പുഴുക്കാഷ്ഠത്തിൽ നിന്ന് നിർമ്മിച്ച ചായ വിപണിയിലെത്തിക്കാൻ ഒരുങ്ങി ജപ്പാൻ

സുയോഷി വലിയ പുഴുക്കളെ ഉപയോഗിച്ച് സകുറ ഇലകളിൽ ജിപ്സി പുഴു ലാർവകളെ വളർത്തിയാണ് തൻറെ പരീക്ഷണം നടത്തിയത്.

tea from Caterpillar Droppings

ചായ എല്ലാവർക്കും ഇഷ്ടമാണ്. ഓരോ നാട്ടിലും വ്യത്യസ്തമായ രുചിയിലും ഗുണത്തിലും ഒക്കെയുള്ള ചായ  ലഭ്യമാണ്. പരമ്പരാഗതമായ രീതിയിൽ രുചികരമായ ചായ ഉണ്ടാക്കി വിൽപ്പന നടത്തുന്നവരും ഉണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ചായ പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് ജപ്പാൻ. എത്രയും വേഗത്തിൽ ആ ചായ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാൻകാർ. ചായ എന്തുകൊണ്ടാണ് ഉണ്ടാക്കാൻ ഒരുങ്ങുന്നത് എന്നറിയണ്ടേ? പുഴുക്കാഷ്ഠമാണ് ഈ ചായ ഉണ്ടാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ. ക്യോട്ടോ സർവകലാശാലയിലെ ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ഈ ആശയത്തിന് പിന്നിൽ. 

പുഴുവിന്റെ വിസർജ്ജനം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ചായയുടെ പേര് ചു-ഹി-ചാ ചായ എന്നാണ്. പുഴു കഴിക്കുന്ന ഭക്ഷണവും അതിന്റെ വിസർജ്ജനവും അനുസരിച്ച് ചായയുടെ രുചിയും മണവും വ്യത്യാസപ്പെടുന്നു. ഇത്തരത്തിൽ 40 വ്യത്യസ്ത രുചികൾ പരീക്ഷിച്ചതിനു ശേഷം അതിൽ ഏറ്റവും മികച്ചത് ഏതാണ് എന്ന് കണ്ടെത്തിയതിനുശേഷം ആണ് ചായ വിപണിയിൽ എത്തിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സുയോഷി മറുവോക്കയുടെ പരീക്ഷണങ്ങളാണ് ഇത്തരത്തിൽ ഒരു ചായ പരീക്ഷണത്തിന് ഇടയാക്കിയത്.

ജാപ്പനീസ് മാധ്യമ റിപ്പോർട്ടുകൾ ചെയ്യുന്നത് പ്രകാരം സകുര അല്ലെങ്കിൽ ആപ്പിൾ മരങ്ങളുടെ ഇലകൾ ഭക്ഷിക്കുന്ന പുഴുക്കളുടെ വിസർജ്യത്തിൽ നിന്നുള്ള ചായ ആണ് നിലവിൽ ഏറെ സ്വാദിഷ്ടമായതും സുഗന്ധം ഉള്ളതുമായി കണ്ടെത്തിയിരിക്കുന്നത്. ഈ ചായ കൂടുതൽ ആരോഗ്യദായകം ആണെന്നുമാണ് സുയോഷി തന്റെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നത്.

ക്യോട്ടോയിലെ സാക്യോ വാർഡിലെ താമസക്കാരനായ സുയോഷി വലിയ പുഴുക്കളെ ഉപയോഗിച്ച് സകുറ ഇലകളിൽ ജിപ്സി പുഴു ലാർവകളെ വളർത്തിയാണ് തൻറെ പരീക്ഷണം നടത്തിയത്. ലാർവകളുടെ ഉണങ്ങിയ വിസർജ്ജ്യത്തിന് മുകളിൽ തിളക്കുന്ന വെള്ളം ഒഴിച്ച് സുയോഷി അത് കുടിക്കാൻ ശ്രമിച്ചു. കട്ടൻ ചായയ്ക്ക് സമാനമായ രുചിയും മണവും ഈ മിശ്രിതത്തിന് ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അതാണ് ചു-ഹി-ചാ ചായ എന്ന പുതിയ ചായയുടെ കണ്ടെത്തലിലേക്ക് നയിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios