ഒന്നര ലക്ഷം കടം വാങ്ങി, പ്രായപൂർത്തിയാകാത്ത കാമുകിയുമായി കൗമാരക്കാരൻ ഒളിച്ചോടി, വിവാഹം; പിന്നാലെ ട്വിസ്റ്റ്

കട ഉടമയില്‍ നിന്നും കൗമാരക്കാരൻ ഒന്നര ലക്ഷം രൂപ കടം വാങ്ങി, പിന്നാലെ കാമുകിയുമായി നാട് വിട്ടുകയായിരുന്നു. അടുത്തുള്ള ഗ്രാമത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. 

teenager took a loan of Rs 1 5 lakh eloped with his minor girlfriend got married


കാമുകിമാരെ സന്തോഷിപ്പിക്കാന്‍ വിലയേറിയ സമ്മാനങ്ങള്‍ കാമുകന്മാര്‍ സമ്മാനിക്കാറുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കാമുകിയുടെ ആവശ്യങ്ങള്‍ക്കായി ഒന്നര ലക്ഷം രൂപ കടം വാങ്ങിയ കാമുകന്‍, കാമുകിയുമായി ഒളിച്ചോടി, വിവാഹം കഴിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷിച്ചെത്തിയ പോലീസ് കൌമാരക്കാരനായ കാമുകനെയും കാമുകിയെയും വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.  ജാമ്യം കിട്ടി പ്രതിയായ കാമുകന്‍ വീട്ടിലെത്തിയെങ്കിലും കടത്തിന്‍റെ പേരില്‍ വീണ്ടും പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നു. ബിഹാറിലെ മുസാഫർപൂര്‍ നഗരത്തിൽ നിന്നുമാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മുസാഫർപൂരിലെ കമ്പനി ബാഗ് റോഡിലുള്ള ഒരു തുണിക്കടയിലാണ് കാമുകനായ കൌമാരക്കാരന്‍ ജോലി ചെയ്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കാമുകിയുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കാനായി കൈയിലെ പണമെല്ലാം ചെലവായതോടെ കാമുകന്‍റെ കൈയില്‍ കാശില്ലാതെയായി. ഇതിനിടെ കട ഉടമയില്‍ നിന്നും കൗമാരക്കാരൻ ഒന്നര ലക്ഷം രൂപ കടം വാങ്ങി, പിന്നാലെ കാമുകിയുമായി നാട് വിട്ടുകയായിരുന്നു. അടുത്തുള്ള ഗ്രാമത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കാസി മുഹമ്മദ്പൂർ പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ് ഫയൽ ചെയ്തു. അന്വേഷണം ആരംഭിച്ച പോലീസ് ആണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി. 

മന്തുരോഗം മാറാൻ മന്ത്രവാദ ചികിത്സ, പകരം ഒരു ആടിനെ മതി; ഒടുവിൽ രോഗിക്ക് നഷ്ടപ്പെട്ടത് 15 ലക്ഷം രൂപയുടെ സ്വർണം

തുടര്‍ന്ന് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ വീട്ടുകാര്‍ ഒപ്പം വിട്ടയക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ ജയിലിലുമായി. ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം കിട്ടി. വീണ്ടും ജോലിക്കായി കടയില്‍ ചെന്നപ്പോഴാണ്. ഒന്നര ലക്ഷം കടം വാങ്ങിയ കാര്യം ഓര്‍ത്തത്. ഇതിന്‍റെ പേരില്‍ കടയുടമയും ആണ്‍കുട്ടിയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും കേസ് വീണ്ടും പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. പരാതി കിട്ടിയ പോലീസ് കടയുടമയെയും ആണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. ഇരുകൂട്ടരുമായി പോലീസ് നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'കുട്ടി പണമെടുത്ത് കാമുകിയുമായി ഒളിച്ചോടി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം ലഭിച്ചു. എന്നാൽ, പുറത്തിറങ്ങിയതിന് ശേഷം കടം വാങ്ങിയ പണത്തെച്ചൊല്ലി കുട്ടി ജോലി ചെയ്ത കടയുടമയുമായി വീണ്ടും തർക്കമുണ്ടായി. ഇപ്പോൾ പരസ്പര ചർച്ചകളിലൂടെ വിഷയം പരിഹരിച്ചു." പോലീസ് ഉദ്യോഗസ്ഥൻ ശരത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

പേമാരിയിൽ രൂപപ്പെട്ട കുഴിയിൽ കണ്ടെത്തിയത് 233 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഫോസിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios