ഏറ്റവും വലിയ നിധി വേട്ട; കടലില്‍ നിന്നും കണ്ടെത്തിയത് നാലാം നൂറ്റാണ്ടിലെ പതിനായിരക്കണക്കിന് നാണയങ്ങൾ !
2013 ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ കണ്ടെത്തിയ നിധിശേഖരത്തേക്കാൾ വളരെ വലുതാണ് ഇപ്പോള്‍ ലഭിച്ച നിധിശേഖരം,
ലോകത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ശേഖരമാണ് കഴിഞ്ഞ ദിവസം ടൈറേനിയൻ കടലില്‍ (tyrrhenian sea) റോമിന്‍റെ പടിഞ്ഞാറന്‍ ദ്വീപായ സാര്‍ഡിനിയുടെ (Sardinia) വടക്കു കിഴക്കന്‍ തീരത്തുള്ള കടലില്‍ നിന്ന് ഇറ്റാലിയന്‍ മുങ്ങല്‍ വിദഗ്ദര്‍ക്ക് ലഭിച്ചത്. ഒന്നും രണ്ടുമല്ല, പതിനായിരക്കണക്കിന് പുരാതന നാണയങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഈ നാണയങ്ങള്‍ നാലാം നൂറ്റാണ്ടില്‍ നടന്ന ഏതെങ്കിലുമൊരു കപ്പല്‍ ഛേദത്തില്‍ നിന്നും കടലില്‍ വീണതാകാമെന്ന് കരുതുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു ലഭിച്ച നാണയങ്ങൾ എ.ഡി നാലാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലേതാണെന്നും പ്രധാനമായും റോമൻ പാരമ്പര്യത്തിൽ നിർമ്മിച്ച വെങ്കല ഫോളിസ് ഇനമാണെന്നും ( bronze follis type) ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
സാര്‍ഡിനിയ ദ്വീപിന്‍റെ വടക്ക് കിഴക്കൻ തീരത്ത് കടൽ പുല്ലുകൾക്കിടയിൽ മുങ്ങിത്തപ്പിയ മുങ്ങൽ വിദഗ്ദരാണ് ഈ അമൂല്യ നിധി കണ്ടെത്തിയതെന്ന് മന്ത്രാലയത്തിലെ ആർക്കിയോളജി സൂപ്രണ്ടൻസി, കാരാബിനെറോസ് പറഞ്ഞു. പ്രദേശത്ത് വിശദമായ പരിശോധനയ്ക്കായി ആർട്ട് പ്രൊട്ടക്ഷൻ ടീമിലെയും മന്ത്രാലയത്തിന്‍റെ കീഴിലുള്ള പുരാവസ്തു വകുപ്പിലെയും മുങ്ങൽ വിദഗ്ധരെ അന്വേഷണത്തിനായി അയച്ചു. 30,000 നും 50,000 നും ഇടയില്‍ വെങ്കല നാണയങ്ങൾ ഇവിടെ നിന്നും ലഭിച്ചെന്ന് കണക്കാക്കുന്നു, ലഭിച്ച നാണയങ്ങളുടെ ഭാരം കണക്കാക്കിയാണ് ഇത്രയേറെ നാണയങ്ങള്‍ ലഭിച്ചതായി അനുമാനിച്ചത്. ലഭിച്ച വെങ്കല നാണയങ്ങള്‍ അസാധാരണമാം വിധം സംരക്ഷിക്കപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനയില്‍ 2,400 വർഷം പഴക്കമുള്ള ഫ്ലഷ് ടോയ്‍ലറ്റ് കണ്ടെത്തി !
കാലഗണന പ്രകാരം നാണയങ്ങള്‍ AD 324 (coinage of Licinius), AD 340 (coinage of Constantine the Great) എന്നിവയ്ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നവയാണെന്ന് കരുതുന്നു. "ഈ കണ്ടെത്തല്‍ സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നാണയശാസ്ത്ര കണ്ടെത്തലുകളിൽ ഒന്നിനാണ്. മാത്രമല്ല, മറഞ്ഞിരിക്കുന്ന പുരാവസ്തു പൈതൃകത്തിന്‍റെ സമൃദ്ധിയും പ്രാധാന്യവും സമുദ്രങ്ങള്‍ ഒരിക്കൽ കൂടി എടുത്തുകാണിക്കുന്നു." എന്ന് ഇറ്റാലിയൻ പുരാവസ്തു വകുപ്പിന്‍റെ തലവനായ ലൂയിജി ലാ റോക്ക പറഞ്ഞു. 2013 ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ കണ്ടെത്തിയ നിധിശേഖരത്തേക്കാൾ വളരെ വലുതാണ് ഈ നിധിശേഖരം, തെക്കന്‍ ഇംഗ്ലണ്ടിലെ ഡെവോണിന് തെക്കുപടിഞ്ഞാറൻ കൗണ്ടിയിൽ ഒരു റോമൻ കോട്ടയുടെ സ്ഥലത്തിന് സമീപത്ത് നിന്ന് 22,888 നാണയങ്ങളാണ് അന്ന് കണ്ടെത്തിയത്.
അപ്രതീക്ഷിതമായി കണ്ടെത്തിയത് അപൂർവ നാണയങ്ങൾ, ജീവിതത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന കണ്ടെത്തൽ?