടെത്തല്‍. അതേസമയം ഇവ കടലിലെ പാറക്കൂട്ടത്തിനും മണലിനും ഇടയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.
ഇറ്റലിയുടെ തീരദേശമായ സിസിലിയില്‍ നിന്നും ആറാം നൂറ്റാണ്ടിലെ കപ്പല്‍ഛേദത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് പുരാവസ്തു ഗവേഷകരെ ആവേശത്തിലാക്കി. സിസിലിയിലെ റാഗുസ പ്രവിശ്യയിലെ ഇസ്പിക്ക മുനിസിപ്പാലിറ്റിയിലെ സാന്താ മരിയ ഡെൽ ഫോക്ലോ തീരത്തിന് സമീപത്ത് നിന്നാണ് ഈ ചരിത്രപ്രധാനമായ കണ്ടെത്തല്‍. കടലിന് അടിയില്‍ ഖനനം നടത്തിയ ഗവേഷകരാണ് ഈ അത്യപൂര്‍വ്വ കണ്ടെത്തലിന് പിന്നില്‍. ബിസി 6-5 നൂറ്റാണ്ടുകളിൽ തകര്‍ന്ന കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ക്കൊപ്പം നാല് കല്ല് നങ്കൂരങ്ങളും രണ്ട് ഇരുമ്പ് നങ്കൂരങ്ങളും ഗവേഷകര്‍ കണ്ടെത്തി.
കടലിന്‍റെ ഉപരിതലത്തില്‍ നിന്നും വെറും ആറ് മീറ്റര്‍ താഴ്ചയിലാണ് ഈ കണ്ടെത്തല്‍. അതേസമയം ഇവ കടലിലെ പാറക്കൂട്ടത്തിനും മണലിനും ഇടയില്‍ കുഴിച്ചിട്ട നിലയിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ടെത്തിയ കപ്പലിന്‍റെ ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത് സു ഗുസിയോ ടെക്നിക്ക് (su guscio technique) ഉപയോഗിച്ചാണെന്നും ഖനനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കപ്പലിന് ഉപയോഗിച്ച പലകകള്‍ ക്ലാമ്പുകള്‍ ഉപയോഗിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് അക്കാലത്ത് തന്നെ കപ്പല്‍ നിര്‍മാണത്തിലെ പുരോഗതി കാണിക്കുന്നു. ഇതേ സ്ഥലത്ത് നിന്നും ലഭിച്ച 'T' ആകൃതിയിലുള്ള ഇരുമ്പ് നങ്കൂരങ്ങള്‍ എഡി ഏഴാം നൂറ്റാണ്ടിലേതാണെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ നാല് കല്ല് കൊണ്ടുള്ള നങ്കൂരങ്ങള്‍ക്ക് ചരിത്രാതീത കാലത്തോളം പഴക്കം കാണാമെന്നാണ് നിഗമനം.
കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബൗദ്ധ - ജൈന മതങ്ങള്‍ക്ക് പിന്നീടെന്താണ് സംഭവിച്ചത്?
അണ്ടർവാട്ടർ ഫോട്ടോഗ്രാംമെട്രി ( underwater photogrammetry) പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഉഡൈൻ സർവകലാശാലയിലെ ഗവേഷകര്‍ കടലില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒപ്പം അത്യാധുനീകമായ മറ്റ് സാങ്കേതിക വിദ്യകളും ഈ ഗവേഷണത്തിനായി ഉപയോഗിക്കപ്പെട്ടു. കൂടുതല്‍ പഠനങ്ങള്‍ക്കായി സാമ്പിളുകള്‍ ശേഖരിച്ചെന്നും ഇത്, അക്കാലത്ത് കപ്പല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച മരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. പുരാതന ഗ്രീസുമായുള്ള വ്യാപാര പാതകളിലെ തന്ത്രപരമായ തുറമുഖം എന്ന നിലയിൽ ആദ്യകാല കപ്പല്‍ ഗതാഗതത്തില്‍ സിസിലിയ്ക്ക് വലിയ പ്രധാന്യമുണ്ട്. പുതിയ കണ്ടെത്തല്‍ അക്കാലത്തെ കപ്പല്‍ ഗതാഗതത്തെ കുറിച്ചും കപ്പല്‍ നിര്‍മ്മാണത്തെ കുറിച്ചും വാണിജ്യ ബന്ധങ്ങളെ കുറിച്ചുമുള്ള വലിയ അറിവുകള്‍ നല്‍കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.